പിസിഒഎസ് വരുന്നതിന്റെ കാരണം
പല കാരണങ്ങള്‍ കൊണ്ട് പിസിഒഎസ് വരാറുണ്ട്. ഇന്‍സുലിന്‍ റെസിസ്റ്റന്‍സ് ഉള്ളവരില്‍ പിസിഒഎസ് വരാനുള്ള സാധ്യത കൂടുതലാണ്. ഇന്‍സുലിന്‍ റെസിസ്റ്റന്‍സ് ഉള്ളവരില്‍ രക്തത്തില്‍ പഞ്ചസ്സാരയുടെ അളവ് വര്‍ദ്ധിക്കും. അതുപോലെ തന്നെ പുരുഷ ഹോര്‍മോണ്‍ ശരീരത്തില്‍ വര്‍ദ്ധിപ്പിക്കുന്നതിനും ഇത് ഒരു കാരണമാണ്.
കുടുംബത്തില്‍ ആര്‍ക്കെങ്കിലും പിസിഒഎസ് വന്നിട്ടുണ്ടെങ്കില്‍ അത് വരും തലമുറകളിലും വരാന്‍ സാധ്യത വളരെ കൂടുതലാണ്. അതിനാല്‍, ഇത്തരം പാരമ്പര്യം ഉള്ളവര്‍ മുന്‍കൂട്ടി ഇതിനെക്കുറിച്ച് മനസ്സിലാക്കി നല്ല ജീവിത രീതി പിന്തുടരാന് ശ്രദ്ധിക്കുന്നത് നല്ലാതാണ്.
ശരീരത്തില്‍ പുരുഷ ഹോര്‍മോണ്‍ കൂടുന്നത് പിസിഒഎസിലേയ്ക്ക് നയിക്കുന്ന കാര്യമാണ്. ഇത് ഓവുലേനെ കാര്യമായി ബാധിക്കുകയും അണ്ഡം പുറത്തേക്ക് വിടാതിരിക്കുന്നതിന് കാരണമാവുകയും ചെയ്യുന്നു. ഇതും പിസിഒഎസിലേയ്ക്ക് നയിക്കുന്നുണ്ട്.
ലക്ഷണങ്ങള്‍
നിങ്ങള്‍ക്ക് ആര്‍ത്തവ വ്യതിയാനം ഉണ്ടെങ്കില്‍ തീര്‍ച്ചയായും ഒരു ഡോക്ടറെ കണ്ട് പിസിഒഎസിന്റെ ലക്ഷണമാണോ എന്ന് പരിശോധിക്കേണ്ടത് അനിവാര്യമാണ്. രണ്ട് മൂന്ന് മാസം വരെ ആര്‍ത്തവം വന്നില്ലെങ്കില്‍ ഇത് പിസിഒഎസിലേയ്ക്ക് നയിക്കാം.
അതുപോലെ ശരീരത്തില്‍ അമിതമായി രോമം വളരുന്നുവെങ്കില്‍ അത് പിസിഒഎസിന്റെ ലക്ഷണങ്ങളില്‍ ഒന്നാണ്. പ്രത്യേകിച്ച് ചില സ്ത്രീകള്‍ക്ക് താടിയില്‍ രോമ വളര്‍ച്ച കാണാം. അതുപോലെ തന്നെ മീശ വന്നിരിക്കുന്നതും കാണാം. ഇതെല്ലാം പുരുഷ ഹോര്‍മോണ്‍ ഇവരില്‍ കൂടുതലായതിന്റെ പ്രശ്നമാണ്.
ബുദ്ധിമുട്ടുകള്‍
പിസിഒഎസ് ഉള്ളവര്‍ക്ക് പലതരത്തിലുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടാറുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് കുട്ടികള്‍ ഉണ്ടാകാതിരിക്കുന്നത്. അതുപോലെ, പ്രമേഹം, രക്തസമ്മര്‍ദ്ദം എന്നിവയും ഇവര്‍ക്ക് വരാം.
