Jibin George | Samayam Malayalam | Updated: 11 Jul 2021, 08:46:00 AM
2024ലെ ലോക്സഭ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയാണ് തമിഴ്നാടിൻ്റെ പടിഞ്ഞാറൻ മേഖലയായ കൊങ്കുനാട് എന്നറിയപ്പെടുന്ന പ്രദേശത്തെ കേന്ദ്രഭരണ പ്രദേശമാക്കാൻ കേന്ദ്ര സർക്കാർ നീക്കം നടത്തുന്നതെന്നാണ് റിപ്പോർട്ട്
പ്രതീകാത്മക ചിത്രം. Photo: TOI/wikipedia
ഹൈലൈറ്റ്:
- തമിഴ്നാടിനെ വിഭജിക്കാൻ കേന്ദ്ര സർക്കാർ നീക്കമെന്ന് റിപ്പോർട്ട്.
- കൊങ്കുനാട് പ്രദേശത്തെ കേന്ദ്രഭരണ പ്രദേശമാക്കാൻ നീക്കമെന്ന് വാർത്ത.
- നീക്കം 2024ലെ ലോക്സഭ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയെന്ന്.
തോളത്ത് കയ്യിടാൻ ശ്രമം; പ്രവർത്തകന്റെ കരണത്തടിച്ച് കോൺഗ്രസ് നേതാവ് ഡികെ ശിവകുമാർ
2024ലെ ലോക്സഭ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയാണ് പുതിയ നീക്കമെന്നാണ് റിപ്പോർട്ട്. എഐഎഡിഎംകെ ശക്തികേന്ദ്രമാണ് കൊങ്കുനാട് എന്ന പ്രത്യേകതയുമുണ്ട്. സംസ്ഥാനത്തിൻ്റെ അധികാരം കയ്യാളുന്ന ഡിഎംകെ സർക്കാരിനെ പ്രതിരോധത്തിലാക്കുകയെന്ന ലക്ഷ്യവും ഈ നീക്കത്തിന് പിന്നിലുണ്ടെന്ന ആരോപണവുമുണ്ട്. ഈ പ്രദേശത്ത് സ്വാധീനം വർധിപ്പിക്കാൻ ബിജെപി വർഷങ്ങളായി ശ്രമം നടത്തുന്നുണ്ട് എന്നതും വാർത്തയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുന്നുണ്ട്.
‘കൊലപാതകം, മോഷണം’: മോദി മന്ത്രിസഭയിലെ പുതുമുഖങ്ങൾ ചില്ലറക്കാരല്ല, 90 ശതമാനം പേരും കോടിപതികൾ
കോയമ്പത്തൂർ ഉൾപ്പെടെയുള്ള തമിഴ്നാടിൻ്റെ നിർണായക ജില്ലകൾ ഉൾപ്പെടുന്നതാണ് കൊങ്കുനാട് പ്രദേശം. പത്ത് ലോക്സഭാ മണ്ഡലങ്ങളും 61 നിയമസഭാ മണ്ഡലങ്ങളും ഉൾപ്പെടുന്ന കൊങ്കുനാട് പ്രദേശത്ത് കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ്, നാമക്കൽ, സേലം, ധർമപുരി, നീലഗിരി, കരൂർ, കൃഷ്ണഗിരി എന്നീ ജില്ലകളും ഉൾപ്പെടുന്നുണ്ട്. സമീപ പ്രദേശങ്ങളിൽ ചില മണ്ഡലങ്ങൾ കൂടി ഉൾപ്പെടുത്തി 90 നിയമസഭാ മണ്ഡലങ്ങളുള്ള കേന്ദ്രഭരണ പ്രദേശമാക്കാനാണ് നീക്കം നടക്കുന്നതെന്നാണ് തമിഴ് പത്രം റിപ്പോർട്ട് ചെയ്യുന്നത്.
മുസ്ലീം യുവതികൾ വിൽപ്പനയ്ക്ക്; വിവാദമായി ‘സുള്ളി ഡീൽസ്’ ആപ്പ്, പോലീസ് നടപടി
തമിഴ്നാട് ബിജെപി ഘടകവും എഐഎഡിഎംകെ നേതാക്കളും സമീപകാലത്ത് നടത്തിയ ചില പ്രസ്താവനകൾ പുതിയ നീക്കങ്ങൾ ശരിവെക്കുന്ന തരത്തിലുള്ളതാണ്. ബിജെപി തമിഴ്നാട് അധ്യക്ഷനായി കഴിഞ്ഞ ദിവസം ചുമതലയേറ്റ കർണാടക മുൻ ഐപിഎസ് ഓഫീസറായ കെ അണ്ണാമലൈ കൊങ്കുനാട്ടുകാരനാണ്. രണ്ടാം മോദി സർക്കാരിൻ്റെ മന്ത്രിസഭ പുനസംഘടനയിൽ മന്ത്രിസ്ഥാനം ലഭിച്ച എൽ മുരുഗനും കൊങ്കുനാട്ടുകാരനാണ്. കൊങ്കുനാട്ടിലെ മന്ത്രി എന്ന വിശേഷമാണ് മുരുഗന് ബിജെപി നേതാക്കൾ നൽകുന്നത്.
കുടുംബ സത്യാഗ്രഹത്തില്‍ താരമായി ചെന്നിത്തലയുടെ കൊച്ചുമകന്
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : kongunadu separation news viral in tamil media and social medias
Malayalam News from malayalam.samayam.com, TIL Network