റിപ്പോര്‍ട്ട് പ്രകാരം
30 മില്യണില്‍ കൂടുതല്‍ ആളുകളുടെ ഹെല്‍ത്ത് ഡേറ്റയെ അടിസ്ഥാനമാക്കി പ്രസിദ്ധീകരിച്ചതാണ് ഇത്. ഈ റിപ്പോര്‍ട്ട് പ്രകാരം ദിവസവുമുള്ള നടത്തം ആളുകളില്‍ ഹൃദയ പ്രശ്നങ്ങള്‍ കുറയ്ക്കാനും ചില ക്യാന്‍സര്‍ സാധ്യതകള്‍ അകറ്റാനും ആയുസ് കൂട്ടാനും സഹായിക്കുന്നതായി പറയുന്നു.
10ല്‍ ഒന്നെന്ന നിരക്കിലുള്ള അകാല മരണം നാം ദിവസവും അല്പം അനങ്ങിയാല്‍ തന്നെ ഒഴിവാക്കാവുന്നതാണെന്ന് പഠനത്തിന്റെ സ്റ്റാറ്റിസ്റ്റിക്കല്‍ അനലൈസിസ് പറയുന്നു.
ആയാസത്തോടെയുള്ള നടത്തമാണെങ്കില്‍
അമേരിക്ക, ക്യാനഡ, യൂറോപ്പ് എന്നിവിടങ്ങളിലെ ഹെല്‍ത്ത് ഏജന്‍സികളുടെ റെക്കമന്റേഷന് പ്രകാരം ആഴ്ചയില്‍ 150 മിനിറ്റെങ്കിലും വ്യായാമം ചെയ്താലേ ഗുണമുണ്ടാകുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
ആഴ്ചയില്‍ അഞ്ച് ദിവസം അര മണിക്കൂര്‍ വച്ച് ആയാസത്തോടെയുള്ള നടത്തമാണെങ്കില്‍ മാത്രമേ ഗുണം ലഭിയ്ക്കൂവെന്നും ഹെല്‍ത്ത് ഏജന്‍സികള്‍ വര്‍ഷങ്ങളായി രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ അധികം പേരും ഇത് പാലിയ്ക്കുന്നുമില്ല. അതായത് ഇത്രയും വ്യായാമം, നടത്തം ആരും ചെയ്യുന്നില്ലെന്നര്‍ത്ഥം.
വ്യായാമം
ഇതെത്തുടര്‍ന്നാണ് കുറവ് സമയം വ്യായാമം ചെയ്താല്‍ ഗുണമുണ്ടാകുമോയെന്നതിന്റെ അടിസ്ഥാനത്തില്‍ പഠനം തുടങ്ങിയത്. ഇതിനായാണ് 30 മില്യണില്‍ കൂടുതല്‍ പേരില്‍ പഠനം നടത്തിയതും ഇത്തരത്തിലൈ പഠന റിപ്പോര്‍ട്ട് തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രസിദ്ധീകരിച്ചതും. 30 മില്യണില്‍ കൂടുതല്‍ ആളുകളില്‍ നടത്തിയ 196ലേറെ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ റിപ്പോര്‍ട്ട്.
ദിവസവും 11 മിനിറ്റ് നടക്കുകയെന്നാല്‍ ആഴ്ചയില്‍ 75 മിനിറ്റോളം ആകെ എന്നെടുക്കാം. ഇത്തരക്കാര്‍ക്ക് വ്യായാമം ചെയ്യാത്തവരേക്കാള്‍ 23 ശതമാനം കൂടുതല്‍ ആയുസുണ്ടാകും. ആഴ്ചയില്‍ 150 മിനിറ്റ് വ്യായാമം ചെയ്യുന്നവെങ്കില്‍ 31 ശതമാനം അധികം ആയുസുമെന്ന് പഠനം പറയുന്നു.
ഹൃദയ രോഗങ്ങള്‍ക്കുള്ള സാധ്യത
ദിവസവുമുള്ള 11 മിനിറ്റ് നടത്തം മരണ സാധ്യത മാത്രമല്ല, രോഗ സാധ്യതകളും കുറയ്ക്കുന്നുണ്ട്. ആളുകള്‍ക്ക് ഹൃദയ രോഗങ്ങള്‍ക്കുള്ള സാധ്യത 17 ശതമാനം കുറയ്ക്കുന്നതായും ക്യാന്‍സര്‍ സാധ്യത 7 ശതമാനം കുറയ്ക്കുന്നതായും പഠനം പറയുന്നു .
ചില പ്രത്യേക ക്യാന്‍സറുകളുടെ സാധ്യത, അതായത് മെലോയ്ഡ് ലുക്കീമിയ, മെലോമ, വയറ്റിലെ ചില ക്യാന്‍സറുകള്‍ എന്നിവ വരാനുള്ള സാധ്യത 26 ശതമാനം വരെ ദിവസവുമുള്ള 11 മിനിറ്റ് വ്യായാമം സഹായിക്കുന്നതായി പഠനത്തില്‍ പറയുന്നു.