ഗര്‍ഭം ധരിച്ചാലും ചിലപ്പോള്‍ അലസി പോകാനുള്ള സാധ്യതയും ഇവരില്‍ കൂടുതലാണ്. മെറ്റബോളിക് സിന്‍ഡ്രവും ഇവരില്‍ കണ്ടെന്ന് വരാം. കൂടാതെ, ഡിപ്രഷന്, അമിതമായിട്ടുള്ള ആകാംഷ, കാന്‍സര്‍ സാധ്യത എന്നിവയെല്ലാം ഇവരില്‍ കണ്ടെന്ന് വരാം. അഥുപോലെ, അമിതമായിട്ടുള്ള വണ്ണവും ഇവരില്‍ കാണുന്ന മറ്റൊരു ആരോഗ്യ പ്രശ്നമാണ്.
മാനസികാരോഗ്യം
ചെറുപ്പക്കാരായ സ്ത്രീകളില്‍ പിസിഒഎസ് കണ്ടെത്തിയാല്‍ ഇത് ഇവരുടെ പ്രത്യുല്പാദനത്തെ കാര്യമായി ബാധിക്കാറുണ്ട്. ഇത് ഇവരെ മാനസികമായി തളര്‍ത്തുന്ന ഒരു വസ്തുതയാണ്. അതുപോലെ, ഇവരില്‍ ഉണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനം മൂഡ് സ്വിംഗ്, മാനസിക സമ്മര്‍ദ്ദം, അമിതമായിട്ടുള്ല ആകാംഷ എന്നീ പ്രശ്നങ്ങളിലേയ്ക്ക് നയിക്കാം.
കൂടാതെ അമിതവണ്ണം ഇവരുടെ മാനസികാവസ്ഥയെക്കൂടി ബാധിക്കുന്നുണ്ടെന്ന് ഹൈദ്രാബാദ് കെയര്‍ ഹോസ്പിറ്റലിലെ ഗൈനക്കോളജിസ്റ്റ് ഡോ. എം. രജനി പറയുന്നു.
ഈ രോഗമുള്ള സ്ത്രീകള്‍ക്ക് പലപ്പോഴും റിലേഷന്‍ഷിപ്പില്‍ പോലും പ്രശ്നങ്ങള്‍ കാണാറുണ്ട്. ഇതിന് പ്രധാന കാരണം ഇവരുടെ പിസിഒഎസ് ആണ്. ഇവര്ക്ക്എല്ലായാപ്പോഴും സുരക്ഷിതമല്ലാത്ത ഫീല്‍ ആയിരിക്കും ഉണ്ടായിരിക്കുക. അതുപോലെ, സ്വന്തം ജീിതത്തെക്കുറിച്ച് പോലും ചിപ്പോള്‍ നെഗറ്റീവ് കാഴ്ച്ചപ്പാട് വന്നെന്ന് വരാം.
ഇത്തരം മാനസിക പ്രശ്നങ്ങള്‍ കണ്ടാല്‍ ഇതിന് ചികിത്സ അനിവാര്യമാണ്. നല്ല ചികിത്സ കൃത്യസമയത്ത് നല്കിയാല് നല്ല ആരോഗ്യം വീണ്ടെടുക്കാന്‍ സാധിക്കുമെന്ന് ഡോക്ടര്‍ പറയുന്നു.
പ്രതിവിധി
പിസിഒഎസ് ഉള്ളവര്‍ നല്ല ആരോഗ്യം നിലനിര്‍ത്തുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. മധുരം, ഉപ്പ് എന്നിവ കുറയ്്ക്കാം. നല്ല വ്യായാമം ചെയ്യുന്നതും നല്ല ഡയറ്റ് പിന്തുടരുന്നതും പിസിഒഎസ് നിയന്ത്രിക്കാന്‍ സഹായിക്കുന്നുണ്ട്. അതുപോലെ, വറുത്തതും പൊരിച്ചതും, കൊഴുപ്പ് അടങ്ങിയതുമായ ആഹാരങ്ങള്‍ ഒഴിവാക്കുന്നതും നല്ലതാണ്. ഇതെല്ലാം ആരോഗ്യത്തെ മെച്ചപ്പെടുത്താന്‍ സഹായിക്കും. ഒപ്പം മരുന്നും കഴിക്കുക.