Also Read : പോക്സോ പ്രതിയെ ജാമ്യത്തിലെടുക്കാൻ കോടതിയിൽ നൽകിയത് വ്യാജരേഖകൾ; രണ്ടുപേർ അറസ്റ്റിൽ
‘വളരെയേറെക്കാലം സംസ്ഥാനത്ത് പൊതുപ്രവർത്തനത്തിന് സ്വാതന്ത്ര്യം നിഷേധിച്ചിരുന്നു. കഴിഞ്ഞ അഞ്ച് വർഷം അടിച്ചമർത്തലുകൾ നേരിട്ട് സിപിഐഎമ്മിനും ഇടതുമുന്നണിക്കും വേണ്ടി നിലകൊള്ളുകയും ധൈര്യപൂർവം തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ ഏർപ്പെടുകയും ചെയ്ത ആയിരക്കണക്കിന് കേഡർമാർക്കും അനുഭാവികൾക്കും അഭിനന്ദനങ്ങൾ.
ജനങ്ങളുടെ താൽപര്യം സംരക്ഷിക്കാൻ വർധിത വീര്യത്തോടെയും ഊർജത്തോടെയും സിപിഐഎമ്മും ഇടതു മുന്നണിയും നിലകൊള്ളും.’ എന്നും സിപിഎം പറയുന്നു.
60 അംഗ നിയമസഭയിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ ബിജെപി സഖ്യത്തിന് 33 സീറ്റുകളാണ് ലഭിച്ചത്. ബിജെപി 32 സീറ്റുകളിൽ വിജയിച്ചപ്പോൾ സഖ്യകക്ഷിയായ ഐപിഎഫ്ടിക്ക് ഒരിടത്ത് മുന്നിലെത്തി. 31 സീറ്റായിരുന്നു കേവല ഭൂരിപക്ഷത്തിന് വേണ്ടിയിരുന്നത്. 13 സീറ്റുകളിൽ വിജയിച്ച തിപ്ര മോത്ത പാർട്ടിയാണ് ത്രിപുരയിലെ പ്രധാന പ്രതിപക്ഷ പാർട്ടി. സിപിഎമ്മിന് 11 ഇടത്തും കോൺഗ്രസിന് മൂന്നിടത്തുമാണ് വിജയിക്കാനായത്.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക