കുവൈറ്റ് സിറ്റി> വനിതാവേദി കുവൈറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കനിവ്- 2023 , മെഗാ പ്രോഗ്രാമിന്റെ വിജയത്തിനായി വിപുലമായ സംഘാടക സമിതി രൂപീകരണം അബുഹലിഫ കല സെന്ററിൽ നടന്നു.
വനിതാവേദി കുവൈറ്റ് പ്രസിഡന്റ് അമീന അജ്നാസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ആശാലത ബാലകൃഷ്ണൻ, കല കുവൈറ്റ് സെക്രട്ടറി രജീഷ് സി, വനിതാവേദി അഡ്വൈസറി ബോർഡ് അംഗം ടി. വി ഹിക്മത് എന്നിവർ സംസാരിച്ചു.
മെഗാപ്രോഗ്രാമിന്റെ ജനറൽ കൺവീനർ ആയി ബിന്ദു ദിലീപിനെയും കൂടാതെ വിവിധ സബ്കമ്മിറ്റികളെയും തിരഞ്ഞെടുത്തു. പരിപാടിയുടെ വിജയത്തിനായുള്ള റാഫിൾ കൂപ്പണുകളുടെ വിതരണോത്ഘാടനം കല കുവൈറ്റ് മുതിർന്ന അംഗം പി ആർ ബാബുവിന് നൽകികൊണ്ട് പ്രോഗ്രാം ജനറൽ കൺവീനർ ബിന്ദു ദിലീപ് നിർവ്വഹിച്ചു, വൈസ് പ്രസിഡന്റ് ഷിനി റോബർട്ട് വേദിയിൽ സന്നിഹിതയായിരുന്നു .
മെയ് 19 വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണി മുതൽ ഇന്ത്യൻ സെൻട്രൽ സ്കൂൾ അബ്ബാസിയയിൽ സംഘടിപ്പിക്കുന്ന കനിവ് – 2023 ഭാഗമായുള്ള സാംസ്കാരിക മേളയിൽ പ്രശസ്ത നർത്തകി മൻസിയ വി പി, പ്രശസ്ത വയലിനിസ്റ്റ് ശ്യാം കല്യാൺ എന്നിവരുടെ കലാവിരുന്ന് ഉണ്ടായിരിക്കുമെന്നും, കുവൈറ്റ് പൊതുസമൂഹത്തിൽ നിന്നും എൻട്രികൾ സ്വീകരിച്ചു കൊണ്ടുള്ള നാടൻ പാട്ട് മത്സരം, വനിതാവേദി കുവൈറ്റിന്റെ വിവിധ യൂണിറ്റുകളുടെ തനതുപരിപാടികൾ എന്നിവ സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
വനിതാവേദി കുവൈറ്റ് ജോയിന്റ് സെക്രട്ടറി പ്രസീത ജിതിൻ സ്വാഗത വും പ്രോഗ്രാം ജനറൽ കൺവീനർ ബിന്ദു ദിലീപ് നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..