തൃശ്ശൂര്‍: തൃശ്ശൂര്‍ ചേറ്റുവയില്‍ 30 കോടിയോളം വിലമതിക്കുന്ന തിമിംഗല ഛര്‍ദിയുമായി (ആംബര്‍ ഗ്രീസ്) മൂന്ന് പേര് പിടിയില്‍. എറണാകുളം സ്വദേശി ഹംസ, വാടാനപ്പള്ളി സ്വദേശി റഫീക്ക്, പാലയൂര്‍ സ്വദേശി ഫൈസല്‍ എന്നിവരാണ് വനം വിജിലന്‍സിന്റെ പിടിയിലായത്.
അന്താരാഷ്ട്ര സുഗന്ധലേപന വിപണിയില്‍ വലിയ വിലയുള്ള ആംബര്‍ ഗ്രീസ് കേരളത്തില്‍ ആദ്യമായാണ് പിടികൂടുന്നത്. തിമിംഗലം ഛര്‍ദിക്കുന്ന അവശിഷ്ടത്തിന്റെ പേരാണ് ആംബര്‍ ഗ്രീസ്. തിമിംഗലത്തിന്റെ ദഹനേന്ദ്രിയത്തില്‍ മെഴുകു പോലെ രൂപപ്പെടുന്ന ഖരവസ്തുവാണിത്. സുഗന്ധദ്രവ്യങ്ങള്‍ നിര്‍മിക്കാനാണ് ഇവ പ്രധാനമായും ഉപയോഗിക്കുക.
പിടിയിലായ സംഘത്തിന് എങ്ങനെയാണ് ഇവ ലഭിച്ചതെന്ന് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിച്ചുവരുകയാണ്. പിടിച്ചെടുത്ത ആംബര്‍ ഗ്രീസിന് 18 കിലോയോളം ഭാരമുണ്ട്.
കേരളത്തിലേയും ഇന്ത്യയിലേയും വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ ആക്ട് പ്രകാരം രണ്ടാം ഷെഡ്യൂളില്‍ ഉള്‍പ്പെടുന്ന വസ്തുവാണിത്. ഇവ കൈവശം വയ്ക്കുന്നതും വിപണനം നടത്തുന്നതും കുറ്റകരമാണ്.
content highlights: forest vigilence team seizes amber gris worth 30 crore