ഇന്ന് ചെറുപ്പക്കാരില്‍ വരെ പലകാരണങ്ങളാല്‍ അറ്റാക്ക് വരുന്നുണ്ടെങ്കിലും അതില്‍ ലൈംഗിക ബന്ധവും അറ്റാക്കിലേയ്ക്ക് നയിക്കുമോ എന്ന സംശയം പലരിലും വരാം. ഇത്തരത്തില്‍ ലൈംഗിക ബന്ധത്തിനിടയില്‍ അറ്റാക്ക് വന്ന കേസുകള്‍ ലോകത്തിന്റെ പല ഭാഗത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടും ഉണ്ട്.
പഠനങ്ങള്‍ പറയുന്നത്
ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയുടെ അഭിപ്രായത്തില്‍ 100-ല്‍ ഒരു ഹാര്‍ട്ട് അറ്റാക്ക് കേസുകള്‍ എടുത്താല്‍ അതില്‍ ഒന്ന് ലൈംഗിക ബന്ധത്തിനിടയില്‍ ഉണ്ടാകുന്നതാണ്. 1 മില്ല്യണ്‍ ആളുകളെ എടുത്താല്‍ അതില്‍ രണ്ട് പേര്‍ക്ക് മാത്രമാണ് ഇത്തരത്തില്‍ അറ്റാക്ക് വരുന്നത്. ഇത് അമിതമായും കാണുന്നത് പുരുഷന്മാരിലാണ്. അതും ഹാര്‍ട്ടിന് പ്രശ്നം ഉള്ളവരില്‍ സാധ്യത കൂടുതലാണെന്നും പറയുന്നു.
ഹൃദയത്തെ അപകടത്തിലേയ്ക്ക് നയിക്കുന്ന കാര്യങ്ങള്‍
ഇന്ന് ചെറുപ്പക്കാരില്‍ വരെ ഹാര്‍ട്ട് അറ്റാക്ക് കണ്ടുവരുന്നുണ്ട്. പണ്ടുകാലത്തെല്ലാം പ്രായമാവരിലായിരുന്നു ഈ അസുഖം അധികവും കണ്ടിരുന്നത്.എ ന്നാല് മാറുന്ന ജീവിതരീതികള്‍ ചെറുപ്പക്കാരേയും ഈ അസുഖത്തിലേയ്ക്ക് നയിക്കുകയാണ്.
കണക്കുകള്‍ പരിശോധിച്ചാല്‍ 1.8 മില്ല്യണ്‍ ആളുകള്‍ക്കാണ് അറ്റാക്ക് മൂലം ജീവന് പൊലിഞ്ഞിരിക്കുന്നത്. അതും 70 വയസ്സ് അകുന്നതിന് മുന്‍പേ തന്നെ പലരും അറ്റാക്ക് രോഗത്തിന് കീഴടങ്ങിയിരിക്കുന്നു.
ലൈംഗികബന്ധം എങ്ങിനെ ഹാര്‍ട്ട് അറ്റാക്കിലേയ്ക്ക് നയിക്കും
മുന്‍പ് ഹാര്‍ട്ടിന് ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവരിലാണ് ലൈംഗിക ബന്ധത്തിനിടയില്‍ ഹാര്‍ട്ട് വരാനുള്ള സാധ്യത ഏറ്റവുമധികം കൂടുതല്‍. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പ്രമേഹം , കൊളസ്ട്രോള്‍ എന്നിവയെല്ലാം തന്നെ ഹൃദയത്തിന്റെ ആരോഗ്യത്തെ ബാധിക്കുന്നുണ്ട്.
ലൈംഗിക ബന്ധത്തിനിടയില്‍ ഹാര്‍ട്ട് അറ്റാക്ക് വരുന്നതിന്റെ പ്രധാന കാരണം ഉയര്‍ന്ന ഹാര്‍ട്ട് റേറ്റ് ആണ്. ഹൃദയമിടിപ്പ് അമിതമായി ഉയരുന്നത് രക്തസമ്മര്ദ്ദത്തിലേയ്ക്ക് നയിക്കുന്നു. ഇത് ഹാര്‍ട്ട് അറ്റാക്കില്‍ ചെന്ന് അവസാനിക്കുകയും ചെയ്യുന്നു.
