Also Read: മുത്തങ്ങ ഭൂസമരത്തിന് 20 വയസ്; നീറുന്ന ഓര്‍മ്മകളില്‍ കമ്മാക്കിയും വെള്ളനും, ഒരു തുണ്ട് ഭൂമിപോലും സ്വന്തമായി ഇല്ലാതെ ദുരിത ജീവിതം
അന്‍പുജ്യോതി ആശ്രമത്തിലെ അന്തേവാസികളെ കാണാനില്ലെന്ന പരാതിയുമായി കൂടുതല്‍ ബന്ധുക്കള്‍ രംഗത്തെത്തി. അന്തേവാസികളെ കെട്ടിയിട്ടു പീഡിപ്പിച്ചതായും കുരങ്ങിനെക്കൊണ്ട് ആക്രമിച്ചതായും കണ്ടെത്തിയിരുന്നു. ഇതില്‍ ദേശീയ വനിതാ കമ്മിഷന് സ്വമേധയാ കേസെടുത്തു. ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ സമിതിയെ നിയോഗിച്ചു. നിലവില്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ള അന്തേവാസികളില്‍ നിന്ന് വനിത കമ്മിഷന് നേരിട്ടു മൊഴിയെടുത്തു. അതിക്രമങ്ങള്‍ സംബന്ധിച്ച കേസും കാണാനില്ലെന്ന പരാതികളും തമിഴ്നാട് ക്രൈംബ്രാഞ്ച് അന്വേഷിക്കും.
ബെംഗളൂരു ന്യൂ എആര്‍കെ മിഷന് ഓഫ് ഇന്ത്യ എന്ന സ്ഥാപനത്തിലേക്ക് അയച്ചെന്നു പ്രതികള്‍ പറഞ്ഞവരില്‍ 15 പേരെ കാണാതായെന്ന് കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി ആശ്രമത്തില്‍ ഉണ്ടായിരുന്നവരെ കാണാനില്ലെന്ന പരാതിയുമായി കൂടുതല്‍ പേര് എത്തുന്നുണ്ട്. ബെംഗളൂരു സ്ഥാപനത്തിലെ ശുചിമുറിയുടെ ജനല്‍ ചില്ലുകള്‍ തകര്‍ത്ത് അന്തേവാസികള്‍ കടന്നു കളഞ്ഞതാണെന്നാണു പിടിയിലായവര്‍ മൊഴി നല്‍കിയത്. ഇക്കാര്യം അന്വേഷിക്കാന്‍ ബെംഗളൂരു സിറ്റി പോലീസിന് അന്വേഷണ സംഘം കത്ത് നല്കി.
2005 മുതല്‍ വില്ലുപുരം കുണ്ടലപുലിയൂര്‍ ഗ്രാമത്തിലാണ് നല്ല സമരിയാര്‍ ചാരിറ്റബിള്‍ ട്രസ്റ്റിന് കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ആശ്രമം പ്രവര്‍ത്തിക്കുന്നത്. മാനസിക രോഗികള്‍, ഭിന്നശേഷിക്കാര്‍, നിരാലംബരായ സ്ത്രീകള്‍, യാചകര്‍, മദ്യത്തിന് അടിമപ്പെട്ടവര്‍ എന്നിവരെ പുനഃരധിവസിപ്പിക്കുന്ന സ്ഥാപനമാണെന്നാണ് അറസ്റ്റിലായ ജുബിനും മരിയയും പറയുന്നു. അന്തേവാസികളെ ഭയപ്പെടുത്താനും ആക്രമിക്കാനും രണ്ട് കുരങ്ങുകളെ ഉപയോഗിച്ച ആശ്രമം ഉടമ ജുബിന്‍ ബേബിക്കെതിരെ 1972 ലെ വന്യജീവി സംരക്ഷണ നിയമ പ്രകാരവും കേസെടുത്തിട്ടുണ്ട്.
Read Latest National News and Malayalam News
എച്ച്ഐഐടി വ്യായാമ രീതിയെക്കുറിച്ച് നിങ്ങള്‍ അറിയേണ്ടതെല്ലാം