കാലിഫോര്‍ണിയ: മണിക്കൂറുകളോളം കാറില്‍ തനിച്ചിരുന്ന 2 വയസുകാരന് ചൂടേറ്റ് മരിച്ചു. അലബാമയില്‍ ഫെബ്രുവരി 27-ാം തിയതിയാണ് സംഭവം നടക്കുന്നത്. കുട്ടിയുടെ പിതാവിനെതിരെ കൊലക്കുറ്റം ചുമത്തിയതായി അധികൃതര്‍ അറിയിച്ചു. 51 വയസുകാരനായ ഷോണ്‍ റൗണ്സാവാലിനെതിരെയാണ് കൊലക്കുറ്റം ചുമത്തിയിരിക്കുന്നത്. സമാനമായ സംഭവം നേരത്തെയും യുഎസില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ ഫെബ്രുവരി മാസത്തില്‍ ഇത്തരത്തില്‍ ചൂടേറ്റുള്ള മരണം അപൂര്‍വ്വമാണെന്നാണ് അധികൃതര്‍ പറയുന്നത്. 1998 മുതല്‍ ഫെബ്രുവരി മാസത്തില്‍ ഇതുവരെ 6 പേരാണ് ചൂട് കാറിലിരുന്ന് മരണപ്പെട്ടത്.
എട്ട് മണിക്കൂറോളം യുവാവിനെ പിതാവ് കാറില്‍ ഒറ്റയ്ക്ക് ഇരുത്തുകയായിരുന്നു. കുട്ടിയെ ഡേ കെയറിലാക്കാനാണ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. എന്നാല്‍ ഡേ കെയറില്‍ വിടാതെ കാറില്‍ ഇരുത്തിപ്പോയതാണ് അപകടത്തിന് ഇടയാക്കിയത്. അബോധാവസ്ഥയിലായിരുന്ന കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
താപനില ഉയര്‍ന്നതോടെ കുട്ടിയുടെ ആന്തരീകാവയവങ്ങളുടെ പ്രവര്‍ത്തനം നിലക്കുകയായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. മാസങ്ങള്‍ക്ക് മുമ്പാണ് ഹൂസ്റ്റണില്‍ 3 മണിക്കൂറോളം കാറിലിരുന്ന 5 വയസുകാരന് ചൂടേറ്റ് മരിച്ചത്. കുട്ടിയുടെ അമ്മയും സഹോദരിയും പിറന്നാള്‍ ആഘോഷത്തിനുള്ള സാധനങ്ങള്‍ വാങ്ങാനായി കടയില്‍ പോയതായിരുന്നു. കുട്ടി ഒപ്പമുണ്ടെന്ന് കരുതി അമ്മ ഇറങ്ങുകയായിരുന്നു. 3 മണിക്കൂറിന് ശേഷമാണ് കുട്ടി ഒപ്പമില്ലെന്ന് മനസിലായത്.
Read Latest World News and Malayalam News
കിളിമാനൂരിൽ അച്ഛനെ കൊലപ്പെടുത്തി മകൻ