കുവൈത്ത് സിറ്റി> കുവൈത്തിലെ ലുലു ഹൈപ്പർമാർക്കറ്റിൽ ‘ലുലു ബാർബിക്യു നൈറ്റ്സ്’ പ്രൊമോഷൻ ആരംഭിച്ചു. ഈ മാസം 15 ന് ആരംഭിച്ച പ്രൊമോഷൻ 21 വരെ ഹൈപ്പർമാർക്കറ്റിലെ എല്ലാ ഔട്ട്ലെറ്റുകളിലും തുടരും. പ്രമോഷന്റെ ഭാഗമായി, ലുലു ഹൈപ്പർമാർക്കറ്റിലെ അൽഖുറൈൻ ഔട്ട്ലെറ്റിൽ ലൈവ് ബാർബിക്യു മത്സരം നടന്നു. 100ലധികം മത്സരാർത്ഥികൾ പങ്കെടുത്തു.
ബാർബിക്യു മൽസരത്തിലെ വിജയികൾക്ക് മികച്ച സമ്മാനങ്ങൾ ലഭിച്ചു. ജനപ്രിയ ഫുഡ് ബ്രാൻഡായ അൽയൂം ആയിരുന്നു ആയിരുന്നു മത്സരത്തിന്റെ പ്രധാന സ്പോൺസർ. വിജയികൾക്കും പങ്കെടുത്തവർക്കും ലുലു ഹൈപ്പർമാർക്കറ്റിന്റെ റീജിയണൽ മാനേജർ മുഹമ്മദ് ഹാരിസ് അടക്കമുള്ള ഉന്നത മാനേജ്മെന്റും മുഖ്യ സ്പോൺസറായ അൽയൂമും അമേരിക്കാന, സീറ, സാദിയ എന്നിവയുടെ പ്രതിനിധികളും ചേർന്ന് സമ്മാനങ്ങൾ നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..