‘കേരള സർക്കാർ ഏർപ്പെടുത്തിയ രണ്ടു രൂപ സെസ് ചെറിയ കാര്യമല്ല. ഇന്ധനം എല്ലാവരും അടിക്കുന്നതാണ്. ഇത് അങ്ങനെയല്ല, പാവപ്പെട്ട ജനങ്ങൾ ഒരു വർഷം നാലോ, അഞ്ചോ സിലിണ്ടർ വെച്ചാണ് വാങ്ങിക്കുന്നത്. മാത്രല്ല, ഇപ്പോൾ വീടിനകത്ത് പൈപ്പ്ലൈൻ വഴി ഗ്യാസ് വന്നിരിക്കുകയാണ്. കേരളത്തെ സംബന്ധിച്ചിടത്തോളം വൈകാതെ സിലിണ്ടർ ഗ്യാസ് ഉപയോഗം അവസാനിക്കും.’
തമാശയായിട്ട് എടുക്കേണ്ട, ഗെയിൽ പൈപ്പ്ലൈൻ പൂർത്തിയായതോടെ കേരളത്തിലെ പല
നഗരങ്ങളിലെയും വീടുകളിൽ അടുക്കളയിൽ തിരിച്ചാൽ കിട്ടുന്ന ഗ്യാസ് എത്തിക്കഴിഞ്ഞു. ഏതാണ്ട് എല്ലാ നഗരങ്ങളിലും ഇനി മുതൽ സിലിണ്ടർ ഗ്യാസ് ഉപയോഗിക്കില്ല. വളരെ വില കുറഞ്ഞ ഗ്യാസ് ആണ് സാധാരണക്കാർക്ക് ലഭ്യമായിക്കൊണ്ടിരിക്കുന്നത്. ജനം ഒന്നടങ്കം മോദിക്ക് അനുകൂലമാണെന്നും സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.
ഇന്നത്തെ ത്രിപുരയാണ് നാളത്തെ കേരളം: ബിജെപി
‘നരേന്ദ്ര മോദി സർക്കാർ നടപ്പാക്കിക്കൊണ്ടിരിക്കുന്ന വികസന പ്രവർത്തനങ്ങളിൽ ജനങ്ങൾ സംതൃപ്തരാണ്. കുടിവെള്ളം, വീട്, ശൗചാലയം, തൊഴിൽ, കാർഷിക വായ്പ, അടിസ്ഥാന വികസനം തുടങ്ങിയ എല്ലാ മേഖലകളിലും സർക്കാർ പാവപ്പെട്ടവരെ സഹായിച്ചുകൊണ്ടിരിക്കുകയാണ്. യുപിഎ സർക്കാർ കാലത്ത് പെട്രോളിയം കമ്പനികൾക്ക് ഉണ്ടായിട്ടുള്ള വലിയതോതിലുള്ള നഷ്ടം മോദി സർക്കാർ തിരിച്ചടച്ചു. മോദി സർക്കാർ ജനങ്ങൾക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത്’.
കേരളത്തിലെ സർക്കാർ ചെയ്യുന്നതുപോലെ ജനങ്ങളെ പിഴിഞ്ഞു പുട്ടടിക്കുന്ന പരിപാടി മോദി സർക്കാരിന് ഇല്ല. മുഖ്യമന്ത്രിയും മന്ത്രിമാരും ധൂർത്തടിക്കുകയാണ്. മോദി സർക്കാർ ഒരു രൂപയുടെ അഴിമതി പോലും നടത്താതെ ജനസേവനത്തിൽ ഏർപ്പെട്ടിരിക്കുകയാണെന്നും കെ സുരേന്ദ്രൻ എറണാകുളത്ത് മാധ്യമങ്ങളോടു പറഞ്ഞു.
Read Latest Kerala News and Malayalam News
വനംവകുപ്പും പാമ്പുപിടുത്തക്കാരനും ചേര്ന്ന് പിടികൂടി |King cobra