ദുബായിലെ തന്ത്രപ്രധാനമായ പ്രദേശങ്ങളില്‍ ഡെലിവറി റൈഡറുകള്‍ക്കായി മൂന്നിടങ്ങളിലാണ് സംയോജിത വിശ്രമ കേന്ദ്രങ്ങള്‍ നിര്‍മ്മിക്കാനുള്ള പദ്ധതി അതോറിറ്റി ഞായറാഴ്ച പ്രഖ്യാപിച്ചത്. ജബല്‍ അലി വില്ലേജിലെ ഫെസ്റ്റിവല്‍ പ്ലാസയ്ക്ക് സമീപമുള്ള ശെയ്ഖ് സായിദ് റോഡിലാണ് ഒരു കേന്ദ്രം. അല്‍ മുറാഖബത്ത് സ്ട്രീറ്റ് 22ന് സമീപമുള്ള പോര്‍ട്ട് സയീദ്, അല്‍ മനാമ സ്ട്രീറ്റിന് സമീപം റാസല്‍ ഖോര്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയ 2 എന്നിവിടങ്ങളിലും താല്‍ക്കാലിക വിശ്രമ കേന്ദ്രങ്ങള്‍ ഡെലിവറി ജീവനക്കാര്‍ക്കായി ആര്‍ടിഎ ഒരുക്കി നല്‍കും.
Also Read: ഒമ്പത് വര്‍ഷമായി നാട്ടിൽ പോകാന്‍ കഴിയാതിരുന്ന പ്രവാസി മലയാളി ഒടുവില്‍ മരണത്തിന് കീഴടങ്ങി
ആവേശകരമായ പ്രതികരണമാണ് ദുബായ് ആര്‍ടിഎയുടെ ഈ തീരുമാനത്തെ കുറിച്ച് ഡെലിവറി ജീവനക്കാരുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്നത്. ദിവസവും എട്ട് മണിക്കൂറിലധികം തെരുവുകളില്‍ ചെലവഴിക്കുന്ന തന്നെ പോലുള്ള ഡെലിവറി ജീവനക്കാര്‍ക്ക് ഈ തീരുമാനം വലിയ ആശ്വാസമാണെന്ന് റൈഡര്‍ മുഹമ്മദ് അന്‍സാര്‍ പറയുന്നു. തങ്ങള്‍ക്ക് സാധാരണയായി ഒരു മണിക്കൂര്‍ നീണ്ട ഇടവേളയും ഒപ്പം ഓര്‍ഡറുകള്‍ക്കിടയില്‍ അല്പം വിശ്രമ സമയവും ലഭിക്കും. ഈ സമയങ്ങളില്‍ വിശ്രമിക്കാന്‍ ഒരു സ്ഥലം കണ്ടെത്തുകയെന്നത് വലിയ ബുദ്ധിമുട്ടാണ്. സ്ഥാപനത്തില്‍ നിന്ന് ഏറെ അകലെ ഫീല്‍ഡിലായിരിക്കും എന്നതിനാല്‍ ഒരു തണല്‍ നോക്കി അലയേണ്ട സന്ദര്‍ഭങ്ങള്‍ നിരവധി ഉണ്ടായിട്ടുണ്ടെന്ന് അമുഹമ്മദ് അന്‍സാര്‍ പറയുന്നു. ഈ വിശ്രമ സ്റ്റോപ്പുകള്‍ വളരെ ആവശ്യമാണ്. പദ്ധതി ഉടന്‍ നടക്കട്ടെയെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ഈ കരുണയുള്ള പദ്ധതി മുന്നോട്ടുവച്ച അധികാരികളോട് വളരെ നന്ദിയുള്ളവനാണെന്നും ദുബായ് സൗത്ത്, ജബല്‍ അലി പ്രദേശങ്ങളിലെ ഉപഭോക്താക്കള്‍ക്ക് സേവനം നല്കുന്ന നൂണ് ഡെലിവറിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന അന്‍സാര്‍ പറഞ്ഞു.
