ഇന്ന് ചേർന്ന് മന്ത്രിസഭാ യോഗത്തിലാണ് അദാലത്ത് സംബന്ധിച്ച തീരുമാനം സർക്കാർ സ്വീകരിച്ചത്. പരാതി നൽകേണ്ടതെങ്ങനെയും പരിഗണിക്കുന്ന വിഷയങ്ങൾ ഏതൊക്കെയെന്നും വിശദമായി അറിയാം
ഹൈലൈറ്റ്:
- താലൂക്ക് തല അദാലത്തുമായി സർക്കാർ
- നടത്തുന്നത് ഏപ്രിൽ മെയ് മാസങ്ങളിൽ
- ചുമതല മന്ത്രിമാർക്ക് നിശ്ചയിച്ചു
ജില്ലാതലത്തില്‍ അദാലത്തിന്റെ ചുമതല മന്ത്രിമാര്‍ക്ക് നിശ്ചയിച്ചു. ഇന്ന് ചേർന്ന മന്ത്രിസഭായ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്. നടത്തിപ്പ്, സംഘാടനം എന്നിവ ജില്ലാ കലക്ടര്‍മാരുടെ ചുമതലയാണ്. അദാലത്തിലേയ്ക്ക് പരിഗണിക്കേണ്ട പരാതികൾ ഏപ്രിൽ 1 മുതൽ 10 വരെയുളള പ്രവർത്തി ദിവസങ്ങളിൽ സ്വീകരിക്കും.
Also Read : കുട്ടികളെ ശരീരത്തോട് ചേർത്ത് കെട്ടി പുഴയിൽ ചാടി; കല്ലടയാറ്റിൽ യുവതിയും രണ്ട് കുട്ടികളും മരിച്ച നിലയിൽ
പൊതുജനങ്ങൾക്ക് ഓൺലൈനായി നേരിട്ടും അക്ഷയ കേന്ദ്രങ്ങൾ വഴിയും താലൂക്ക് ഓഫീസുകളിലും പരാതികൾ സമർപ്പിക്കാവുന്നതാണ്. ഇതിനാവശ്യമായ ഓൺലൈൻ സംവിധാനം ഒരുക്കാനും തീരുമാനമായിട്ടുണ്ട്. ഭൂമി സംബന്ധമായ വിഷയങ്ങളും തെരുവുനായ സംരക്ഷണവും ശല്യവും ഉൾപ്പെടെയുള്ളവയും അദാലത്തിൽ പരിഗണിക്കും. പ
അദാലത്തിൽ പരിഗണിക്കുന്ന വിഷയങ്ങൾ
- ഭൂമി സംബന്ധമായ വിഷയങ്ങൾ (പോക്കുവരവ്, അതിർത്തി നിർണ്ണയം, തരംമാറ്റം, അനധികൃത നിർമ്മാണം, ഭൂമി കയ്യേറ്റം)
- സർട്ടിഫിക്കറ്റുകൾ / ലൈസൻസുകൾ നൽകുന്നതിലെ കാലതാമസം/ നിരസിക്കൽ
- റവന്യൂ റിക്കവറി- വായ്പതിരിച്ചടവിനുള്ളഇളവുകളും സാവകാശവും
- തണ്ണീർത്തട സംരക്ഷണം
- ക്ഷേമ പദ്ധതികൾ (വീട്,വസ്തു-ലൈഫ് പദ്ധതി, വിവാഹ/പഠന ധനസഹായം മുതലായവ)
- പ്രകൃതി ദുരന്തങ്ങൾക്കുള്ള നഷപരിഹാരം
- സാമൂഹ്യ സുരക്ഷ പെൻഷൻ (കുടിശ്ശിക ലഭിക്കുക, പെൻഷൻ അനുവദിക്കുക)
- പരിസ്ഥിതി മലിനീകരണം/ മാലിന്യ സംസ്കരണം
- തെരുവുനായ സംരക്ഷണം/ശല്യം
- അപകടകരങ്ങളായ മരങ്ങൾ മുറിച്ചുമാറ്റുന്നത്
- തെരുവുവിളക്കുകൾ
- അതിർത്തി തർക്കങ്ങളും വഴി തടസ്സപ്പെടുത്തലും
- വയോജന സംരക്ഷണം
- കെട്ടിട നിർമ്മാണ ചട്ടങ്ങളുമായി ബന്ധപ്പെട്ടവ (കെട്ടിട നമ്പർ, നികുതി)
- പൊതുജലസ്രോതസ്സുകളുടെ സംരക്ഷണവും, കുടിവെള്ളവും
- റേഷൻകാർഡ് (APL/BPL)(ചികിത്സാ ആവശ്യങ്ങൾക്ക്)
- വന്യജീവി ആക്രമണങ്ങളിൽ നിന്നുള്ള സംരക്ഷണം/ നഷ്ടപരിഹാരം
- വിവിധ സ്കോളർഷിപ്പുകൾ സംബന്ധിച്ചുള്ള പരാതികൾ/അപേക്ഷകൾ
- വളർത്തുമൃഗങ്ങൾക്കുള്ള നഷ്ടപരിഹാരം/ സഹായം
- കൃഷിനാശത്തിനുള്ള സഹായങ്ങൾ
- കർഷിക വിളകളുടെ സംഭരണവും വിതരണവും, വിള ഇൻഷുറൻസ്
- ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ടവ
- മത്സ്യ ബന്ധന തൊഴിലാളികളുമായി ബന്ധപ്പെട്ടവ
- ആശുപത്രികളിലെ മരുന്ന് ക്ഷാമം
- ശാരീരിക /ബുദ്ധി /മാനസിക വൈകല്യമുള്ളവരുടെ പുനരധിവാസം, ധനസഹായം, പെൻഷൻ
- വിവിധ ക്ഷേമനിധി ബോർഡുകളിൽ നിന്നുള്ള ആനുകൂല്യങ്ങൾ
- എൻഡോസൾഫാൻ ദുരിതബാധിതരുടെ വിഷയങ്ങൾ
- പട്ടികജാതി/പട്ടികവർഗ വിഭാഗങ്ങൾക്കുള്ള വിവിധ ആനുകൂല്യങ്ങൾ
- വ്യവസായ സംരംഭങ്ങൾക്കുളള അനുമതി
ഇനി കരകളുടെ ഉത്സവ സമർപ്പണം | Malayalapuzha Temple|
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക