കേള്‍വി പ്രശ്നങ്ങള്‍ നേരിടുന്നവരാണെങ്കില്‍ കൃത്യമായ പരിചരണം തുടക്കം മുതല്‍ നല്‍കേണ്ടത് അനിവാര്യമാണ്. നിങ്ങളുടെ കേള്‍വി കുറഞ്ഞുതുടങ്ങിയോ എന്ന് മനസ്സിലാക്കാന്‍ ഈ ലക്ഷണങ്ങള്‍ ഉണ്ടോ എന്ന് പരിശോധിക്കൂ.
കേള്‍വിക്കുറവിന്റെ ലക്ഷണങ്ങള്‍
ഫോണില്‍ക്കൂടി സംസാരിക്കുമ്പോള്‍ ആയാല്‍പ്പോലും തീരെ കേള്ക്കാതിരിക്കുന്നവരെ നിങ്ങള്‍ ശ്രദ്ധിച്ചിട്ടില്ലെ! ചിലപ്പോള്‍ നമ്മള്‍ക്് തന്നെ ഈ അനുഭവം ഉണ്ടായെന്ന് വരാം. അപ്പുറത്ത് നില്ക്കുന്ന വ്യക്തി ഉറക്കെ സംസാരിച്ചാലും നമുക്ക് പതുക്കെ മാത്രമായിരക്കും കേള്‍ക്കുന്നുണ്ടാവുക. ഇത് കേള്‍വിക്കുറവിന്റെ ഒരു ലക്ഷണങ്ങളില്‍ ഒന്നാണ്.
നല്ല ബഹളത്തിനിടയില്‍ നിന്ന്് ഒരാള്‍ സംസാരിച്ചാല്‍ ചിലപ്പോള്‍ കേള്‍ക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നത്, വ്യജ്ഞനാക്ഷരങ്ങള്‍ ഒന്നും കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കാത്തത്, ഒരാള്‍ എന്തെങ്കിലും സംസാരിച്ചാല്‍ വീണ്ടും വീണ്ടും പറയാന്‍ ആവര്‍ത്തിക്കുന്നത്, നല്ല ഉച്ചത്തില്‍ ടിവി കാണുന്നത് അഥുപോലെ, പാട്ട് കേള്‍ക്കുന്നതെല്ലാം തന്നെ കേള്‍വിക്കുറവിന്റെ ലക്ഷണങ്ങളആണ്.
കാരണങ്ങള്‍ ഇവ
ചെവിയുടെ ഉള്‍ഭാഗത്ത് ഉണ്ടാകുന്ന പരിക്ക് കേള്‍വിക്കുറവിന് കാരണമാണ്. അതുപോലെ തന്നെ, ചെവിയില്‍ ചെവിക്കായം വന്ന് നിറയുന്നത് കേള്‍വിക്കുറവിലേയ്ക്ക് നയിക്കുന്നുണ്ട്. അതുപോലെ, ചെവിയില്‍ നല്ല ഇന്ഫക്ഷന് വരുന്നത്, അല്ലെങ്കില്‍ എന്തെങ്കിലും മുഴ രൂപപ്പെടുന്നത്, നല്ല ശബ്ദം ചെവിയില്‍ അടിക്കുന്നത്, ചെവിയില്‍ പ്രഷര്‍ ഉണ്ടാകുന്നത് എല്ലാം തന്നെ കേള്‍വിക്കുറവ് ഉണ്ടാകുന്നതിന് കാരണമാണ്.
മറ്റുചില കാരണങ്ങള്‍ ഇവ
പ്രായമാകുമ്പോള്‍ കേള്‍വിക്കുറവ് ഉണ്ടാകുന്നത് വളരെ സര്‍വ്വസാധാരണമാണ്. അതുപോലെ, എന്നും നല്ല ശബ്ദത്തില്‍ പാട്ടുകള്‍ കേള്‍ക്കുന്നത് അല്ലെങ്കില്‍ അത്തരം അന്തരീക്ഷത്തില്‍ അധിക സമയം ചെലവഴിക്കുന്നതുമെല്ലാം ചെവിയുടെ ആരോഗ്യത്തെ ബാധിക്കുന്നു.
ചിലര്‍ക്ക് ജന്മനാ തന്നെ ഇത്തരം പ്രശ്നങ്ങള്‍ കണ്ടെന്നും വരാം. അല്ലെങ്കില്‍ ചിലപ്പോള്‍ അമിതമായി ശബ്ദവുമായി സംബര്ക്കത്തിലിരിക്കേണ്ട ജോബ് ആയിരിക്കാം നിങ്ങളുടേത്. ഇതും കേള്‍വിക്കുറവിലേയ്ക്ക് നയിക്കുന്നുണ്ട്.
ചില ആന്റിബയോട്ടിക്സ്, വയാഗ്ര, അതുപോലെ, കീമോതെറാപ്പി മരുന്നുകള്‍ എന്നിവയെല്ലാം തന്നെ ചെയ്യുന്നത് ചെവിയുടെ ആരോഗ്യത്തേയും കാര്യമായി ബാധിക്കുന്നുണ്ട്.
മരുന്നുകള്‍ മാത്രമല്ല, ചില രോഗങ്ങളും ചെവിയുടെ ആരോഗ്യത്തെ ഇല്ലാതാക്കുന്നു. പ്രത്യേകിച്ച് നല്ല പനി വന്നാല്‍ അത് കേള്‍വിശക്തിയെ ബാധിക്കാനുള്ള സാധ്യ കൂടുതലാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
നിങ്ങള്‍ക്ക് നല്ല ചെവി വേദന അതുപോലെ, ചെവിക്ക് എന്തെങ്കിലും കേള്‍വിക്കുറവ് പോലെ ആനുഭവപ്പെട്ടാല് ഒരു ഇഎന്‍ടി സ്പെഷ്യലിസ്റ്റിനെ കാണിക്കുന്നത് വളരെ നല്ലതാണ്. അതുപോലെ, ചെവിയില്‍ നിന്നും ചെവിക്കായം നീക്കം ചെയ്യുന്നതിന് ഒരു ഡോക്ടറെ കണ്ട് അവര്‍ അത് നീക്കം ചെയ്യുന്നതാണ് നല്ലത്.
ചെവിക്ക് നല്ല വേദന, സംസാരിക്കുമ്പോള്‍ വ്യക്തത കുറവ് എന്നിവ അനുഭവപ്പെട്ടാലും ഡോക്ടറെ കാണിക്കാന്‍ ഒരിക്കലും മടിക്കരുത്.