എന്നാല്‍ അത്തരം സന്ദര്‍ഭങ്ങളില്‍ ഒരു തണലിടം ലഭിക്കുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പലപ്പോഴും മരത്തിന് ചുവട്ടിലോ പള്ളി വരാന്തയിലോ മാളിന്റെ പാര്‍ക്കിംഗ് ഏരിയയിലോ ഒക്കെയാണ് പലരും തണല്‍ തേടി പോവാറുള്ളത്. എന്നാല്‍ ഈ ഈ വേനല്‍ക്കാലത്ത് ഞങ്ങള്‍ക്ക് വിശ്രമിക്കാന്‍ ഒരിടം ലഭിച്ചതില്‍ എനിക്ക് ഏറെ സന്തോഷമുണ്ട്. ഞങ്ങള്‍ ഇനിയും എപ്പോഴും തണല്‍ തേടേണ്ടി അലയേണ്ടിവരില്ല; മറ്റൊരു റൈഡറായ ഫായിസുള്ള പറഞ്ഞു:
Also Read: ദുകം-റിയാദ് റെയിൽപാത; പദ്ധതിയുടെ സാധ്യതകളെ കുറിച്ച് പഠിച്ചുകൊണ്ടിരിക്കുകയാണെന്ന് അധികൃതർ
ആര്‍ടിഎ ആസൂത്രണം ചെയ്ത ഡെലിവറി ജീവനക്കാര്‍ക്കുള്ള വിശ്രമകേന്ദ്രങ്ങളില്‍, ബൈക്കുകളുടെ അറ്റകുറ്റപ്പണികള്‍ നടത്താനും ഇന്ധനം നിറയ്ക്കാനും മറ്റഅ അടിസ്ഥാന സേവനങ്ങള്‍ക്കുമുള്ള സൗകര്യവും ഒരുക്കും. മോട്ടോര്‍ ബൈക്കര്‍മാര്‍ക്ക് വലിയ ആശ്വാസമായി റെസ്റ്റോറന്റുകളും ഉണ്ടാകും. ‘ചിലപ്പോള്‍, ഞങ്ങള്‍ക്ക് സ്വന്തമായി നന്നാക്കാന്‍ കഴിയാത്ത ബൈക്ക് പ്രശ്നങ്ങള്‍ നേരിടാറുണ്ട്. ഇത് തീര്‍ക്കാന്‍ ഞങ്ങള്‍ അവയെ ഒരു ഗാരേജിലേക്ക് കൊണ്ടുപോകേണ്ടിവരും,’ – കഴിഞ്ഞ മൂന്ന് വര്‍ഷമായി തലബാത്തിന്റെ റൈഡറായ ഉമര്‍ അതീഖ് പറഞ്ഞു. എന്നാല്‍ പുതിയ കേന്ദ്രങ്ങള്‍ വരുന്നതോടെ വിശ്രമിക്കുമ്പോഴോ ഭക്ഷണം കഴിക്കുമ്പോഴോ ഞങ്ങളുടെ വാഹനങ്ങള്‍ നന്നാക്കാന്‍ അവ സഹായകമാവും. ഇത് ഞങ്ങള്‍ക്ക് ധാരാളം സമയലാഭം നല്‍കുകയും ജോലി എളുപ്പമാക്കുകയും ചെയ്യും,’ ഡെലിവറിക്കായി പ്രതിദിനം 100 കിലോമീറ്ററിലധികം സഞ്ചരിക്കുന്ന അതീഖ് കൂട്ടിച്ചേര്‍ത്തു.
ഡെലിവറി മേഖല കുതിച്ചുയരാന്‍ തുടങ്ങിയതുമുതല്‍, ഡെലിവറി റൈഡര്‍മാരുടെ സുരക്ഷയ്ക്കായി വിവിധ പദ്ധതികളാണ് ആര്‍ടിഎയുടെ മുന്‍ഗണനയോടെ നടപ്പിലാക്കുന്നത്. ഇജീവനക്കാര്ക്ക് പ്രയോജനകരമാകുന്ന നിരവധി സംരംഭങ്ങള്‍ ഇതിനകം അധികൃതര്‍ ആരംഭിച്ചു. റൈഡര്‍മാര്‍ക്കായി ട്രാഫിക് ബോധവല്‍ക്കരണ ശില്പശാലകള് നടത്തുക, പ്രൊഫഷണല്‍ റൈഡര്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുക, മികച്ച സേവന ദാതാക്കള്‍ക്ക് പാരിതോഷികം നല്‍കുക എന്നിവയും ഇതിന്റെ ഭാഗമായി നടത്തിവരുന്നുണ്ട്.
Read Latest Gulf News and Malayalam News
ആറ്റുകാൽ പൊങ്കാലക്ക് മണിക്കൂറുകൾ മാത്രം ബാക്കി