Also Read : വല്ലാർപാടം കണ്ടെയ്നർ ടെർമിനലും കളമശ്ശേരിയുമായി ബന്ധിപ്പിക്കാൻ 571 കോടി രൂപ ചെലവിൽ ദേശീയ പാത നിർമിച്ചു: ഗഡ്കരി
സംഭവത്തിൽ അർച്ചനയുടെ പിതാവ് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. വധഭീഷണി മുഴക്കിയതും ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചതിനുമടക്കമുള്ള കേസുകളാണ് ഇയാൾക്കെതിരെ എടുത്തിരിക്കുന്നത്. ഉത്തർപ്രദേശ് മീററ്റിലെ പർഥപുർ പോലീസ് സ്റ്റേഷനിലാണ് പരാതി നൽകിയിരിക്കുന്നത്. വധഭീഷണിക്കും എസ്സി എസ്ടി ആക്ട് പ്രകാരമാണ് മീററ്റ് പോലീസ് കേസെടുത്തിരിക്കുന്നത്.
അർച്ചന തൻ്റെ ഫേസ്ബുക്ക് ലൈവിലൂടെയാണ് വിഷയം തുറന്നുപറഞ്ഞത്. ഫെബ്രുവരി 26ന് ഛത്തീസ്ഗഡിലെ റായ്പൂരിൽ വച്ച് നടന്ന കോൺഗ്രസിന്റെ പ്ലീനറി സമ്മേളനത്തിനിടെയാണ് സംഭവമുണ്ടായിരിക്കുന്നത്. പ്രിയങ്കാ ഗാന്ധിയുടെ ക്ഷണപ്രകാരമാണ് താൻ അവിടെ എത്തിയതെന്നും യോഗത്തിൽ വച്ച് പ്രിയങ്കാ ഗാന്ധിയെ കാണാൻ ശ്രമിച്ചതിനാണ് തനിക്ക് മോശം അനുഭവമുണ്ടായത് എന്ന് അവർ പറയുന്നു.
എന്നാൽ, പ്രിയങ്കാ ഗാന്ധിയോട് സംസാരിക്കാൻ സമയം ചോദിച്ചപ്പോൾ വിസമ്മതിക്കുകയും തങ്ങൾക്കെതിരെ സന്ദീപ് സിങ്ങ് ജാതീയമായ വാക്കുകളും അസഭ്യമായ ഭാഷയും ഉപയോഗിച്ചതായും അർച്ചന ആരോപിക്കുന്നു. അതിന് പുറമെ, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
പിതാവിന്റെ പരാതിയിൽ അന്വേഷണം ആരംഭിച്ചതായി മീററ്റ് എസ് പി പീയുഷ് സിങ്ങ് വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.
മുൻ ബിഗ് ബോസ് മത്സരാർത്ഥിയും കോൺഗ്രസ് നേതാവുമായ അർച്ചന ഗൗതമിനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വാദ്രയുടെ സഹായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണത്തിന് നടത്തുന്നതായി അദ്ദേഹം പറഞ്ഞു.
Read Latest National News and Malayalam News
മോട്ടോറുകൾ മോഷ്ടിച്ചവർ പിടിയിൽ