ഹൈലൈറ്റ്:
- പഠനം എളുപ്പമാക്കാൻ വെബ്സൈറ്റ് വികസിപ്പിച്ച് വിദ്യാർഥികൾ.
- ബഹ്റൈൻ അല്‍ ഇസ്തിഖ്ലാല് സ്കൂളിലെ 3 വിദ്യാർഥികളാണ് ഇതിനു പിന്നിൽ.
- വിദ്യാർഥികളെ ബഹ്റൈന്‍ വിദ്യാഭ്യാസ മന്ത്രാലയം അനുമോദിച്ചു.
200 മില്ലിലിറ്ററില്‍ താഴെയുള്ള വാട്ടര്‍ ബോട്ടിലുകള്‍ക്ക് ബഹ്റൈനില്‍ വിലക്ക്
ക്ലാസ്സിലും ലാബിലുമായി ഒക്കെ നടത്തേണ്ട പരീക്ഷണങ്ങളും മറ്റും എങ്ങനെയെന്ന് ചെയ്തു കാണിക്കാന്‍ ഈ വെബ്സൈറ്റില്‍ സംവിധാനമുണ്ട്. തങ്ങളുടെ മാത്രമല്ല, സ്കൂളിലെ മറ്റ് കുട്ടികള്‍ക്കും ഇതോടെ സയന്‍സ് പഠനം എളുപ്പമായതായി അല്‍ ഇസ്തിഖ്ലാല് സെക്കൻഡറി ഗേള്‍സ് സ്കൂളിലെ വിദ്യാര്‍ഥികള്‍ പറയുന്നു.
ഫദക് ജഅഫര്‍, അലാ അഹ്മദ്, ശൈമ അലാ അല്‍ദീന്‍ എന്നീ വിദ്യാര്‍ഥികള്‍ ചേര്‍ന്നാണ് വെബ്സൈറ്റിന് രൂപം നല്‍കിയത്. സയന്‍സ് പഠനം എളുപ്പമാക്കുന്ന ഈ വെബ്സൈറ്റ് വികസിപ്പിച്ച വിദ്യാര്‍ഥികള്‍ സ്കൂളിൻ്റെ അഭിമാനമാണെന്ന് വെബ്സൈറ്റി വികസനത്തില്‍ കുട്ടികളെ സഹായിച്ച ടീച്ചര്‍ റബാബ് സഈദ് പറഞ്ഞു.
ബഹ്റൈനില്‍ ഉച്ചവിശ്രമ നിയമം ഇന്നുമുതല്‍ പ്രാബല്യത്തില്‍
ഹൈസ്കൂള്‍ കുട്ടികളുടെ ഈ മികച്ച കണ്ടെത്തലിന് ബഹ്റൈന്‍ വിദ്യാഭ്യാസ മന്ത്രാലയം അവരെ പ്രത്യേകം അനുമോദിച്ചു. കൊവിഡ് പ്രതിസന്ധിക്കിടയിലും നടത്തിയ ഈ കണ്ടെത്തല്‍ വലിയ നേട്ടമാണെന്ന് മന്ത്രാലയത്തിൻ്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ വിശേഷിപ്പിച്ചു. മൂന്ന് മാസത്തെ കഠിനാധ്വാനത്തിൻ്റെ ഫലമാണ് വെബ്സൈറ്റെന്നും എല്ലാ കുട്ടികള്‍ക്കും ഓണ്‍ലൈനായി എളുപ്പത്തില്‍ സയന്‍സ് വിഷയങ്ങള്‍ പഠിക്കാന്‍ ഇത് ഉപകാരപ്രദമാണെന്നും കുട്ടികള്‍ അഭിപ്രായപ്പെട്ടു.
സുഗന്ധത്തിന്റെ ആഡംബരം തീർത്ത് നിശാഗന്ധി; സ്നേഹസധനിൽ വിരിഞ്ഞത് 35 പൂക്കൾ
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : bahrain education ministry honoured students who developed a website for learning science subjects
Malayalam News from malayalam.samayam.com, TIL Network