എഞ്ചിനീയറിംഗിലും സാങ്കേതികവിദ്യയിലും മികച്ച പാഠ്യപദ്ധതിക്ക് പേരുകേട്ട ഇന്ത്യയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ഐഐടികള്‍. ഇന്ത്യയില്‍ ആകെ 23 ഐഐടി ക്യാംപസുകളാണുള്ളത്. ലോകത്തിലെ ഏറ്റവും മികച്ച ഇനൊവേറ്റര്‍മാര്‍, എഞ്ചിനീയര്‍മാര്‍, സംരംഭകര്‍ എന്നിവരെ സൃഷ്ടിക്കുന്നതില്‍ വലിയ പങ്കു വഹിക്കുന്ന സ്ഥാപനമാണിത്. ഗൂഗിളിന്റെ ചീഫ് എക്സിക്യൂട്ടീവായ സുന്ദര്‍ പിച്ചൈയും സോഫ്റ്റ്വെയര് ഭീമനായ ഇന്‍ഫോസിസിന്റെ സ്ഥാപകന്‍ നാരായണ മൂര്‍ത്തിയും ഉള്‍പ്പെടെയുള്ളവര്‍ ഐഐടിയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളില്‍ ഉള്‍പ്പെടുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ ഐഐടി അബൂദാബിയില്‍ കോഴ്സുകള്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് അംബാസഡര്‍ പറഞ്ഞു.
Also Read: ഇന്നാഇലാഹി വഹിന്ന ഇലാഹി രാജിഹൂൻ, അജ്മാനിലെ മലയാളി പണ്ഡിതൻ ആര് വി അലി മുസ്ലിയാര് അന്തരിച്ചു
ഏറ്റവും പഴക്കമേറിയതും ഐഐടി ക്യാംപസായ ഡല്‍ഹി ഐഐടിയുടെ നേതൃത്വത്തിലായിരിക്കും അബുദാബി ക്യാംപസ് രൂപപ്പെടുത്തുക. ഐഐടികളുടെ അക്കാദമിക് മികവ് വിശാലമായ അന്താരാഷ്ട്ര സമൂഹത്തിലേക്ക് എത്തിക്കുക എന്നതാണ് ഐഐടി അബൂദാബി സ്ഥാപിക്കുന്നതിന് പിന്നിലെ ലക്ഷ്യമെന്ന് അംബാസഡര്‍ അറിയിച്ചു. അതിനാല്‍, ഐഐടി അബുദാബിയില്‍ ഇന്ത്യക്കാരും യുഎഇ പൗരന്മാരും മറ്റ് രാജ്യക്കാരുമായ വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ അവസരം ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇന്ത്യയുടെ യുഎഇയും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തിന്റെ നട്ടെല്ലായ ഇരു രാജ്യങ്ങളിലെയും ജനങ്ങള്‍ക്കുള്ള ആദരവായി ഇത് മാറുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഐഐടി ഡല്‍ഹിയിലെയും അബൂദാബി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് എജ്യുക്കേഷന്‍ ആന്‍ഡ് നോളജിലെയും (അഡെക്) വിദഗ്ധരടങ്ങിയ സംഘം നിരവധി തവണ കൂടിയാലോചനകള്‍ നടത്തിയതായും അതുമായി ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും അടങ്ങിയ ഒരു കരാര്‍ അന്തിമഘട്ടത്തിലാണെന്നും അംബാസഡര്‍ അറിയിച്ചു.
കഴിഞ്ഞ ഫെബ്രുവരിയില്‍ അബുദാബി കിരീടാവകാശിയായിരുന്ന നിലവിലെ പ്രസിഡണ്ട് ശെയ്ഖ് മുഹമ്മദും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും നടത്തിയ സംയുക്ത പ്രസ്താവനയിലാണ് യുഎഇ തലസ്ഥാനത്ത് ഐഐടി ക്യാംപസ് സ്ഥാപിക്കുന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടത്. കഴിഞ്ഞ വര്‍ഷം മെയ് ഒന്നിന് പ്രാബല്യത്തില്‍ വന്ന ചരിത്രപരമായ വ്യാപാര കരാര്‍ ഇരു രാജ്യങ്ങളിലും തൊഴിലവസരങ്ങള്‍ തുറന്നിടുന്നതിന് കാരണമായതായും അദ്ദേഹം വിലയിരുത്തി. ഉഭയകക്ഷി വ്യാപാരത്തില്‍ 27.5 ശതമാനം വളര്‍ച്ചയാണ് ഉടമ്പടിയിലൂടെ ഉണ്ടായത്. ഉഭയകക്ഷി വ്യാപാരം 2022 ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള കാലയളവിലെ 45.3 ബില്യണ്‍ ഡോളറില്‍ നിന്ന് 57.8 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. രത്നങ്ങള്‍, ആഭരണങ്ങള്‍, മിനറല്‍ ഉല്പന്നങ്ങള്, എന്‍ജിനീയറിങ് സാധനങ്ങള്‍, ഇലക്ട്രോണിക്സ്, പ്ലാസ്റ്റിക്, റബ്ബര്‍ തുടങ്ങി എല്ലാ പ്രധാന മേഖലകളിലും ശ്രദ്ധേയമായ വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നതെന്നും സുധീര്‍ പറഞ്ഞു.
Read Latest Gulf News and Malayalam News