പരസ്പരമുള്ള ആശയവിനിമയം – എല്ലാ ബന്ധങ്ങളിലും ഏറ്റവും പ്രധാനമാണ് പരസ്പരമുള്ള ആശയവിനിമയം. സ്വന്തം ഇഷ്ടങ്ങൾ, കാഴ്ചപ്പാടുകൾ, ചിന്തകൾ, അനിഷ്ടങ്ങൾ എന്നിവയെല്ലാം പരസ്പരം സംസാരിക്കാൻ ശ്രമിക്കണം. തെറ്റിദ്ധരാണകൾ ഒഴിവാക്കാനും പങ്കാളിയുടെ ഇഷ്ടം അനുസിരച്ച് കാര്യങ്ങൾ ചെയ്യാനും ഇത് സഹായിക്കും. ബന്ധങ്ങളിൽ പരസ്പരം ചില വിട്ടു വീഴ്ചകൾക്കും ഇത് സഹായിക്കും.
ശരിയായി തിരഞ്ഞെടുക്കുക – നിങ്ങളുടെ പങ്കാളി വെറുമൊരു തമാശയല്ല ജീവിതകാലം മുഴുവൻ നിലനിർത്താൻ ആഗ്രഹിക്കുന്നതാണെങ്കിൽ കൃത്യമായി തിരഞ്ഞെടുക്കാൻ ശ്രമിക്കണം. മോശം ബന്ധങ്ങളിലോ സ്റ്റീരിയോ ടൈപ്പുകളിലോ വീഴാതിരിക്കാൻ ശ്രമിക്കുക. വൈബ് പൊരുത്തപ്പെടുന്നതും നിങ്ങൾ സമയം ചെലവഴിക്കാൻ ഇഷ്ടപ്പെടുന്നതുമായ ഒരാളെ തിരഞ്ഞെടുക്കുക. നിങ്ങൾക്ക് രണ്ടുപേർക്കും പരസ്പരം എന്താണ് വാഗ്ദാനം ചെയ്യാൻ കഴിയുക എന്ന് വിലയിരുത്തിയ ശേഷം ഒരു ബന്ധത്തിലേക്ക് പ്രവേശിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായിരിക്കും എപ്പോഴും ഉചിതം.
ഉയർച്ച താഴ്ചകളെ അംഗീകരിക്കുക- ജീവിതത്തിലെ ഉയർച്ച താഴ്ചകളെ ഒരുമിച്ച് നേരിടാൻ തയാറാകണം. സന്തോഷമാണെങ്കിലും സങ്കടമാണെങ്കിലും ഒരേ മനസോടെ അംഗീകരിക്കുക. സന്തോഷങ്ങൾപ്പെട്ടെന്ന് ഇല്ലാതാകാനുള്ള സാധ്യത കൂടുതലാണ്. പക്ഷെ ബന്ധങ്ങളിൽ വിശ്വാസമുണ്ടെങ്കിൽ ഒരുമിച്ച് എല്ലാ നേരിടാൻ തയാറാകണം.
Also Read: പങ്കാളിയുമായി വേർപിരിയുന്ന സ്വപ്നം കാണാറുണ്ടോ? അതിന് പിന്നിലൊരു കാരണമുണ്ട്
പരസ്പരം സന്തോഷിപ്പിക്കുക- ബന്ധങ്ങൾ പുതിയതോ പഴയതോ ആയിക്കോട്ടെ പക്ഷെ എപ്പോഴും പങ്കാളിയുമായി ഉല്ലസിക്കാനും സന്തോഷിക്കാനും ശ്രമിക്കുക. എപ്പോഴും പ്രണയത്തിലാണെന്ന് തോന്നിക്കാൻ പരസ്പരം സമ്മാനങ്ങൾ നൽകാനും സ്നേഹ സന്ദേശങ്ങൾ അയക്കാനും ശ്രമിക്കണം. പരസ്പരമുള്ള പ്രണയത്തെ സജീവമാക്കി നിർത്താനാണിത്.
ഇഷ്ടങ്ങളും അനിഷ്ടങ്ങളും – നിങ്ങളുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും പങ്കാളിയെ നേരത്തെ അറിയിക്കുന്നത് തർക്കങ്ങളും പ്രശ്നങ്ങളും ഇല്ലാതാക്കാൻ സഹായിക്കും. ജീവിതം ആരംഭിക്കുന്നതിന് മുൻപ് തന്നെ ഇതേക്കുറിച്ച് സംസാരിക്കുന്നത് കൂടുതൽ ആഴത്തിൽ മനസിലാക്കാൻ
പൊരുത്തക്കേട്: വ്യക്തമായ ആശയവിനിമയം ഉണ്ടായിരുന്നിട്ടും, ഒരു ബന്ധത്തിൽ സംഘർഷം അല്ലെങ്കിൽ വഴക്കുകൾ സംഭവിക്കും, അത് തികച്ചും സാധാരണമാണ്. ഇതിൽ നിങ്ങൾ ഭയപ്പെടുകയോ അല്ലെങ്കിൽ അവസാനമാണെന്ന് കരുതുകയോ ചെയ്യരുത്.
കേടുപാടുകൾ: നിങ്ങളുടെ പങ്കാളി അവരുടെ അരക്ഷിതാവസ്ഥകളും പരാധീനതകളും നിങ്ങളുമായി പങ്കിടുന്നു, നിങ്ങൾ ഒരിക്കലും അത് അവർക്കെതിരെ ഉപയോഗിക്കരുത്. എത്ര ദേഷ്യമുണ്ടെങ്കിലും ഒരിക്കലും അവർ പറഞ്ഞ കാര്യങ്ങളെ മുതലെടുക്കരുത്. പഴയ കാര്യങ്ങളിൽ അവരെ കുറ്റപ്പെടുത്തുന്നത് നിങ്ങളോടുള്ള വിശ്വാസവും സ്നേവും ഇല്ലാതാക്കാൻ കാരണമാകുമെന്ന് എപ്പോഴും ഓർക്കുക.
പൊതുവായ ഹോബികൾ കണ്ടെത്തുക: ഒരു ബന്ധം നിലനിർത്തുന്നതിനോ പൊതുവായ ആഗ്രഹങ്ങൾ കണ്ടെത്തേണ്ടത് വളരെ പ്രധാനമാണ്. ഒരുമിച്ചുള്ള വിനോദങ്ങൾ എപ്പോഴും സ്നേഹം കൂട്ടും. രണ്ട് പേർക്കും ഒരുപോലെ ഇഷ്ടമുള്ള ഹോബികൾ തിരഞ്ഞെടുക്കാ. ഉദ്ദാഹരണത്തിന് യാത്രകൾ, സിനിമകൾ അല്ലെങ്കിൽ കായിക വിനോദങ്ങൾ എന്നിവയൊക്കെ ആകാം. ഒരുമിച്ച് ജിമ്മിൽ പോകുന്നതും നടക്കുന്നതുമൊക്കെ നല്ല കാര്യങ്ങളാണ്. സമയം ചെലവഴിക്കുന്നതിനും ബന്ധം സ്ഥാപിക്കുന്നതിനുമുള്ള മികച്ച മാർഗമാണിത്. ഇത്തരത്തിലുള്ള വിനോദങ്ങൾ കൂടുതൽ സ്നേഹവും പിന്തുണയും വർധിപ്പിക്കും.
കൂടുതൽ റിലേഷൻഷിപ്പ് വാർത്തകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.