വെള്ളിയാഴ്ച വൈകീട്ട് 7.10 ഓടെയായിരുന്നു പോലീസ് മേധാവിയുടെ ഓഫീസിന് നേരെ ഭീകരവാദികൾ വെടിയുതിർക്കാൻ ആരംഭിച്ചത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം പാക് താലിബാൻ ഏറ്റെടുത്തു
ഹൈലൈറ്റ്:
- പാകിസ്ഥാൻ ഭീകരാക്രമണം
- 4 പേർ കൊല്ലപ്പെട്ടു, മൂന്ന് അക്രമികളെയും വധിച്ചു
- ഉത്തരവാദിത്വം ഏറ്റെടുത്ത് പാക് താലിബാൻ
കൊല്ലപ്പെട്ട 4 പേരിൽ രണ്ട് പേർ പോലീസ് ഉദ്യോഗസ്ഥരാണെന്ന് സിന്ധ് ഗവൺമെന്റ് വക്താവ് മുർതാസ് വഹാബ് സിദ്ദിഖി എഎഫ്പിയോട് പറഞ്ഞു. വെള്ളിയാഴ്ച വൈകിട്ട് ഏഴു മണിയോടെയാണ് പോലീസ് മേധാവിയുടെ ഓഫീസിന് നേരെ ആക്രമണമുണ്ടായത്. രാത്രി വൈകിയും ആക്രമണം തുടരുകയായിരുന്നു. പോലീസ് വേഷത്തിലെത്തിയാണ് ആക്രമികള്‍ ഓഫീസിനു നേരെ വെടിയുതിര്‍ക്കാൻ ആരംഭിച്ചത്.
നൂറോളം പോലീസ് ഉദ്യോഗസ്ഥർ കുടുംബസമേതം താമസിക്കുന്ന മേഖലയിലാണ് ഭീകരാക്രമണം നടന്നിരിക്കുന്നത്. പാക് താലിബാൻ വെടിനിർത്തൽ പിൻവലിച്ചതിന് പിന്നാലെ നിരവധി ഭീകരാക്രമണങ്ങളാണ് രാജ്യത്ത് നടക്കുന്നത്. അടുത്തിടെ പള്ളിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ 80 പേർ കൊല്ലപ്പെട്ടിരുന്നു.
Updating…
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക