റിയാദ് > എല്ലാ വർഷവും മാർച്ച് 11 പതാക ദിനമായി ആചരിക്കുവാൻ സൗദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവ് ഉത്തരവായി. ഏകദേശം മൂന്ന് നൂറ്റാണ്ടുകളായി ഈ പതാക സൗദി ഭരണകൂടം നടത്തിയ രാജ്യത്തെ ഒന്നിപ്പിക്കാനുള്ള പ്രചാരണങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നു.
1937 മാർച്ച് 11 അബ്ദുൽ അസീസ് രാജാവ് പതാകയെ അംഗീകരിച്ച ദിവസമാണ്. ആ നിലയ്ക്കാണ് എല്ലാ വർഷവും മാർച്ച് 11 പതാക ദിനമായി ആചരിക്കാൻ സൗദി ഭരണാധികാരി ഇന്ന് ഉത്തരവ് പുറപ്പെടുവിച്ചത്.
—
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..