Also Read: അബുദാബി ബിഗ് ടിക്കറ്റ്; ആദ്യമായി എടുത്ത ടിക്കറ്റിലൂടെ പ്രവാസി സ്വന്തമാക്കിയത് 33 കോടി
റമദാനില്‍ പ്രാര്‍ഥനകള്‍ക്ക് നേതൃത്വം നല്കുന്ന ഇമാമുമാരും നമസ്ക്കാരത്തിലേക്ക് ബാങ്ക് വിളിക്കുന്ന മുഅസ്സിന്‍മാരും കര്‍ശനമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും ആരാധകരുടെ ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്നും സര്‍ക്കുലര്‍ ആവശ്യപ്പെടുന്നു. ഇമാമുമാരും മുഅസ്സിന്‍മാരും ജോലിയില്‍ കൃത്യമായി ഹാജരാകരണം. ജോലിക്ക് ക്രമമായിരിക്കുക എന്നത് വളരം പ്രധാനമാണ്. അടിയന്തര സാഹചര്യങ്ങളില്ലെങ്കില്‍ റമദാന് മാസത്തില്‍ മുഴുവന്‍ അവര്‍ പള്ളിയില്‍ തന്നെ മുഴുവന്‍ സമയവും ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യകതയും സര്‍ക്കുലര്‍ ഉയര്‍ത്തിക്കാട്ടുന്നു. അവധി ദിവസങ്ങളില്‍ ജോലി നിര്‍വഹിക്കാന്‍ പകരം ഒരു വ്യക്തിയെ നിയോഗിക്കുകയാണെങ്കില്‍, ഇത് മേഖലയിലെ മന്ത്രാലയത്തിന്റെ ശാഖയുടെ അംഗീകാരത്തോടെ ചെയ്യണമെന്നും ഇക്കാര്യത്തില്‍ വിട്ടുവീഴ്ച പാടില്ലെന്നും അധികൃതര്‍ അറിയിച്ചു.
Also Read: യുകെ യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പ്; മലയാളികൾക്ക് വിജയം, ശമ്പളം 1,80,000 രൂപ
മസ്ജിദുകളില്‍ ക്യാമറകള്‍ സ്ഥാപിക്കാന്‍ പാടില്ല. നോമ്പ് തുറക്കുന്നതിനും മറ്റുമുള്ള പദ്ധതികള്‍ക്കായി സാമ്പത്തിക സംഭാവനകള്‍ ശേഖരിക്കുകയോ ചെയ്യാന്‍ പാടില്ലെന്നും സര്‍ക്കുലര്‍ വ്യക്തമാക്കി. കൂടാതെ, പള്ളികളിലെ സ്ത്രീകളുടെ പ്രാര്‍ത്ഥനാ മുറികളുടെ ശുചിത്വം ഉറപ്പാക്കിക്കൊണ്ട് പള്ളികള്‍ വൃത്തിയാക്കാനും തയ്യാറാക്കാനും അവരുടെ പരിശ്രമം ഇരട്ടിയാക്കാനും പ്രവര്‍ത്തിക്കാനും സര്‍ക്കുലര്‍ മസ്ജിദുകളുടെയും മെയിന്റനന്‍സ് സ്ഥാപനങ്ങളുടെയും സേവകരോട് നിര്‍ദ്ദേശിക്കുന്നു. ഈ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നത് പിന്തുടരാനും അവരുടെ പര്യടനങ്ങളെക്കുറിച്ചുള്ള ദൈനംദിന റിപ്പോര്‍ട്ടുകള്‍ അവരുടെ റഫറന്‍സിനായി സമര്‍പ്പിക്കാനും മസ്ജിദുകളിലെ സേവകരോട് നിര്‍ദ്ദേശിക്കുന്നു.
പ്രാര്‍ത്ഥനയ്ക്കിടെ കുട്ടികളെ പള്ളികളിലേക്ക് കൊണ്ടുവരരുതെന്നും അത് ആശയക്കുഴപ്പം ഉണ്ടാക്കുകയും ബഹുമാനം നഷ്ടപ്പെടുകയും ചെയ്യുന്നതിനാല്‍ ആരാധകര്‍ക്ക് സര്‍ക്കുലര്‍ ആവശ്യപ്പെടുന്നു.
റമദാന് മാസത്തോട് അടുക്കുമ്പോള്‍, ഈ പുണ്യ വേളയില്‍ വിശ്വാസികളുടെ സൗകര്യവും സുരക്ഷിതത്വവും ഉറപ്പാക്കാന്‍ ആവശ്യമായ എല്ലാ നടപടികളും മന്ത്രാലയം സ്വീകരിക്കുന്നുണ്ട്. ജനങ്ങള്‍ക്ക് ഏറ്റവും മികച്ച സേവനം നല്‍കാനുള്ള മന്ത്രാലയത്തിന്റെ പ്രതിജ്ഞാബദ്ധതയുടെ വ്യക്തമായ സൂചനയാണ് സര്‍ക്കുലര്‍.
Read Latest Gulf News and Malayalam News
നേര്യമംഗലത്ത് കെഎസ്ആര്‍ടിസി അപകടം