പാലക്കാട് ജില്ലയിൽ പൂരങ്ങൾ പ്രമാണിച്ച് ചിറ്റൂര്‍ താലൂക്കിലെ ചിറ്റൂര്‍-തത്തമംഗലം നഗരസഭാ പരിധി അട്ടപ്പാടി, മണ്ണാർക്കാട് താലൂക്ക് പരിധി, ഒറ്റപ്പാലം നഗരസഭാ, ലക്കിടി പേരൂര്‍ പഞ്ചായത്ത് പരിധികളിലും ഉൾപ്പെടുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കുമാണ് ജില്ലാ കളക്ടർ എസ് ചിത്ര അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നേരത്തെ നിശ്ചയിച്ചത് അനുസരിച്ചുള്ള പരീക്ഷകള്‍ക്ക് അവധി ബാധകമല്ലെന്നും കളക്ടർ വ്യക്തമാക്കിയിട്ടുണ്ട്.
പാലക്കാട് കളക്ടറുടെ അറിയിപ്പ്
ബ്രഹ്മപുരത്തെ പുക; കൊച്ചിയിലും പരിസരങ്ങളിലും 7 വരെയുള്ള ക്ലാസുകൾക്ക് നാളെ അവധി
എറണാകുളം ജില്ലയിൽ അന്തരീക്ഷത്തിലെ പുകയുടെ പശ്ചാത്തലത്തിൽ വടവുകോട് – പുത്തൻകുരിശ്, കിഴക്കമ്പലം, കുന്നത്തുനാട് ഗ്രാമ പഞ്ചായത്തുകളിലെയും തൃക്കാക്കര, തൃപ്പൂണിത്തുറ, മരട് മുനിസിപ്പാലിറ്റികളിലെയും , കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ പരിധിയിലെയും ഏഴു വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്കാണ് ഇന്ന് അവധി. ഡേ കെയർ സെന്ററുകൾ, അങ്കണവാടികൾ, കിന്റർഗാർട്ടൺ എന്നിവയ്ക്കും അവധി ബാധകമാണ്. അതേസമയം പൊതു പരീക്ഷകൾക്ക് മാറ്റമില്ലെന്ന് കളക്ടർ രേണു രാജ് ഉത്തരവിൽ പറയുന്നുണ്ട്.
എറണാകുളം കളക്ടറുടെ അറിയിപ്പ്
ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്റലുണ്ടായ തീപിടിത്തത്തെ തുടർന്ന് വിവിധ പ്രദേശങ്ങളിൽ അന്തരീക്ഷത്തിൽ പുകയുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് നഗരത്തിലും സമീപ പ്രദേശങ്ങളിലും ഏഴാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് അവധി നൽകിയിരിക്കുന്നത്. ആരോഗ്യപരമായ മുൻകരുതലിന്റെ ഭാഗമായാണ് നടപടിയെന്നാണ് കളക്ടർ പറയുന്നത്.
ഒറ്റപ്പാലത്ത്കാരുടെ പൂരാരവങ്ങളുടെ ആർപ്പ് വിളി