ദുബായ്> മാസങ്ങൾക്കു മുമ്പ് കാണാതായ മലയാളി യുവാവിന്റെ മൃതദേഹം കണ്ടെത്തി. കോഴിക്കോട് കൊയിലാണ്ടി പുത്തലത്ത് വീട്ടിൽ അമൽ സതീശനെ (29) കഴിഞ്ഞവർഷം ഒക്ടോബർ 20 മുതലാണ് ദുബായ് വർസാനിൽ നിന്ന് കാണാതായത്.
ജോലി സ്ഥലത്തുനിന്ന് ഇറങ്ങിയ അമലിനെ പിന്നീട് കാണാതായപ്പോൾ പിതാവ് ഉൾപ്പെടെ ഉള്ളവർ യുഎഇയിൽ എത്തി തിരച്ചിൽ നടത്തുകയും പരാതി നൽകുകയും ചെയ്തിരുന്നു. ദുബായ് റാഷിദിയയിലെ വിജനമായ ഒരു സ്ഥലത്ത് നിന്നും കണ്ടു കിട്ടിയ മൃതദേഹം മോർച്ചറിയിലായിരുന്നു. സാമൂഹ്യപ്രവർത്തകരുടെ സഹായത്തോടെയാണ് മൃതദേഹം ഇപ്പോൾ തിരിച്ചറിഞ്ഞത്. മൃതദേഹം നാട്ടിൽ കൊണ്ടുപോയി സംസ്കരിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..