Also Read: കാമുകിമാരെ നോക്കിയെന്നാരോപിച്ച് ദുബായില്‍ അറബ് യുവാക്കളെ കുത്തിപ്പരിക്കേല്‍പ്പിച്ച പ്രവാസികള്‍ക്ക് ശിക്ഷ
ആജീവനാന്ത മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആരാധകനാണ് ശെയ്ഖ് ജാസിം, ഖത്തറിലെ പ്രമുഖ ബാങ്കുകളിലൊന്നായ ക്യുഐബിയുടെ നിലവിലെ ചെയര്‍മാനും മുന്‍ പ്രധാനമന്ത്രി ഹമദ് ബിന്‍ ജാസിം ബിന്‍ ജാബര്‍ അല്‍താനിയുടെ മകനുമായ് ശെയ്ഖ് ജാസിം. നേരത്തേ ക്രെഡിറ്റ് സ്യൂസ് ഗ്രൂപ്പ് എജി, സൂറിച്ചിലെ ക്രെഡിറ്റ് സ്യൂസ് എജി എന്നിവയുടെ ബോര്‍ഡ് അംഗമായി ഇദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. ബിഡ് പ്രക്രിയ പുരോഗമിക്കുന്നത് അനുസരിച്ച് ലേലവുമായി ബന്ധപ്പെട്ട കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിടുമെന്ന് പ്രതീക്ഷിക്കുന്നതായും ദോഹ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ വര്‍ഷം അവസാനം ഖത്തറില്‍ നടന്ന ലോകകപ്പ് 2022 വേളയില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വില്ക്കാന് ഉടമകള്‍ സന്നദ്ധരായതായി വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ക്ലബ്ബിനെ പൂര്‍ണമായും വില്ക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയുണ്ടായിരുന്നില്ല. എന്നാല്‍ പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ക്ലബ്ബിനെ മുഴുവനായും വില്‍ക്കാനുള്ള ശ്രമത്തിലാണ് അധികൃതരെന്നാണ് മനസ്സിലാവുന്നത്.
മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ വില്ക്കാന് കുറഞ്ഞത് അഞ്ച് ബില്യണ്‍ പൗണ്ടാണ് ഉടമകള്‍ ആവശ്യപ്പെടുന്നത്. ഏതൊരു കായിക ടീമിനും റെക്കോര്‍ഡ് വിലയായിരിക്കും ഇതെന്നാണ് വിലയിരുത്തല്‍. ബ്രിട്ടീഷ് ശതകോടീശ്വരന്‍ സര് ജിം റാറ്റ്ക്ലിഫ് കഴിഞ്ഞ മാസം ക്ലബ് വാങ്ങാനുള്ള താല്പര്യം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ക്ലബ്ബിന്റെ ഉടമസ്ഥത സ്വന്തമാക്കുന്ന കാര്യത്തില്‍ ഖത്തര്‍ ശെയ്ഖ് റാറ്റ് ക്ലിഫുമായി മത്സരിക്കുമെന്നാണ് ഇതില്‍ നിന്നും വ്യക്തമാവുന്നത്.
Read Latest Gulf News and Malayalam News
വില്ലേജ് ഓഫീസർക്ക് നേരെ അസഭ്യ വർഷം നടത്തിയ സി.പി.എം നേതാവിനെതിരെ കേസ് |Klapana Suresh