ഇത് പ്രധാനമായും ആരോഗ്യം ശ്രദ്ധിക്കാത്തവരിലും മെഡിസിന് കൃത്യമായി എടുക്കാത്തവരിലുമാണ് കണ്ടുവരുന്നത്. രക്തസമ്മര്‍ദ്ദം നിയന്ത്രിച്ച് നിലനിര്‍ത്താന്‍ മരുന്ന് കഴിക്കാത്തതും മരണത്തിലേയ്ക്ക് നയിക്കുന്നു.
ഒരാള്‍ ഏകദേശം 20 വയസ്സ് ആകുമ്പോള്‍ മുതല്‍ നിരന്തരമായി ബോഡി ചെക്കപ്പ് ചെയ്യുന്നത് നല്ലതാണ്. ഇത് അറ്റാക്ക് ഒഴിവാക്കാന്‍ സഹായിക്കും.
ഹാര്‍ട്ട് അറ്റാക്കിന്റെ ലക്ഷണങ്ങള്‍ എന്തെല്ലാം
പൊതുവില്‍ ഹാര്‍ട്ട് അറ്റാക്ക് വരുന്നവരില്‍ കണ്ടുവരുന്ന പ്രധാന ലക്ഷണങ്ങളില്‍ ഒന്ന് അമിതമായിട്ടുള്ള നെഞ്ചുവേദനയാണ്. ചിലര്‍ അസിഡിറ്റിയെ നെഞ്ചുവേദനയായി കരുതാറുണ്ട്.
അതുപോലെ തന്നെ, നെഞ്ചുവേദനയെ അസിഡിറ്റിയായി കണ്ട് നിസ്സാരമാക്കുന്നവരും ഉണ്ട്. അതിനാല്‍ വേദന അനുഭവപ്പെട്ടാല്‍ ഒരു ഡോക്ടറെ കണ്ട് എന്താണെന്ന് ഉറപ്പിക്കുക.
നെഞ്ചിന്റെ ഭാഗത്ത് ഒരു ഭാരം അനുഭവപ്പെടുക. കുറേ നേരം കഴിഞ്ഞിട്ടും ഇത് മാറുന്നില്ലെങ്കില്‍ ഒരു ഡോക്ടറെ കാണിക്കുന്നത് നല്ലതാണ്. അഥുപോലെ, കഴുത്തിലും ഒരു വശത്ത് കൈക്ക് നല്ല വേദന അനുഭവപ്പെടുന്നുണ്ടെങ്കില്‍ അത് അറ്റാക്കിന്റെ ലക്ഷണമാകാം.
ശ്വാസം കുറയുന്നത്, ഛര്‍ദ്ദിക്കാന്‍ വരുന്നത്, നല്ലപോലെ തണുപ്പ് അനുഭവപ്പെടുന്നതെല്ലാം തന്നെ ഹാര്‍ട്ട് അറ്റാക്കിന്റെ ലക്ഷണമാണ്.
ലൈംഗിക ബന്ധം ആരോഗ്യത്തിന് നല്ലതോ?
സത്യത്തില്‍ ഹൃദയാരോഗ്യമുള്ളവര്ക്ക് ലൈംഗിക ബന്ധം നല്ലതാണ്. ലൈംഗിക ബന്ധം ഒരു തരത്തില്‍ ചെറിയ രീതിയിലുള്ള വ്യായാമമാണ് ശരീരത്തിന് നല്‍കുന്നത്. ഇത് ശരീരത്തിലേയ്ക്ക് ഓക്സിജന്റെ അളവ് കൂട്ടുന്നതിന് സഹായിക്കുന്നുണ്ട്.
ഇത് ഹൃദയത്തിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. അതുപോലെ, സ്ട്രെസ്സ് കുറയ്ക്കാനും രക്തസമ്മര്‍ദ്ദം കുറയ്ക്കാനും നല്ല ഉറക്കം ലഭിക്കാനും ആരോഗ്യകരമായ ലൈംഗികബന്ധം സഹായിക്കുന്നുണ്ട്.
Disclaimer: മേല്‍ പറഞ്ഞിരിക്കുന്നത് പൊതു അറിവ് മാത്രമാണ്. നിങ്ങള്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ക്കും സംശയ നിവാരണത്തിനും ഒരു ഡോക്ടറെ കണ്ട് അഭിപ്രായം തേടാവുന്നതാണ്.
ഇത്തരം ആരോഗ്യ വാര്‍ത്തകള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.