ദുബായ്> ലോകത്തിലെ ഏറ്റവും വലിയ ബലൂൺ പാർക്ക് ഇനി ദുബായ്ക്ക് സ്വന്തം. യുഎസിലെ ബിഗ് ബൗൺസ് പാർക്കിന് മറികടന്നാണ് ദുബായിലെ പാർക്ക് ആൻഡ് റിസോർട്ടിലെ ജംബക്സ് ഇൻഫ്ലാറ്റബിൾ പാർക്ക് ലോകത്തിലെ ഏറ്റവും വലിയ ബലൂൺ പാർക്ക് എന്ന സ്ഥാനം കരസ്ഥമാക്കിയത്. 1262 ചതുരശ്ര മീറ്ററിലാണ് ദുബായിലെ പാർക്ക് ആൻഡ് റിസോർട്ടിലെ ജംബക്സ് ഇൻഫ്ലാറ്റബിൾ പാർക്ക് വ്യാപിച്ച് കിടക്കുന്നത്. യുഎസിലെ പാർക്ക് ആയിരം ചതുരശ്ര മീറ്ററാണ്.
കുട്ടികൾക്ക് ഉല്ലസിക്കാൻ 15 മേഖലകളാണ് ദുബായിലെ പാർക്കിൽ ഉള്ളത്. ഒരേസമയം 400 പേരെ ഉൾക്കൊള്ളാൻ പാർക്കിന് ശേഷിയുണ്ട്. ബാസ്ക്കറ്റ്ബോൾ കോർട്ട്, ഒബ്സ്റ്റേക്കിൾ കോർട്ട്, ഫൺ ബോൾ കോർട്ട്, ചാടി മറിയാനുള്ള മതിലുകൾ എന്നിവ പാർക്കിൽ ഉണ്ട്. സാധാരണ പാർക്കുകളിൽ നിന്ന് വ്യത്യസ്തമായി സ്പോഞ്ച് പോലെയുള്ള വസ്തുക്കൾ ഉപയോഗിച്ചാണ് പാർക്കിലെ ഓരോ റൈഡുകളും നിർമ്മിച്ചിരിക്കുന്നത്.
മണിക്കൂറിന് 60 ദിർഹം മുതലാണ് പ്രവേശന നിരക്ക്. നാലുപേർ അടങ്ങുന്ന കുടുംബത്തിന് 180 ദിർഹവും. ഒരുപാട് കുടുംബങ്ങളെ ആകർഷിക്കുന്ന വിധമാണ് പാർക്ക് ആൻഡ് റിസോർട്ട് പ്രവർത്തനം നടത്തുന്നത്. ദിനോ മാനിയ എന്ന പേരിൽ ഈ അടുത്താണ് ദിനോസർ പരേഡ് ഇവിടെ തുടങ്ങിയത്. കുടുംബങ്ങൾക്ക് താമസിച്ച് ഉല്ലസിക്കാൻ പറ്റിയ പ്രധാനപ്പെട്ട വിനോദ മേഖലകളിൽ ഒന്നാണ് ദുബായ് പാർക്ക്സ് ആൻഡ് റിസോർട്ട്സ്. പാർക്കിന്റെ ഗിന്നസ് റെക്കോർഡ് സർട്ടിഫിക്കറ്റ് ഗിന്നസ് അധികാരികളിൽ നിന്ന് പാർക്ക് മാനേജ്മെൻറ് ടീം ഏറ്റുവാങ്ങി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..