കുവൈത്ത് സിറ്റി> തിരുവനന്തപുരം നോൺ റെസിഡൻസ് അസോസിയേഷൻ ഓഫ് കുവൈത്ത്(ട്രാക്ക്) 7-ാം വാർഷികാഘോഷം “ക്യാപിറ്റൽ ഫെസ്റ്റ്- 2023” മാർച്ച് 10 ന് വൈകുന്നേരം 4 മണി മുതൽ അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ നടക്കും. ആഘോഷ പരിപാടിയുടെ സാംസ്കാരിക സമ്മേളനം പ്രശസ്ത സിനിമാതാരവും മുൻ മന്ത്രിയും എം.എൽ.എ യും മായ കെ.ബി.ഗണേഷ് കുമാർ ഉദ്ഘാടനം ചെയ്യും. അഡ്വ:എം.വിൻസന്റ് എം.എൽ.എ മുഖ്യാതിഥിയാകും.
കുവൈത്തിലും നാട്ടിലും വിവിധ രോഗങ്ങളാൽ പ്രയാസങ്ങൾ അനുഭവിക്കുന്ന തിരുവനന്തപുരം നിവാസികൾക്ക് ചികിത്സാസഹായങ്ങൾ എത്തിക്കുകയാണ് പ്രധാന ഉദ്ദേശ്യം. കോവിഡ് മഹാമാരിക്കാലത്ത് ഭക്ഷണ കിറ്റുകളും കുവൈത്തിൽ നിന്നും തിരുവനന്തപുരത്തേക്ക് ചാർട്ടെഡ് വിമാനവും ഏർപ്പാടാക്കി.
കോവിഡ് മുന്നണി പോരാളികളായ ട്രാക്കിന്റെ അംഗങ്ങളായ ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ സ്റ്റാഫ് തുടങ്ങിയ വിവിധ ആരോഗ്യ മേഖലയിൽ ഉള്ളവർക്ക് മുൻ ഇന്ത്യൻ അംബാസിഡർ സിബി ജോർജ് ട്രാക്കിന്റെ “ഹെൽത്ത് കെയർ ഫ്രൻഡ് ലൈൻസ് എക്സലൽസ് അവാർഡുകൾ വിതരണം ചെയ്തു. ട്രാക്ക് അംഗങ്ങൾക്കായി കേരളൈറ്റ്സ് മെഡിക്കൽ ഫോറം കുവൈത്തുമായി ചേർന്ന് സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
” ക്യാപിറ്റൽ ഫെസ്റ്റ്-2023″ ന്റെ പ്രധാന ആകർഷണം സിനിമ പിന്നണി ഗായിക സൗമ്യ സനാതനൻ പിന്നണി ഗായകൻ സാംസൺ സിൽവൻ എന്നിവർ ചേർന്ന് ഒരുക്കുന്ന സംഗീത വിരുന്നും കുവൈത്തിലെ പ്രമുഖ കലാകാരന്മാരും കലാകാരികളും ചേർന്ന് അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങളും അരങ്ങേറും.
ക്യാപിറ്റൽ ഫെസ്റ്റ് – 2023 ലേക്ക് എല്ലാവരെയുംസ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. ചെയർമാൻ പി.ജി.ബിനു, പ്രസിഡന്റ് എം.എ.നിസ്സാം, വൈസ് പ്രസിഡന്റ് ശ്രീരാഗം സുരേഷ്, ട്രഷറർ മോഹനകുമാർ,വനിതാവേദി പ്രസിഡന്റ് പ്രിയ രാജ്,പ്രോഗ്രാം കൺവീനർ പ്രദീപ് മോഹനൻ നായർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..