തൃശൂർ ഇരിഞ്ഞാലക്കുട താണിശ്ശേരി സ്വദേശി ചെമ്പകശ്ശേരി സ്വദേശിയായ ജേക്കബ് ഷാർജയിൽ എയർ കണ്ടീഷണർ ഇൻസ്റ്റലേഷൻ സിസ്റ്റംസ് കമ്പനി നടത്തി വരികയായിരുന്നു. തിങ്കളാഴ്ച വൈകീട്ടാണ് ജേക്കബ് വിൻസന്റ് ഹൃദയാഘാതത്തെ തുടർന്ന് മരിക്കുന്നത്. ഒരു മണിക്കൂർ പിന്നിടുമ്പോഴേക്കും ഡെയ്സിയും മരണത്തിന് കീഴടങ്ങി.
മണിക്കൂറിന്റെ ഇടവേള മാത്രം; മലയാളി ദമ്പതികൾ ഷാർജയിൽ അന്തരിച്ചു
‘ജീവിച്ചതും മരിച്ചതും അവസാന യാത്രയായതും ഒന്നിച്ച്.’ എന്നായിരുന്നു ഇരുവരുടെയും മൃതദേഹങ്ങൾ നാട്ടിലേക്കയച്ച വാർത്ത പങ്കുവെച്ചുകൊണ്ട് സന്നദ്ധപ്രവർത്തകൻ അഷ്റഫ് താമരശേരി ഫേസ്ബുക്കിൽ കുറിച്ചത്. ഒന്നിച്ച് ജീവിച്ചവർ മരണത്തിലും ഒന്നിച്ചു. ഇവരുടെ ഊഷ്മളമായ ഹൃദയ ബന്ധമായിരിക്കാം മരണത്തിലും കൂടെപ്പോകാൻ വഴിവെച്ചതെന്നും അഷ്റഫ് താമരശേരി പറയുന്നു.
അസുഖബാധിതനായി ചികിത്സയിലായിരുന്ന വിൻസന്റിനെ പരിചരിക്കാൻ എത്തിയ ഡെയ്സിയെ ഭർത്താവിന്റെ അപ്രതീക്ഷിത വിയോഗം തളർത്തിക്കളയുകയായിരുന്നു. ഭർത്താവിന്റെ അവസാന ശ്വാസവും നിലച്ച് പോയെന്ന സത്യം തിരിച്ചറിഞ്ഞ ഇവർ ഏറെ ദുഖിതയായിരുന്നു. മരണ വാർത്ത ഉൾക്കൊള്ളാൻ കഴിയാതിരുന്നു ഇവർ ദുഃഖം താങ്ങാനാകാതെ നിൽക്കവെയാണ് വിടപറഞ്ഞതെന്നും അഷ്റഫ് താമരശേരി പറയുന്നു.
“തന്റെ പ്രിയപ്പെട്ടവനില്ലാത്ത ലോകത്തിന്റെ ശൂന്യതയെ താങ്ങാനാകാതെ വിങ്ങിപ്പൊട്ടിയ ഹൃദയം. വിരഹത്തിന്റെ നൊമ്പരങ്ങളില്ലാത്ത ലോകത്തേക്ക് ഇരുവരും ഒന്നിച്ച് യാത്രയായി. ജീവിതത്തിൽ നിന്നും ഒന്നിച്ച് യാത്രയായവർ നാട്ടിലേക്ക് യാത്രയായതും ഒന്നിച്ച്. ചിരികളികളില്ലാതെ, യാത്ര ചോദിക്കലില്ലാതെ… ഉരുവിടലുകളില്ലാതെ, അനങ്ങാതെ നിശ്ചലമായി ഒരേ വിമാനത്തിൽ അവർ യാത്രയായി.” അഷ്റഫ് താമരശേരി ഫേസ്ബുക്കിൽ കുറിച്ചു.
പത്തോളം കടകളിൽ മോഷണം ; ഒടുവിൽ പോലീസ് പിടിയിൽ