Sumayya P | Lipi | Updated: 11 Jul 2021, 09:37:00 AM
ബീച്ചിലെ പൊതുമുതലുകള്‍ വൃത്തിയാക്കാനും അറ്റകുറ്റപ്പണികള്‍ തീര്‍ക്കാനും മെയിന്റനന്‍സ് ജീവനക്കാരെ നിയമിച്ചിട്ടുണ്ടെങ്കിലും ശൗചാലയങ്ങള്‍ ഉള്‍പ്പെടെ നിരന്തരമായി നശിപ്പിക്കപ്പെടുകയാണെന്ന് മുനിസിപ്പാലിറ്റി നിര്‍മാണ വകുപ്പ് മേധാവി
ഹൈലൈറ്റ്:
- സൗകര്യങ്ങള്‍ എല്ലാവര്ക്കും വേണ്ടി ഒരുക്കിയതാണെന്നും അത് സംരക്ഷിക്കേണ്ടത് പൊതു ഉത്തരവാദിത്തമാണെന്നും അധികൃതര്‍
- പൊതുമുതല്‍ നശിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുനിസിപ്പാലിറ്റി അധികൃതര്‍
ബീച്ചുകളിലെ വിളക്കുകാലുകളും ദിശാസൂചികളും നശിപ്പിക്കുക, ടോയിലെറ്റുകള്‍ കേടുവരുത്തുക, ടാപ്പുകള്‍ നശിപ്പിക്കുക തുടങ്ങിയ സാമൂഹികദ്രോഹ പ്രവര്‍ത്തനങ്ങള്‍ പതിവായ സാഹചര്യത്തില്‍ ഇവ തടയുന്നതിന് ആഭ്യന്തര മന്ത്രാലയത്തിന്റെ സഹായം തേടിയിട്ടുണ്ടെന്ന് മുനിസിപ്പാലിറ്റി അധികൃതര്‍ അറിയിച്ചു. യൂനിഫോമിലും അല്ലാതെയും ബീച്ചുകളില്‍ പൊലീസ് നിരീക്ഷണം ശക്തമാക്കണമെന്നാണ് മുനിസിപ്പാലറ്റി ആവശ്യപ്പെട്ടിരിക്കുന്നത്. ഇതോടൊപ്പം നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുകയും ചെയ്യും.
ബീച്ചിലെ പൊതുമുതലുകള്‍ വൃത്തിയാക്കാനും അറ്റകുറ്റപ്പണികള്‍ തീര്‍ക്കാനും മെയിന്റനന്‍സ് ജീവനക്കാരെ നിയമിച്ചിട്ടുണ്ടെങ്കിലും ശൗചാലയങ്ങള്‍ ഉള്‍പ്പെടെ നിരന്തരമായി നശിപ്പിക്കപ്പെടുകയാണെന്ന് മുനിസിപ്പാലിറ്റി നിര്‍മാണ വകുപ്പ് മേധാവി അഹ്മദ് അല്‍ ഹാജിരി പറഞ്ഞു.
Also Read: യുവ ബോക്സിംഗ് താരത്തെ ദുബായ് ബീച്ചില്‍ മരിച്ച നിലയില്‍ കണ്ടെത്തി
പൊതുമുതല്‍ നശിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുനിസിപ്പാലിറ്റി അധികൃതര്‍ മുന്നറിയിപ്പ് നല്കി. എന്നാല്‍ ടോയിലെറ്റുകള്‍ കേടുവരുത്തുകയും മലിനമാക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ അവയുടെ ഉപയോഗത്തിന് ഫീസ് ചുമത്താന്‍ ഉദ്ദേശിക്കുന്നതായുള്ള വാര്‍ത്ത മുനിസിപ്പാലിറ്റി തള്ളി. സൗകര്യങ്ങള്‍ എല്ലാവര്ക്കും വേണ്ടി ഒരുക്കിയതാണെന്നും അത് സംരക്ഷിക്കേണ്ടത് പൊതു ഉത്തരവാദിത്തമാണെന്നും അല്‍ ഹാജിരി പറഞ്ഞു. മുന്നറിയിപ്പെന്ന രീതിയില്‍ എല്ലായിടങ്ങളിലും ബോധവല്‍ക്കരണ ബോര്‍ഡുകളും സ്റ്റിക്കറുകളും സ്ഥാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.
‘ഇന്ധന നികുതി വിഹിതം ഒഴിവാക്കൂ’; സര്‍ക്കാരിനോട് കെ സുധാകരൻ
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : kuwait plans beach cameras to expose vandalists
Malayalam News from malayalam.samayam.com, TIL Network