മാര്‍ച്ച് 1-20 വരെ പീസസ്, മാര്‍ച്ച് 21-ഏപ്രില്‍ 19 വരെ ഏരീസ്. ഈ വിഭാഗത്തില്‍, അതായത് മാര്‍ച്ചില്‍ ജനിച്ച കുട്ടികളുടെ ചില പൊതു സ്വാഭാവങ്ങള്‍, വിശേഷതകള്‍ അറിയൂ.
ക്രിയേറ്റീവായ കുട്ടികളായിരിയ്ക്കും
വളരെ ക്രിയേറ്റീവായ കുട്ടികളായിരിയ്ക്കും ഇത്തരക്കാര്‍. ഇത് ജോലിയിലെങ്കിലും മറ്റെന്തെങ്കിലും കാര്യത്തിലാണെങ്കിലും. ഏര്‍പ്പെടുന്ന എല്ലാ കാര്യങ്ങളിലും ശോഭിയ്ക്കുന്ന കുട്ടികളായിരിയ്ക്കും ഇവര്‍. ഏറെ കഴിവുള്ള ഇവര്‍ പൊസറ്റീവിറ്റി ഉള്ള വിഭാഗത്തില്‍ പെടുന്നവര്‍ കൂടിയാണ്. സന്ദര്‍ഭം എത്ര മോശമെങ്കിലും ഇവര്‍ പൊസറ്റീവായി കാര്യങ്ങള്‍ കാണുന്നു. കഴിഞ്ഞ മോശം കാര്യങ്ങള്‍ ഓര്‍ത്തിരിയ്ക്കാതെ പൊസറ്റീവായി ഭാവിയിലേയ്ക്ക് വേണ്ടി പ്രവര്‍ത്തിയ്ക്കുന്നവരാണ് ഇവര്‍.
സത്യസന്ധരാണ്
ഇവര്‍ സത്യസന്ധരാണ്. ഏറെ വിശ്വസ്തരുമാണ്. ഇതിനാല്‍ തന്നെ മറ്റുള്ളവര്‍ ഇവരെ ചൂഷണം ചെയ്യാനും ഇവര്‍ക്ക് അര്‍ഹിയ്ക്കുന്ന ബഹുമാനം കൊടുക്കാതിരിയ്ക്കാനും സാധ്യതയുമുണ്ട്. പൊതുവേ സ്മാര്‍ട്ട് എന്ന ഗണത്തില്‍ പെടുത്താവുന്ന ഇക്കൂട്ടരെ എളുപ്പത്തില്‍ പറ്റിയ്ക്കാനും സാധിയ്ക്കില്ല. പൊതുവേ സ്വന്തം വിശ്വാസങ്ങളിലും തത്വങ്ങളിലും ഉറച്ച് ജീവിയ്ക്കുന്ന ഇവര്‍ നെഗറ്റീവ് സ്വഭാവമുള്ള, വിശ്വസ്തതയില്ലാത്ത തരം ആളുകളെ അകറ്റി നിര്‍ത്തുന്നവര്‍ കൂടിയാണ്. ഇവരെ പറഞ്ഞ് മാറ്റാന്‍ നോക്കിയാലും തങ്ങളുടെ വിശ്വാസങ്ങളില്‍ ഉറച്ച് നില്ക്കുന്നവര്.
ലീഡര്‍ഷിപ്പ്
ഇവര്‍ പൊതുവേ ബോസ് സ്വഭാവമുള്ളവരാണ്. അതായത് ഭരിയ്ക്കുന്ന സ്വഭാവം. ഇത് മോശം അര്‍ത്ഥത്തിലല്ല. ഈ കഴിവു കൊണ്ട് തന്നെ ഇവര്‍ക്ക് ജോലിയില്‍ സിഇഒ പോലുളള പോസ്റ്റുകളില്‍ എത്തിച്ചേരാനും സാധിയ്ക്കും. ലീഡര്‍ഷിപ്പ് ഗുണമുള്ള ഇവര്‍ പഠനത്തിലും മുന്‍പന്തിയിലായിരിയ്ക്കും. ഇവര്‍ ഏറെ കഠിനാധ്വാനം ചെയ്യുന്നവര്‍ കൂടിയാണ്. ചെയ്യുന്ന ജോലിയില്‍ ഏറെ ആത്മാര്‍ത്ഥത കാണിയ്ക്കുന്നവര്. ചിലപ്പോള്‍ പുറകിലാകുമെങ്കിലും സ്വന്തം കഠിനാധ്വാനം കൊണ്ട് ഇവര്‍ വീണ്ടും മുന്‍പന്തിയിലെത്തുന്ന തരക്കാര്‍ കൂടിയാണ്.
ആരോഗ്യകാര്യത്തിലും
ഇവര്‍ പൊതുവേ ആരോഗ്യകാര്യത്തിലും മുന്‍പന്തിയിലായിരിയ്ക്കും. അധികം രോഗങ്ങള്‍ വരാന്‍ സാധ്യത കുറവാണ്. മാര്‍ച്ചില്‍ ജനിച്ച കുട്ടികള്‍ക്ക് പൊതുവേ നല്ല ഉയരമുണ്ടാകാനും സാധ്യതയുണ്ട്. ആസ്ട്രിയയില്‍ നടത്തിയ ഒരു പഠനത്തില്‍ മാര്‍ച്ച് മാസത്തില്‍ ജനിച്ച കുട്ടികള്‍ക്ക് മറ്റു കുട്ടികളെ അപേക്ഷിച്ച് ഉയരക്കൂടുതല്‍ ഉണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. ഇവര്‍ പൊതുവേ രാത്രിയില്‍ വൈകി ഉറങ്ങുന്നവരാണ്. സ്ലീപ്പ് സ്റ്റഡിയില്‍ തെളിഞ്ഞ കാര്യമാണിത്.