ഹൈലൈറ്റ്:
- ചില മണ്ഡലങ്ങളിൽ പോരായ്മകൾ സംഭവിച്ചു.
- പാലായിലെയും കൽ പറ്റയിലെയും പരാജയം പരിശോധിക്കും.
- പരാതികളുടെ നിജസ്ഥിതി പരിശോധിക്കും.
മുസ്ലീം യുവതികൾ വിൽപ്പനയ്ക്ക്; വിവാദമായി ‘സുള്ളി ഡീൽസ്’ ആപ്പ്, പോലീസ് നടപടി
ജോസ് കെ മാണി മത്സരിച്ച പാലായിലും ശ്രേയാംസ് കുമാർ മത്സരിച്ച കൽപ്പറ്റയിലും തിരിച്ചടിയുണ്ടായി. ജയിക്കേണ്ട ചില സ്ഥലങ്ങളിൽ സംഘടന പരിമിതിയുണ്ടായി. സൂക്ഷ്മ പരിശോധകളാണ് ഇത്തരം കാര്യങ്ങളിലാവശ്യം. അമ്പലപ്പുഴയിലേത് വ്യക്തിപരമായ പരിശോധനയല്ല. കാര്യങ്ങൾ ആകെ പരിശോധിക്കുന്നത് പാർട്ടിയുടെ ശൈലിയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ വിജയരാഘവൻ പറഞ്ഞു.
ആയുര്‍വേദ ആചാര്യൻ പി കെ വാര്യർ അന്തരിച്ചു
അമ്പലപ്പുഴയിലെ പ്രവർത്തനത്തിലെ പോരായ്മകളെക്കുറിച്ച് ലഭിച്ച പരാതികൾ സംസ്ഥാന കമ്മിറ്റി പരിശോധിക്കാൻ തീരുമാനിച്ചു. ജി സുധാകരന് സംസ്ഥാന സമിതിയില്‍ പങ്കെടുക്കാത്തത് സംബന്ധിച്ച് അറിയില്ല. പരാതികളുടെ നിജസ്ഥിതി പരിശോധിക്കും. ഇത്തരം സംഭവങ്ങൾ ഭാവിലും ഉണ്ടാകാതിരിക്കാനാണ് പരിശോധനകൾ. തിരുത്തലുകൾ ഉണ്ടാകുന്നത് സ്വഭാവികമാണ്. കുറ്റ്യാടി സീറ്റുമായി ബന്ധപ്പെട്ട വിവാദത്തിൽ കോഴിക്കോട് ജില്ലാ കമ്മിറ്റി നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഘടകകക്ഷി നേതാക്കളായ രണ്ട് പേർ പാലായിലും കൽപ്പറ്റയിലും പരാജയപ്പെട്ടു. പാലായിൽ ജോസ് കെ മാണിയും കൽപ്പറ്റയിൽ എൽ ജെ ഡി സംസ്ഥാന പ്രസിഡൻ്റ് എം വി ശ്രെയാംസ്കുമാറും പരാജയപ്പെട്ടു. ഈ തോൽവികൾ പാർട്ടി ഗൗരവത്തോടെയെടുക്കും. ജയിക്കേണ്ട മണ്ഡലങ്ങളിൽ സംഘടനാപരമായ പരിമിതികൾ ഉണ്ടായിട്ടുണ്ട്. 140 നിയോജക മണ്ഡലങ്ങളിലും മികച്ച തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നടത്തിയെന്നും വിജയരാഘവൻ പറഞ്ഞു.
ചിലർ ചെയ്ത തെറ്റിന്റെ പേരിൽ പാർട്ടിയോട് ആത്മാർത്ഥത കാണിക്കുന്ന യുവാക്കളെയാകെ തള്ളിപ്പറയില്ല: പി ജയരാജൻ
അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഗുരുതര വീഴ്ച സംഭവിച്ചുവെന്ന പരാതിയിൽ മുതിർന്ന നേതാവ് ജി സുധാകരനെതിരെ സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളായ എളമരം കരീമും കെ ജെ തോമസും അടങ്ങുന്ന കമ്മീഷനാണ് അന്വേഷിക്കുക. അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വീഴ്ച സംഭവിച്ചുവെന്ന് സിപിഎം ശരിവച്ച സാഹചര്യത്തിലാണ് അന്വേഷണം.
കേരള കോൺഗ്രസ് മറ്റൊരു പിളർപ്പിലേക്ക്, ജോസഫ് പക്ഷത്ത് തര്‍ക്കം രൂക്ഷം
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : cpm acting secretary a vijayaraghavan respond on pala and ambalappuzha election campaign issues
Malayalam News from malayalam.samayam.com, TIL Network