60 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷമായ 31 സീറ്റുകൾ പിടിച്ചാൽ മാത്രമേ സർക്കാർ രൂപീകരണം സാധ്യമാകൂ. ഒരു പാർട്ടിക്കും മാന്ത്രികസംഖ്യ കടക്കാനായില്ല. ഭരണകക്ഷിയായ എൻപിപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും സർക്കാർ രൂപീകരണത്തിന് ചെറുപാർട്ടികളുടെ സഹായം ആവശ്യമായ സാഹചര്യത്തിലാണ് കഴിഞ്ഞ സർക്കാരിൽ സഖ്യകക്ഷിയായിരുന്ന ബിജെപിയെ തന്നെ സഹായത്തിന് ആശ്രയിച്ചിരിക്കുന്നത്. നിലവിൽ 24 സീറ്റുകളിലാണ് എൻപിപി വിജയിച്ചിരിക്കുന്നത്. രണ്ടു3സീറ്റുകളിൽ ലീഡ് ചെയ്യുകയാണ്. ഇവിടുത്തെ ഫലം തെരഞ്ഞെടുപ്പ് കമ്മീഷൻ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
11 സീറ്റുകളിൽ വിജയിച്ചു യുണൈറ്റഡ് ഡെമോക്രാറ്റിക് പാർട്ടി (യുഡിപി) യാണ് രണ്ടാമത് എത്തിയിരിക്കുന്നത്. തൊട്ടുപിന്നിൽ അഞ്ചു സീറ്റു വീതം നേടി കോൺഗ്രസും തൃണമൂൽ കോൺഗ്രസും നിലയുറപ്പിച്ചു. ബിജെപി രണ്ടു സീറ്റിലും മറ്റുള്ളവർ 10 സീറ്റിലും വിജയിച്ചു.
തെരഞ്ഞെടുപ്പ് ഫലം.
ഇതു ചരിത്രം; നാഗാലാന്‍ഡ് നിയമസഭയിലെ ആദ്യ വനിതയായി ഹെകാനി ജെഖാലു
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷി കോൺഗ്രസ് ആയിരുന്നെങ്കിലും ബിജെപിയുടെയും യുഡിപിയുടെയും പിന്തുണയോടെ കോൺറാഡ് സാങ്മയുടെ നേതൃത്വത്തിൽ എൻപിപി സർക്കാർ രൂപീകരിക്കുകയായിരുന്നു. ഇക്കുറി മൂന്നു പാർട്ടികളും തനിച്ചാണ് തെരഞ്ഞെടുപ്പിനെ നേരിട്ടിരുന്നത്. എന്നാൽ എക്സിറ്റ് പോൾ തൂക്കുമന്ത്രിസഭ പ്രവചിച്ചതിനു പിന്നാലെ കോൺറാഡ് സാങ്മയും ഹിമന്ത ബിശ്വ ശർമ്മയും തമ്മിൽ കൂടിക്കാഴ്ച നടത്തിയതോടെ വീണ്ടും എൻപിപി-ബിജെപി സഖ്യമുണ്ടാകുമെന്നു വ്യക്തമായിരുന്നു. 60 സീറ്റിൽ 59 ഇടത്താണ് തെരഞ്ഞെടുപ്പ് നടന്നത്. സ്ഥാനാർഥിയുടെ മരണത്തെ തുടർന്ന് ഒരു സീറ്റിലെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചിരുന്നു.
വനംവകുപ്പും പാമ്പുപിടുത്തക്കാരനും ചേര്‍ന്ന് പിടികൂടി |King cobra