അമ്മയാകാത്ത സ്ത്രീകള്‍ എന്ന് പൊതുവേ പറയാം.
ഇത്തരം സ്ത്രീകള്‍ക്ക് ആരോഗ്യപരമായ പല പ്രശ്നങ്ങളും നേരിടേണ്ടി വരുന്നു. ചില പ്രത്യേക രോഗാവസ്ഥകള്‍ ഇത്തരം സ്ത്രീകള്‍ക്ക് വരാനുള്ള സാധ്യത ഏറെ കൂടുതലാണ്. ചില രോഗങ്ങളുടെ കാര്യത്തില്‍ ഇവര്‍ ഹൈ റിസ്ക് വിഭാഗത്തില്‍ പെടുന്നവരാണ്.
64121895
ക്യാന്‍സര്‍ ഇന്നത്തെ കാലത്ത് വര്‍ദ്ധിച്ച് വരുന്ന രോഗമാണ്. ഇത്തരം വിഭാഗത്തിലെ സ്ത്രീകള്‍ക്ക് പ്രത്യുല്പാദനപരമായ ക്യാന്‍സര്‍ രോഗങ്ങള്‍ക്ക് സാധ്യതയേറെയാണ്. ഒവേറിയന്‍, യൂട്രസ് ക്യാന്‍സറുകള്‍ ഇത്തരം സ്ത്രീകള്‍ക്ക് വരാന്‍ മറ്റുള്ളവരേക്കാള്‍ സാധ്യതയേറുന്നു. ഇവരില്‍ കൂടുതല്‍ ഓവുലേഷന് സൈക്കിളുകള്‍ക്ക് സാധ്യതയുള്ളതാണ് ഈ ക്യാന്‍സറുകള്‍ വരാനുള്ള സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്നത്. ഗര്‍ഭിണിയാകുന്ന സമയത്തും ഗര്‍ഭനിരോധന ഗുളികകള്‍ ഉപയോഗിയ്ക്കുമ്പോഴും ഓവുലേഷന് പ്രക്രിയ നടക്കുന്നില്ല.
എന്നാല്‍ ഗര്‍ഭധാരണം നടക്കാത്തവരില്‍ ആര്‍ത്തവം, ഓവുലേഷന് സാധാരണ ഗതിയില്‍ നടക്കുമ്പോള്‍ കൂടുതല്‍ ഓവുലേഷന് സൈക്കിളുകളുണ്ടാകുന്നു. ഇത് ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിപ്പിയ്ക്കുന്നതാണ് കാരണമായി പറയുന്നത്.
സ്തനാര്‍ബുദ സാധ്യത
ഇതു പോലെ തന്നെയാണ് ഇവരില്‍ സതനാര്ബുദ സാധ്യതയും. പ്രസവിയ്ക്കാത്ത സ്ത്രീകളില്‍ സ്തനാര്‍ബുദ സാധ്യതകള്‍ വര്‍ദ്ധിയ്ക്കുന്നു. 5 തവണ പ്രസവിച്ച സ്ത്രീകള്‍ക്ക് മറ്റുള്ള സ്ത്രീകളേക്കാള്‍ സ്തനാര്‍ബുദ സാധ്യത 50 ശതമാനം കുറവാണെന്നും ഇതു സംബന്ധിച്ച് നടത്തിയ പഠനങ്ങള്‍ തെളിയിക്കുന്നു.
ഇതിന് ഒരു കാരണമായി പറയുന്നത് പാലൂട്ടുന്നതാണ്. പാലൂട്ടുന്നത് സ്തനാര്‍ബുദ സാധ്യത കുറയ്ക്കുന്ന ഒന്നാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഇതു പോലെ 20 വയസില്‍ താഴെ അമ്മയാകുന്ന സ്ത്രീകളിലും ബ്രെസ്റ്റ് ക്യാന്‍സര്‍ സാധ്യത കുറവാണെന്ന് പഠനങ്ങള്‍ തെളിഞ്ഞിട്ടുണ്ട്.
ഐയുഡി
ഇത്തരം നള്ളിപരസ് സ്ത്രീകളില്‍ നടത്തിയ പഠനത്തില്‍ ഐയുഡി അഥവാ ഇന്‍ട്രാ യൂട്രൈന്‍ ഡിവൈസ് ഉപയോഗിയ്ക്കുമ്പോള്‍ ഇവരില്‍ ഗര്‍ഭധാരണം ബുദ്ധിമുട്ടായിട്ടുണ്ടെന്നും പഠനങ്ങള്‍ തെളിയിക്കുന്നു. പ്രസവിയ്ക്കാത്ത സ്ത്രീകള്‍ നീണ്ട കാലയളവില്‍ ഇത് ഉപയോഗിയ്ക്കുമ്പോഴുള്ള അനുഭവമാണിത്.
ആദ്യ പ്രസവ ശേഷം ഐയുഡി ഗര്‍ഭ നിരോധന വഴിയായി ഉപയോഗിയ്ക്കുന്ന സ്ത്രീകളില്‍ രണ്ടാം ഗര്‍ഭധാരണത്തിന് ഇത്ര ബുദ്ധിമുട്ടു വരുന്നില്ലെന്നും പഠനങ്ങള്‍ പറയുന്നു. ഏറെക്കാലം ഇത്തരം ഐയുഡികള്‍ ഉപയോഗിയ്ക്കുന്നത് ഗര്‍ഭധാരണത്തിന് തടസമായി വരുന്നുണ്ടെന്നും ചില പഠനങ്ങള്‍ പറയുന്നുണ്ട്.
ബുദ്ധിമുട്ടുണ്ടാകുന്നതായും
നള്ളിപരസ് എന്ന വിഭാഗത്തില്‍ തന്നെ പ്രസവിച്ചാലും ചാപിള്ളയായിപ്പോകുന്നതോ അബോര്ഷനായിപ്പോകുന്നതോ ആയവരും വരുന്നു. പ്രസവിച്ചാലും ചാപിളളയായിപ്പോകുന്ന വിഭാഗത്തില്‍ പ്രസവ സമയം ഏറെ ദൈര്ഘ്യമേറുന്നതായും ബുദ്ധിമുട്ടുണ്ടാകുന്നതായും ഇവരില്‍ നടത്തിയ പഠന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിയ്ക്കുന്നു.
ഇതുപോലെ ഈ രണ്ട് വിഭാഗത്തിലും വരുന്ന നള്ളിപരസ് സ്ത്രീകളില്‍ പ്രീ ക്ലാംസിയ പോലുള്ള കണ്ടീഷനുകള്‍ക്ക് സാധ്യതയുമേറെയുണ്ട്. ഗര്‍ഭകാലത്ത് ബിപി കൂടുന്നത് കാരണം വരുന്ന അവസ്ഥയാണിത്.