Also Read: അന്ന് മോൾക്ക് വയസ് 7; മരുഭൂമിയിൽ ജോലി ഒട്ടകം മേയ്ക്കൽ, ദിക്കും ദേശവുമറിയാതെ ദുരിതം; ഏഴു വർഷത്തിനു ശേഷം ടിക്കറ്റ് കിട്ടയപ്പോൾ കണ്ണീരോടെ പ്രവാസി
നവയുഗം കലാവേദിയുടെ “ഓൾഡ് ഈസ് ഗോൾഡ്” സംഗീതസന്ധ്യ മാർച്ച് 9 ന് അരങ്ങേറും
ദമ്മാം: ഗൃഹാതുരത്വം ഉണർത്തുന്ന പഴയ മലയാളം, തമിഴ്, ഹിന്ദി പാട്ടുകളുടെ അവതരണം നിറഞ്ഞ സംഗീത സന്ധ്യയ്ക്ക് ദമ്മാം വേദിയാകാൻ പോകുന്നു. നവയുഗം സാംസ്ക്കാരികവേദിയുടെ കലാവേദി കേന്ദ്രകമ്മിറ്റിഅവതരിപ്പിയ്ക്കുന്ന, “ഓൾഡ് ഈസ് ഗോൾഡ്” എന്ന സംഗീതസന്ധ്യ മാർച്ച് 9 വ്യാഴാഴ്ച ദമ്മാമിൽ അരങ്ങേറും. ദമ്മാം ബദർ അൽറാബി ഹാളിൽ വെച്ചാണ് വൈകുന്നേരം 7.00 മുതൽ “ഓൾഡ് ഈസ് ഗോൾഡ്” അവതരിപ്പിയ്ക്കപ്പെടുന്നത്.
പരിപാടിയിലേക്കുള്ള പ്രവേശനം സൗജന്യമാണ്.
പ്രവാസലോകത്തെ ഒട്ടേറെ അനുഗ്രഹീത ഗായകർ പങ്കെടുക്കുന്ന ഈ സംഗീതനിശ, സംഗീതപ്രേമികൾക്ക് നല്ലൊരു വിരുന്നായിരിയ്ക്കുമെന്നും, എല്ലാ പ്രവാസികളെയും കുടുംബങ്ങളെയും പരിപാടിയിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായും നവയുഗം കലാവേദി കേന്ദ്രകമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് റിയാസും, സെക്രട്ടറി ബിനുകുഞ്ഞുവും പറഞ്ഞു.
Read Latest Gulf News and Malayalam News
ചൂടിനെ വകവയ്ക്കാതെ ആയിരങ്ങൾ ഒഴുകിയെത്തി |Pattambi Festival