കൊളസ്ട്രോളിന് മുതിര കൊണ്ട് പ്രത്യേക പൗഡര്‍ തയ്യാറാക്കാം.
കറിവേപ്പില
കറിവേപ്പില, കൊല്ലമുളക്, ജീരകം എന്നിവയും മുതിരയ്ക്കൊപ്പം ഊ പ്രത്യേക പൊടിയുണ്ടാക്കാന്‍ ഉപയോഗിയ്ക്കുന്നു. കറിവേപ്പിലയും മുതിര പോലെ തന്നെയാണ് . കൊളസ്ട്രോളിനും പ്രമേഹത്തിനുമെല്ലാം ചേര്‍ന്നൊരു മരുന്നാണിത്. ഇതിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നതും ഈ പ്രശ്നങ്ങള്‍ക്കുള്ള പരിഹാരമാണ്. ഇതിനാല്‍ തന്നെ ഇത് ഈ കൂട്ടില്‍ പ്രധാനമാണ്. കറിവേപ്പില മഞ്ഞളുമായി ചേര്‍ത്തും അരച്ചുപയോഗിയ്ക്കാം.
വറ്റല്‍ മുളക്
വറ്റല്‍ മുളക് അഥവാ ചുവന്ന മുളക് ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെയുള്ളതാണ്. ഇത് ശരീരത്തിലെ ചൂട് വര്‍ദ്ധിപ്പിയ്ക്കുന്നു. ശരീരത്തിന്റെ അപചയ പ്രക്രിയ വര്‍ദ്ധിപ്പിച്ച് കൊഴുപ്പു കുറയ്ക്കുന്ന ഒന്നാണിത് ഇതു തടി നിയന്ത്രിയ്ക്കാന്‍ മാത്രമല്ല, കൊളസ്ട്രോള്‍ കുറയ്ക്കാനും സഹായിക്കും. കാരണം കൊളസ്ട്രോളും തടിയും പരസ്പര പൂരകങ്ങളാണ്. ഒന്നുണ്ടെങ്കില്‍ അടുത്തതുണ്ടാകാനും സാധ്യതയേറെയാണ്. ഇതിനാല്‍ തന്നെ ഈ പൊടിയിലെ ഈ കൂട്ടും സഹായകമാണ്.
ജീരകവും
ജീരകവും പ്രമേഹം, കൊളസ്ട്രോള്‍ പോലുള്ള പല ആരോഗ്യ പ്രശ്നങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നാണ്. ഇത് ഈസ്ട്രജന് എന്ന ഹോര്‍മോണു സമാനമായി പ്രവര്‍ത്തിയ്ക്കുന്നു. ഈസ്ട്രജന് ചീത്ത കൊളസ്ട്രോളിനെ നിയന്ത്രിയ്ക്കുന്നതില്‍ പ്രധാന പങ്കു വഹിയ്ക്കുന്ന ഒന്നാണ്. എല്‍ഡിഎല്‍, ട്രൈ ഗ്ലിസറൈഡുകള്‍ എന്നിവ കുറയ്ക്കാന്‍ മാത്രമല്ല, നല്ല കൊളസ്ട്രോളായ എച്ച്ഡിഎല്‍ വര്‍ദ്ധിപ്പിയ്ക്കാനും ജീരകം ഏറെ നല്ലതാണ്.
ഈ പ്രത്യേക പൊടിയുണ്ടാക്കുവാന്‍
ഈ പ്രത്യേക പൊടിയുണ്ടാക്കുവാന്‍ ഒരു കപ്പ് മുതിര, ഒരു ടീസ്പൂണ്‍ ജീരകം, ഒരു കപ്പ് ഫ്രഷ് കറിവേപ്പില, , 9-10 കൊല്ല മുളക് എന്നിവയാണ് ആവശ്യമായി വരുന്നത്.
ആദ്യം ചീനച്ചട്ടി ചൂടാക്കി കറിവേപ്പില എണ്ണ ചേര്‍ക്കാതെ നല്ല പോലെ വറുത്തെടുക്കുക. പിന്നീട് ജീരകവും അതിനു ശേഷവും കൊല്ലമുളകും വറുക്കുക.പിന്നീട് ഇതു മാറ്റി മുതിരയും വറുത്തെടുക്കുക. ഇവയെല്ലാം പൊടിയ്ക്കാന്‍ പാകത്തിനാക്കി വറുത്ത് വാങ്ങി വയ്ക്കുക
ഈ എല്ലാ ചേരുവകളും തണുത്തു കഴിയുമ്പോള്‍ നല്ല പൊടിയായോ തരുതരെയോ ഒരുമിച്ചു ചേര്‍ത്ത് പൊടിച്ചെടുക്കാം. ഈ പൊടി സൂക്ഷിച്ചു വച്ച് ഭക്ഷണത്തിനൊപ്പം കഴിയ്ക്കാം.അല്ലെങ്കില്‍ വെള്ളത്തില്‍ ചേര്‍ത്തു കുടിയ്ക്കാം. ഇതില്‍ ലേശം നല്ലെണ്ണ ചേര്‍ത്തോ അല്ലാതെയോ ഇഡ്ഢലി, ദോശ എന്നിവയ്ക്കൊപ്പം ചേര്‍ത്ത് കഴിയ്ക്കാം. ദിവസവും ഇതു കഴിയ്ക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കുക മാത്രമല്ല, മറ്റ് ഒരു പിടി രോഗങ്ങള്‍ക്കുള്ള പ്രതിവിധി കൂടിയായി മാറുന്നു.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : special horse gram powder for cholesterol
Malayalam News from malayalam.samayam.com, TIL Network