ഹൈലൈറ്റ്:
- ജൂലൈ 12 മുതല്‍ ഖത്തറില്‍ നടപ്പില്‍ വരുന്ന യാത്രാ നിയമങ്ങളുടെ ഭാഗമായാണ് ഈ തീരുമാനം.
- ഗ്രീന്‍ ലിസ്റ്റില്‍ പെടാത്ത രാജ്യങ്ങല്‍ നിന്ന് വരുന്ന ചില വിഭാഗങ്ങള്‍ക്ക് ഹോട്ടല്‍ ക്വാറന്റൈനില്‍ ഇളവ് നല്‍കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
- പൂര്‍ണമായി വാക്സിനെടുത്ത രക്ഷിതാക്കളോടൊപ്പം വരുന്ന കുട്ടികള്‍ക്കും ഇളവ് ലഭിക്കും.
ഹോട്ടല്‍ ക്വാറന്റീനില്‍ ഇളവ് ലഭിക്കുന്ന മറ്റ് വിഭാഗങ്ങള്‍
– ഖത്തറില്‍ രണ്ടാം ഡോസ് എടുക്കുകയും 14 ദിവസം പൂര്‍ത്തിയാക്കാതിരിക്കുകയും ചെയ്തവര്‍ ഖത്തറിലെത്തിയാല്‍ പരമാവധി ഏഴു ദിവസമോ അല്ലെങ്കില്‍ 14 ദിവസം പൂര്ത്തിയാവുന്നതുവരെയോ ഹോം ക്വാറന്റീനില്‍ കഴിഞ്ഞാല്‍ മതി.
– വാക്സിനെടുക്കാത്ത 75 വയസ്സും അതിന് മുകളിലും പ്രായമുള്ളവര്‍ക്കും കൂടെ വരുന്ന ഒരാള്‍ക്കും ഹോം ക്വാറന്റീനില്‍ കഴിയാം
– വാക്സിനെടുത്ത ഭര്‍ത്താവിന്റെയോ ഒരേ വീട്ടില്‍ താമസിക്കുന്ന വാക്സിനെടുത്ത ബന്ധുവിന്റെയോ കൂടെ വരുന്ന ഗര്‍ഭിണികള്‍.
– വാക്സിനെടുത്ത ഭര്‍ത്താവിന്റെയോ വാക്സിനെടുത്ത ബന്ധുവിന്റെയോ കൂടെ വരുന്ന മുലയൂട്ടുന്ന അമ്മമാരും രണ്ടു വയസ്സ് വരെ പ്രായമുള്ള കുട്ടികളും.
– ഖത്തര്‍ സര്‍ക്കാറിന്റെ ചെലവില്‍ വിദേശത്ത് ചികില്‍സയ്ക്ക് പോയി മടങ്ങുന്ന വാക്സിനെടുക്കാത്ത രോഗികള്‍ക്കും കൂടെ വരുന്ന ഒരാള്‍ക്കും വീട്ടില്‍ ക്വാറന്റൈനില്‍ കഴിയാം. രോഗിയുടെ ആരോഗ്യനില ബന്ധപ്പെട്ട ആരോഗ്യ ഉദ്യോഗസ്ഥര്‍ പരശോധന നടത്തിയ ശേഷമായിരിക്കും ഇക്കാര്യത്തില്‍ തീരുമാനം.
അതേസമയം, ഹോട്ടല്‍ ക്വാറന്റൈനില്‍ ഇളവ് ലഭിച്ച വിഭാഗങ്ങള്‍ ഹോം ക്വാറന്റൈന് നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുമെന്ന് സത്യവാംഗ്മൂലം എഴുതി ഒപ്പിട്ട് നല്‍കണം. 18 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കു വേണ്ടി അവരുടെ രക്ഷിതാക്കളാണ് സത്യവാംഗ്മൂലം എഴുതി നല്‍കേണ്ടതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
വാക്സിനേഷന് കാലാവധി ഒരു വര്‍ഷമാക്കി
അതിനിടെ, ഖത്തറില്‍ വാക്സിനെടുത്താല്‍ ലഭിക്കുന്ന ഇളവുകളുടെ കാലാവധി ഒരു വര്‍ഷമാക്കി ആരോഗ്യ മന്ത്രാലയം വര്‍ധിപ്പിച്ചു. രണ്ടാം ഡോസ് എടുത്ത് 14 ദിവസം മുതല്‍ 12 മാസം വരെയാണ് ക്വാറന്റൈന് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഇളവുകള്‍ ലഭിക്കുക. അതേപോലെ, കൊവിഡ് ബാധിച്ച് രോഗമുക്തി നേടിയവര്‍ക്കുള്ള ഇളവിന്റെ കാലപരിധിയും 12 മാസമാക്കി. ആദ്യം ആറ് മാസമായിരുന്നു വാക്സിന് കാലാവധി. പിന്നീട് ഒന്‍പത് മാസമാക്കി വര്‍ധിപ്പിച്ചിരുന്നു. അതാണ് ഇപ്പോള്‍ ഒരു വര്‍ഷമാക്കി മാറ്റിയിരിക്കുന്നത്. വാക്സിനെടുത്തവര്‍ക്കും രോഗമുക്തി നേടിയവര്‍ക്കും ലഭിക്കുന്ന പ്രതിരോധ ശേഷി ഒരു വര്‍ഷം നീണ്ടു നില്‍ക്കുമെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണിത്. പുതിയ ഗവേഷണങ്ങള്‍ക്ക് അനുസരിച്ച് ഈ കാലപരിധിയില്‍ മാറ്റം വരുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
സഹതപിച്ചവർക്ക് മുന്നിൽ കഴിവ് തെളിയിച്ച് വൈശാഖ്
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : qatar rejects hotel quarantine for children under 18
Malayalam News from malayalam.samayam.com, TIL Network