സഞ്ചാര യോഗ്യമല്ലാത്ത മലകളും കാടുകളും നിറഞ്ഞ വഴികളിലൂടെയുള്ള സാഹസിക യാത്ര 12 ദിവസങ്ങളെടുത്താണ് അദ്ദേഹം പൂര്‍ത്തിയാക്കിയത്. ദിവസവും 40 കിലോമീറ്റര്‍ നടന്നാണ് പ്രവാചകന് മുഹമ്മദ് നബി 1400ലേറെ വര്‍ഷങ്ങള്‍ക്കു മുമ്പ് നടത്തിയ യാത്രാ വഴികള്‍ താണ്ടിയതെന്ന് അല്‍ ഷൈബാനി പറഞ്ഞു. ‘ചരിത്രത്തിന്റെ ഗതി മാറ്റിമറിച്ച ഒരു സാഹസിക യാത്രയുടെ ഓര്‍മകള്‍ ഒരിക്കല്‍ കൂടി ഉണര്‍ത്തുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്തരമൊരു സാഹസിക യാത്രയ്ക്ക് താന്‍ മുതിര്‍ന്നതെന്നും അദ്ദേഹം അറിയിച്ചു.
പ്രവാചകന് മക്കയില്‍ നിന്ന് പലായനം ചെയ്യാന്‍ ഉപയോഗിച്ച യാത്രാവഴികള്‍ കൃത്യമായി അടയാളപ്പെടുത്തുകയും രേഖപ്പെടുത്തി വയ്ക്കുകയും ചെയ്യുന്നതിന് ബന്ധപ്പെട്ട അധികാരികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ് അല്‍ ഷൈബാനിയിപ്പോള്. ഭാവിയില്‍ ഇതൊരു തീര്‍ഥാടക ടൂറിസം റൂട്ടായി മാറ്റിയെടുക്കാനുള്ള ശ്രമം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ ഭാഗമായി ചരിത്രപരമായ ഈ പാതയിലൂടെ സഞ്ചരിക്കാന്‍ വ്യക്തികളെ പരിശീലിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ക്രിസ്തു വര്‍ഷം ആറാം നൂറ്റാണ്ടില്‍ മക്കയില്‍ ഇസ്ലാം മത പ്രചാരണവുമായി ബന്ധപ്പെട്ട് മക്കയിലെ ഖുറൈഷ് ജനതയില്‍ നിന്നുണ്ടായ എതിര്‍പ്പിനെ മറികടക്കാനായിരുന്നു പ്രവാചകനും അനുയായിയും പിന്നീട് ഒന്നാം ഖലീഫയായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്ത അബൂബക്കര്‍ സിദ്ദീഖിനൊപ്പം മദീനയിലേക്ക് പലായനം ചെയ്തത്. യാത്രാ മധ്യേ ശത്രുസൈനികരില്‍ നിന്ന് രക്ഷപ്പെടാന്‍ പ്രവാചകനും കൂട്ടാളിയും അഭയം തേടിയ സൗര്‍ ഗുഹയില്‍ താമസിച്ചായിരുന്നു അല്‍ ഷൈബാനിയുടെ യാത്ര
Also Read: നിരവധി ഗ്രാമങ്ങളെയും താമസ മേഖലയെയും ബന്ധിപ്പിക്കും; വാദി അല്‍ ഖനൂത്ത് റോഡ് തുറന്നു
അഞ്ച് വര്‍ഷത്തെ കഠിനാധ്വാനം നിറഞ്ഞ ആസൂത്രണത്തിലൂടെയാണ് ഈ യാത്ര സാധ്യമായതെന്ന് അദ്ദേഹം പറഞ്ഞു. താന്‍ ഇതിനു മുമ്പ് നടത്തിയ എല്ലാ സാഹസിക യാത്രകളെക്കാളും തനിക്ക് പ്രധാനപ്പെട്ടതാണ് ഈ മക്ക- മദീന യാത്രയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാഹസിക യാത്രയിലെ ഏറ്റവും ശ്രദ്ധേയമായ സവിശേഷത, പ്രവാചകന് അഭയം പ്രാപിച്ച സൗര്‍ ഗുഹയില്‍ രാത്രി താമസിച്ചതാണ്. ദൈവത്തിന്റെ പ്രവാചകന് താമസിച്ച അതേ സ്ഥലത്ത് താമസിക്കാനായത് ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത അനുഭവമാണ് തനിക്ക് സമ്മാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഏഴ് ഭൂഖണ്ഡങ്ങളിലെയും ഏറ്റവും ഉയരം കൂടിയ കൊടുമുടികള്‍ താന്‍ കയറിട്ടുണ്ടെങ്കില് അതിലേറെ സവിശേഷമായിരുന്നു ഈ യാത്രയെന്ന് എവറസ്റ്റ് കീഴടക്കുന്ന ആറാമത്തെ സൗദി പൗരന് കൂടിയായ അദ്ദേഹം പറഞ്ഞു.
Read Latest Gulf News and Malayalam News
വയനാട്ടിലെ ആദ്യത്തെ ചകിരിനാര് നിര്‍മ്മാണ യൂണിറ്റ് അമ്പിളിയുടേത് | Ambili Jose