ദേശീയപാത 66 വേണ്ടി സ്ഥലം ഏറ്റെടുക്കുമ്പോൾ എല്ലാ കെട്ടിടങ്ങൾക്കും ഒരുപോലെ നഷ്ടപരിഹാരം നൽകാൻ തീരുമാനിച്ചിരുന്നു. ദേശീയപാത അതോരിറ്റിയുടെ 2018 ലെ മാനുവൽ പ്രകാരം കെട്ടിടങ്ങൾക്ക് കാലപ്പഴക്കത്തിന്റെ അടിസ്ഥാനത്തിൽ മാത്രം നഷ്ടപരിഹാരം നൽകിയാൽ മതി. എന്നാൽ കേരളത്തിൽ സ്ഥലമേറ്റെടുപ്പിനെതിരെ ജനങ്ങൾ രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് ദേശീയപാത 66 നു വേണ്ടി സ്ഥലം ഏറ്റെടുക്കുമ്പോൾ ഒരേ മാനദണ്ഡപ്രകാരം നഷ്ടപരിഹാരം അനുവദിച്ചത്.
ദേശീയപാതയോട് ചേർന്ന് ‘ഹൈവേ വില്ലേജ്’; അഞ്ച് ഏക്കർ സ്ഥലം ഏറ്റെടുക്കും; തിരക്ക് കുറയ്ക്കുക ലക്ഷ്യം
മാനുവൽ പ്രകാരം സ്ഥലം ഏറ്റെടുത്താൽ കനത്ത പ്രതിഷേധം ഉണ്ടാകുമെന്ന് സംസ്ഥാനസർക്കാർ ദേശീയപാത അതോരിറ്റിയെ അറിയിച്ചിട്ടുണ്ട്. പുതിയ പാതകൾക്കും വികസനത്തിനും ഈ പരിഗണന നൽകണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
അതേസമയം ദേശീയപാത വികസനപ്രവർത്തനങ്ങളുടെ ചെലവിൽ 25 ശതമാനം സംസ്ഥാനം വഹിക്കണമെന്ന മാനദണ്ഡം ഒഴിവാക്കാൻ ധാരണയായതായി ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസ് പറഞ്ഞു. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയുമായി വ്യാഴാഴ്ച ഡൽഹിയിൽ വെച്ചു നടത്തിയ ചർച്ചയിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്. സംസ്ഥാനം വഹിക്കേണ്ട തുക പൂർണ്ണമായും ഒഴിവാക്കാൻ ചർച്ചയിൽ ധാരണയായി.
ഇനി കിഫ്ബി ഫണ്ട് വേണ്ട, ദേശീയപാതയ്ക്ക് മുഴുവൻ തുകയും കേന്ദ്രം വഹിക്കും, കേരളത്തിന്റെ വിഹിതം ഒഴിവാക്കി
മറ്റ് സംസ്ഥാനങ്ങൾ വഹിക്കേണ്ട വിഹിതം 50 ശതമാനമാണ്. കേരളത്തിന്റെ സാഹചര്യം പരിഗണിച്ചാണ് ഇത് 25 ശതമാനമാക്കിയത്. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ ഈ വിഹിതവും വഹിക്കാൻ സാധിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു.
നേര്യമംഗലത്ത് കെഎസ്ആര്ടിസി അപകടം