ആന്ധ്രാ പ്രദേശ് – ഒഡീഷ തീരത്ത് ന്യൂനമര്‍ദ്ദം രൂപമെടുക്കുന്നമഴ കൂടുതൽ ശക്തമാകാനിടയുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ മുൻകരുതൽ നടപടികള്‍ സ്വീകരിക്കാൻ കളക്ടർമാരോ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
Also Read : കിറ്റെക്സ് തെലങ്കാനയിൽ; 1000 കോടിയുടെ നിക്ഷേപം, 4000 പേർക്ക് തൊഴിൽ
വിഴിഞ്ഞം മുതൽ കാസർഗോഡ് വരെയുള്ള കേരള തീരത്ത് ജൂലൈ 11 രാത്രി 11.30 വരെ 2.5 മുതൽ 3.7 മീറ്റർ വരെ ഉയരത്തിൽ തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
മത്സ്യത്തൊഴിലാളി ജാഗ്രത നിർദ്ദേശവും നൽകിയിട്ടുണ്ട്. 14 വരെ കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ നിന്ന് മത്സ്യബന്ധനത്തിനു പോകാൻ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
ചങ്ക് പറിച്ചു നല്കുന്ന വേദന… ഫുട്ബോൾ ആവേശം വീട്ടിലൊതുക്കി നൈനാംവളപ്പുകാര്‍!
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : chance of strong winds and thunder showers in kerala yellow alert imd forecast
Malayalam News from malayalam.samayam.com, TIL Network