വരണ്ട മുടി തിളക്കവും മിനുസവുമുള്ളതാകാന് നമുക്ക് വീട്ടില്‍ തന്നെ ചെയ്യാവുന്ന പല കാര്യങ്ങളുമുണ്ട്. ഇത്തരം ചില വിദ്യകളെക്കുറിച്ചറിയൂ.
കറ്റാര്‍ വാഴ
കറ്റാർ വാഴയിൽ ആൻറി ഇൻഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. മാത്രമല്ല, ഇവ മുടിയിൽ പുരട്ടുമ്പോൾ മുടിക്ക് ഈർപ്പവും നൽകുന്നു. ഇത് വരണ്ടതും കേടായതുമായ മുടിയെ മിനുസമുള്ളതാക്കി മാറ്റുകയും മുടിയുടെ മുടിയ്ക്കുണ്ടാകുന്ന കേടുപാടുകള്‍ തീര്‍ക്കുകയും ചെയ്യുന്നു. ഇതില്‍ വൈറ്റമിന്‍ ഇ അടങ്ങിയിട്ടുണ്ട്. ഇതാണ് മുടിയ്ക്ക് ഏറെ ഗുണം നല്കുന്ന ഒന്ന്. വൈറ്റമിന്‍ ഇ മുടിയുടെ ആരോഗ്യത്തിന് ഏറെ പ്രധാനമാണ്. വരണ്ട മുടിയ്ക്കുള്ള മികച്ച പരിഹാരമാണ് വൈറ്റമിന്‍ ഇ.
കറ്റാര്‍ വാഴ തനിയെ മുടിയില്‍ പുരട്ടാം. ഇതില്‍ നാരങ്ങാനീരും ചേര്‍ത്തുപയോഗിയ്ക്കാം. നാരങ്ങയും കറ്റാർ വാഴ ജെല്ലും ഒരുമിച്ച് ചേർത്ത് നന്നായി യോജിപ്പിക്കുക. ഈ മിശ്രിതത്തിൽ കുറച്ച് തുള്ളി അവശ്യ എണ്ണ ചേർക്കുക. മുടി കഴുകി നനഞ്ഞ മുടിയിലൂടെ ഈ കണ്ടീഷനർ പ്രയോഗിക്കുക. ഇത് 5 മിനിറ്റ് നേരം വച്ചതിനു ശേഷം മുടി നന്നായി കഴുകുക. മുടിയുടെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്, അത്യാവശ്യമാണ് ബയോട്ടിന്‍.
മുട്ട
മുട്ട ഉപയോഗിക്കുന്നത് ആരോഗ്യമുള്ളതും മൃദുവായതുമായ മുടി നേടുവാൻ സഹായിക്കും. വിറ്റാമിൻ എ, ബി, ഇ എന്നിവയാൽ സമ്പന്നമായ മുട്ടയുടെ മഞ്ഞക്കരു വരണ്ടതും കേടായതുമായ മുടിയിൽ ഒരു പ്രകൃതിദത്ത കണ്ടീഷണറായി പ്രവർത്തിക്കുന്നു.
മുടിയ്ക്ക് തിളക്കം നല്‍കാനും മിനുസം നല്‍കാനും ഇതേറെ നല്ലതാണ്. ഇത് മുടിയ്ക്ക് ആവശ്യമായ പ്രോട്ടീന്‍ ലഭ്യമാക്കാന്‍ സഹായിക്കുന്നു. ബയോട്ടിന്‍ ഗുണം മുടിയ്ക്ക് നല്കുന്ന ഒന്നാണിത്.
മുട്ടയുടെ മഞ്ഞക്കരു അടിച്ച് മുടി കഴുകിയ ശേഷം കണ്ടീഷണറായി പുരട്ടുക. ശേഷം 20 മിനിറ്റു നേരമെങ്കിലും വയ്ക്കുക, അത് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ മുടി നന്നായി കഴുകി വൃത്തിയാക്കുക.
തേങ്ങാപ്പാൽ
തേങ്ങാപ്പാല്‍ മുടിയ്ക്ക് തിളക്കവും മിനുസവും നല്കുന്ന നല്ലൊരു കണ്ടീഷണറാണ്. കൊഴുപ്പുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയുടെ സമ്പന്നമായ ഉറവിടമായ തേങ്ങാപ്പാൽ മുടിയെ പോഷിപ്പിക്കാനും ആരോഗ്യകരവുമാക്കാനും സഹായിക്കുന്നു.
തേങ്ങാപ്പാൽ, 2 സ്പൂൺ തേൻ, ഒരു വിറ്റാമിൻ ഇ കാപ്സ്യൂൾ, ഒരു സ്പൂൺ റോസ് വാട്ടർ എന്നിവ സംയോജിപ്പിക്കുക. ഇത് നന്നായി കലർത്തി ശിരോചർമ്മത്തിലും മുടിയിലും ഈ മിശ്രിതം പുരട്ടുക. പുരട്ടി കഴിഞ്ഞ് 15 മിനിറ്റ് വച്ചതിനു ശേഷം ഇത് കഴുകിക്കളയുക. തണുത്ത വെള്ളത്തിൽ മുടി വീണ്ടും കഴുകാം.
തൈര്
തൈര് മുടിയില്‍ തേയ്ക്കുന്നത് ഏറെ നല്ലതാണ്. ആരോഗ്യത്തിന് മാത്രമല്ല, മുടിയ്ക്കും പല രീതിയിലും ഗുണം നല്‍കും. ഇത് . വരണ്ട മുടിയ്ക്കുള്ള സ്വാഭാവിക ചികിത്സാരീതി കൂടിയാണ് തൈര് എന്നത്.ഒരു കപ്പ് ഫ്രഷ് തൈര് എടുത്ത് നന്നായി അടിച്ചെടുത്ത ശേഷം ഇത് ശിരോചർമ്മത്തിലും മുടിയിലും പുരട്ടി കുറച്ച് മിനിറ്റ് നേരത്തേക്ക് വിരൽത്തുമ്പ് കൊണ്ട് മൃദുവായി മസാജ് ചെയ്യുക. ഷവർ ക്യാപ് ധരിച്ച് മുടി മൂടുക.
ഒരു മണിക്കൂർ നേരം വച്ചതിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് തല കഴുകുക. ഇതില്‍ തേന്‍, കറ്റാര്‍ വാഴ തുടങ്ങിയ പല ചേരുവകളും ചേര്‍ത്തിളക്കി പുരട്ടാം. മുടി തഴച്ച് വളരാന്‍ ഉലുവാത്താളി മതി…