ഹെകാനി സാന്‍ ഫ്രാന്‍സിസ്കോ സ്കൂള്‍ ഓഫ് ലോയില്‍ നിന്ന് 2013 ല്‍ നിയമത്തില്‍ ബിരുദാനന്തര ബിരുദം നേടി. അന്താരാഷ്ട്ര വനിതാ ദിനത്തില്‍ രാഷ്ട്രപതി ഭവനില്‍ വെച്ച് രാഷ്ട്രപതിയില്‍ നിന്ന് നാരി ശക്തി പുരസ്കാരം ഹെകാനി നേടിയിട്ടുണ്ട്.
Also Read: തെരഞ്ഞെടുപ്പ് കമ്മിഷന് സ്വതന്ത്രമാണെന്ന് അവകാശപ്പെട്ടാല്‍ പോര, യഥാര്‍ഥത്തില്‍ സ്വതന്ത്രമായിരിക്കണം: സുപ്രിംകോടതി
യുവാക്കളുടെ ഉന്നമനം, സ്ത്രീ ശാക്തീകരണം, ന്യൂനപക്ഷ അവകാശങ്ങള്‍, മോഡല്‍ കോണ്സിസ്റ്റിറ്റിയുന്സി എന്നിവയെ കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ ഹെകാനി പ്രകടനപത്രികയില്‍ പങ്കുവെച്ചിട്ടുണ്ട്. ഇപ്രാവശ്യം നാഗാലാന്‍ഡ് അസംബ്ലി തെരഞ്ഞെടുപ്പില്‍ ഹെകാനി ഉള്‍പ്പെടെ സാല്ഹോട്ട്വ ക്രുസ്, ഹുകാലി സെമ, റോസി തോംസണ്‍ എന്നീ നാല് വനിതകളും മത്സരിച്ചു.
നാഗാലാന്‍ഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ വിജയകുതിപ്പ് നേടി ബിജെപി അധികാരം നിലനിര്‍ത്തി. ആകെയുള്ള 60 സീറ്റില്‍ 40 ഇടത്തും ബിജെപിയാണ് മുന്നില്‍. എന്‍പിഎഫ് 4, എന്‍പിപി 3 ഇടത്തും ലീഡ് ചെയ്യുന്നു. മറ്റുള്ളവര്‍ 13 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു.
Read Latest National News and Malayalam News
ഞങ്ങൾ എങ്ങനെ ജീവിക്കും സാർ.. | cooking gas price