റിക്രൂട്ട്മെന്റിന്റെ ഗുണനിലവാരം ഉയര്‍ത്തുന്നതിനും തൊഴിലാളികളുടെയും തൊഴില്‍ ഉടമകളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും ബന്ധപ്പെട്ട എല്ലാ കക്ഷികളും തമ്മിലുള്ള കരാര്‍ ബന്ധം നിയന്ത്രിക്കുന്നതിനുമായി സാങ്കേതിക പരിഹാരങ്ങളും സംയോജിത ഇലക്ട്രോണിക് സേവനങ്ങളും ലഭ്യമാക്കുന്നതിലൂടെ രാജ്യത്തെ ഗാര്‍ഹിക തൊഴില്‍ മേഖല വികസിപ്പിക്കുന്നതിനുള്ള മന്ത്രാലയത്തിന്റെ തുടര്‍ച്ചയായ പ്രവര്‍ത്തനത്തിന്റെ ഭാഗമാണ് നടപടിയെന്നും അധികൃതര്‍ അറിയിച്ചു.
മുസാനിദ് പോര്‍ട്ടല്‍ വഴിയുള്ള റിക്രൂട്ട്മെന്റിന് ലഭ്യമായ പുതിയ തൊഴിലുകളില്‍ വനിതാ ഹൗസ് ഡ്രൈവറിനു പുറമെ, ഹോം ഗാര്‍ഡ്, സ്വകാര്യ ട്യൂട്ടര്‍, പേഴ്സണല്‍ കെയര്‍ വര്‍ക്കര്‍, ഹോം ടെയ്ലര്, ഹോം മാനേജര്‍, ഹോം ഫാര്‍മര്‍, ഹോം കോഫി മേക്കര്‍, ഹോം ട്രാവലര്‍, ഹോം അറ്റന്‍ഡന്റ്, പ്രൈവറ്റ് സ്പീച്ച് ആന്‍ഡ് ഹിയറിംഗ് സ്പെഷ്യലിസ്റ്റ്, പേഴ്സണല്‍ അസിസ്റ്റന്റ്, സപ്പോര്‍ട്ട് വര്‍ക്കര്‍ എന്നിവരും ഉള്‍പ്പെടുന്നു. രാജ്യത്തെ എല്ലാ റിക്രൂട്ട്മെന്റ് ഓഫീസുകളും അവലോകനം ചെയ്യാനും അവര്‍ക്ക് ഏറ്റവും അനുയോജ്യമായത് തിരഞ്ഞെടുക്കാനും ഉപഭോക്താക്കളെ പ്രാപ്തരാക്കുന്നതാണ് മുസാനിദ് ഇലക്ട്രോണിക് സംവിധാനം.
Read Latest Gulf News and Malayalam News
മകനെ കൊലപ്പെടുത്തി അച്ഛന്റെ ആത്മഹത്യ