നോണ്‍വെജ് പ്രിയര്‍ക്കിടയിലെ കേമനാണ് ചിക്കന്‍ ഗീ റോസ്റ്റ്. നെയ്യില്‍ വരട്ടിയെടുത്ത ചിക്കന്‍ റോസ്റ്റിന് പ്രത്യേക മണവും രുചിയുമാണ്. ചോറ്, അപ്പം, ചപ്പാത്തി എന്നിവയ്ക്കൊപ്പം മികച്ച കോംമ്പിനേഷനാണ്
ചേരുവകള്‍
- ചിക്കന്‍- 250 ഗ്രാം
- വറ്റല്‍മുളക്- ആറെണ്ണം
- കുരുമുളക്- 15 ഗ്രാം
- ഗ്രാമ്പൂ- രണ്ട്
- ഉലുവ- 15 ഗ്രാം
- മല്ലി- 30 ഗ്രാം
- വെളുത്തുള്ളി- അഞ്ചെണ്ണം
- പുളി- ഒരു ടേബിള്‍ സ്പൂണ്‍
- നെയ്യ്, വെളിച്ചെണ്ണ- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ചിക്കന്‍ കഴുകി വൃത്തിയാക്കി മാറ്റി വയ്ക്കുക. ഒരു പാനില്‍ വറ്റല്‍ മുളക്, കുരുമുളക്, മല്ലി, ഉലുവ, ജീരകം, ഗ്രാമ്പൂ എന്നിവ ഡ്രൈ റോസ്റ്റ് ചെയ്യണം. ശേഷം പുളി, വെളുത്തുള്ളി, അല്പം വെള്ളം എന്നിവ ചേര്‍ത്ത് അരച്ചെടുക്കുക. ഒരു പാനില്‍ നെയ്യൊഴിച്ച് ചെറിയ കഷണങ്ങളാക്കിയ ചിക്കന്‍ അതില്‍ വേവിച്ചെടുക്കുക. തയ്യാറാക്കിയ മസാലക്കൂട്ട് ചേര്‍ത്ത് ചിക്കന്‍ നന്നായി വേവിക്കാം. ഇനി മറ്റൊരു പാനില്‍ എണ്ണ ചൂടാക്കി കുറച്ച് കറിവേപ്പില വഴറ്റിയത് ചിക്കന്‍ മുകളില്‍ താളിക്കാം. തീയണച്ച് ചൂടോടെ കഴിക്കാം.
Content Highlights: Chicken Ghee roast recipe