മലപ്പുറം ജില്ലയിലെ പ്രവാസി സംരംഭകർക്കായി ലോൺ മേള – മാർച്ച് 7,8 തീയ്യതികളിൽ
കാനറ ബാങ്ക്,ആസ്റ്റര്‍ ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള കല്പകഞ്ചേരി മൈല്‍സ് എന്നിവയുടെ സംയുക്ത സഹകരണത്തോടെ പ്രവാസി സംരംഭകര്‍ക്കായി ലോണ്‍ മേള സംഘടിപ്പിക്കുന്നു. മാര്‍ച്ച് 7,8 തീയ്യതികളില്‍ മലപ്പുറം ജില്ലയിലെ കടുങ്ങാത്തുകുണ്ട് മൈല്‍സില്‍ വച്ചാണ് ലോണ്‍ മേള. സംരംഭങ്ങള്‍ തുടങ്ങാനോ വിപുലീകരിക്കാനോ താല്പര്യമുളള മലപ്പുറം ജില്ലയിലെ പ്രവാസി സംരംഭകര്‍ക്കും പ്രവാസി കൂട്ടായ്മകള്‍, പ്രവാസികള്‍ ചേര്‍ന്ന് രൂപീകരിച്ച കമ്പനികള്‍, സൈാസൈറ്റികള്‍ എന്നിവര്‍ക്കും മേളയില്‍ പങ്കെടുക്കാവുന്നതാണ്.
പങ്കെടുക്കാൻ താൽപര്യമുളളവർ നോർക്ക റൂട്ട്സിന്റെ വെബ്ബ്സൈറ്റിലെ www.norkaroots.org/ndprem എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്. അല്ലെങ്കിൽ +91-960 543 7033 എന്ന വാട്സ്ആപ്പ് നമ്പറിൽ LOAN MELA എന്ന് മെസ്സേജ് ചെയ്തും പങ്കെടുക്കാം.
രണ്ട് വര്‍ഷമെങ്കിലും വിദേശരാജ്യത്ത് ജോലിചെയ്ത ശേഷം സ്ഥിരമായി നാട്ടിൽ മടങ്ങിയെത്തിയവര്‍ക്കാണ് അപേക്ഷിക്കാന്‍ കഴിയുക. രണ്ടു വർഷത്തിൽ കൂടുതൽ വിദേശത്തു ജോലിചെയ്തു എന്ന് തെളിയിക്കുന്ന പാസ്സ്പോർട്ട് കോപ്പിയും,രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോയും ,ആധാർ,പാൻകാർഡ് ,ഇലക്ഷൻ തിരിച്ചറിയൽ കാർഡ് ,റേഷൻ കാർഡ് ,പദ്ധതി വിശദീകരണം ,പദ്ധതിക്കാവശ്യമായ മറ്റു രേഖകൾ സഹിതം പങ്കെടുക്കാവുന്നതാണ് .
തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന നോര്‍ക്ക ഡിപ്പാര്‍ട്ട്മെന്റ് പ്രോജെക്ട് ഫോര്‍ റീട്ടെന്‍ഡ് എമിഗ്രന്റ് (NDPREM) പദ്ധതി പ്രകാരമാണ് ലോണ്‍ മേള. പ്രവാസി സംരംഭങ്ങള്‍ക്ക് ഒരു ലക്ഷം രൂപ മുതല്‍ പരമാവധി 30 ലക്ഷം രൂപ വരെയുളള വായ്പകളാണ് എന്‍.ഡി.പി. ആര്.ഇ.എം പദ്ധതി പ്രകാരം അനുവദിക്കുക. കൃത്യമായ വായ്പാ തിരിച്ചടവിന് 15 ശതമാനം മൂലധന സബ്സിഡിയും (പരമാവധി മൂന്നു ലക്ഷം രൂപ വരെ) 3 ശതമാനം പലിശ സബ്സിഡിയും (ആദ്യത്തെ നാലു വര്‍ഷം) പദ്ധതി വഴി സംരംഭകര്‍ക്ക് ലഭിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) അല്ലെങ്കില്‍ നോര്‍ക്ക റൂട്ട്സ് ഹെഡ്ഡോഫീസ് 0471-2770500 (പ്രവ്യത്തി ദിവസങ്ങളില്‍, ഓഫീസ് സമയത്ത്) ബന്ധപ്പെടാവുന്നതാണ്.
Read Latest Gulf News and Malayalam News
കളമശേരി പൊലീസ് സ്റ്റേഷനിലേക്ക് നടന്ന മഹിളാ കോൺഗ്രസ് മാർച്ചിൽ വൻ സംഘർഷം | Mahila Congress