ആൻറി ബാക്ടീരിയൽ, ആന്റിഓക്സിഡന്റ്, ആന്റിസെപ്റ്റിക്, ആന്റി മൈക്രോബയൽ ഗുണങ്ങൾ ഉള്ള ഒരേയൊരു ഔഷധ സസ്യമാണ് വേപ്പ്. എല്ലാ ദിവസവും രാവിലെ ഒഴിഞ്ഞ വയറ്റിൽ വേപ്പ് ഇല ചവച്ച് കഴിക്കുന്നത് നിങ്ങളുടെ ദഹനവ്യവസ്ഥയ്ക്ക് മാത്രമല്ല, നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിനും അത്ഭുതകരമായ ഗുണങ്ങൾ പകരുന്നതാണ്. വൈറൽ ഇൻഫ്ലുവൻസ ചികിത്സിക്കുന്നത് മുതൽ രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തൽ, ചർമ്മത്തിന്റെ നിറം വർദ്ധിപ്പിക്കൽ, ബലമുള്ള മുടി എന്നിവയ്ക്ക് വരെ വെറും വയറ്റിൽ ആര്യവേപ്പ് ഇല ചവച്ച് കഴിക്കുന്നത് വളരെ ഗുണകരമാണ്..
പ്രമേഹത്തിനുള്ള നല്ലൊരു പ്രതിവിധിയാണ്
പ്രമേഹത്തിനുള്ള നല്ലൊരു പ്രതിവിധിയാണ് രാവിലെ വെറുംവയറ്റില്‍ കഴിയ്ക്കുന്ന രണ്ടില ആര്യവേപ്പ്. ഇന്‍സുലിന്റെ ഫലം നല്കുന്ന ഇത് രക്തത്തിലെ ഗ്ലൂക്കോസ് തോതു കുറയ്ക്കാന്‍ സഹായിക്കും.ഇതിലെ കെമിക്കല്‍ ഘടകങ്ങള്‍ ഇന്‍സുലിന്‍ ഉല്പാദനം വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്. ശരീരത്തിന് ആവശ്യമുള്ള ഇന്‍സുലിന്‍ ഉല്പാദിപ്പിച്ച് ശരീരത്തിന് ആരോഗ്യം നല്കുന്ന ഒന്നാണിത്.പ്രമേഹ രോഗികള്‍ ഇതു സ്ഥിരമായി ചെയ്യുന്നത് മരുന്നുകള്‍ ഇല്ലാതെ തന്നെ ഇതു നിയന്ത്രിച്ചു നിര്‍ത്താനുള്ള നല്ലൊരു വഴിയാണ്. ടൈപ്പ് 2 പ്രമേഹമുള്ളവര്‍ക്കു പോലും പരീക്ഷിയ്ക്കാവുന്ന വഴിയാണിത്.
ദഹേന്ദ്രിയത്തിന്റെ ആരോഗ്യത്തിന്
ദഹേന്ദ്രിയത്തിന്റെ ആരോഗ്യത്തിന് ഏറ്റവും സഹായകമായ ഒന്നാണിത്. വയറിളക്കം പോലുള്ള രോഗങ്ങളെ ശമിപ്പിയ്ക്കാന്‍ ഏറെ നല്ലതാണ് ആര്യവേപ്പില. വയറ്റിലെ വിരകളെ തുരത്താനുള്ള നല്ലൊരു വഴിയാണ് ആര്യവേപ്പില ഇതിലെ ബയോകെമിക്കല്‍ ഘടകങ്ങളാണ് ഇതിനു സഹായിക്കുന്നത്. അള്‍സര്‍ വരാതെ തടയുക, ഉണ്ടെങ്കില്‍ കുറയ്ക്കുക, വയര്‍ വീര്‍ക്കുന്നതു തടയുക, മലബന്ധം അകറ്റുക, വയറുവേദന, വയറ്റിലുണ്ടാകുന്ന അണുബാധകള്‍ എന്നിവ ചെറുക്കുക തുടങ്ങിയ ധാരാളം ഗുണങ്ങള്‍ ഈ പ്രത്യേക മിശ്രിതത്തിനുണ്ട്. Also read: വൈറ്റമിന്‍ ഇ ഓയില്‍ മുഖത്തു പുരട്ടിയാല്‍
നല്ലൊരു ഡീടോക്സിഫയര്‍
നല്ലൊരു ഡീടോക്സിഫയര്‍, അതായത് ശരീരത്തിലെ വിഷാംശം നീക്കാനുള്ള നല്ലൊരു മരുന്നാണിത്. ലിവര്‍, കിഡ്നി എന്നിവയുടെ ആരോഗ്യത്തിന് ഇതു കൊണ്ടുതന്നെ അത്യുത്തമവും. ആര്യവേപ്പില പൊടിച്ച് ഇളംചൂടുവെള്ളത്തില്‍ കലര്‍ത്തി അല്പം തേനും ചേര്‍ത്തു കഴിയ്ക്കുന്നത് ഏറെ ഗുണം നല്‍കും. ഇതു കൊണ്ടു തന്നെ ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ തടയാനും ഇതേറെ നല്ലതാണ്. ചര്‍മത്തിലെ മുഖക്കുരു പോലുള്ള പ്രശ്നങ്ങള്‍ക്കും കാരണം ഇത്തരം ടോക്സിനുകള്‍ തന്നെയാണ്. ആര്യവേപ്പില കഴിയ്ക്കുന്നത് ഇതിനുള്ള പരിഹാരം കൂടിയാണ്.
വായിലെ അണുബാധയകറ്റാന്
വായിലെ അണുബാധയകറ്റാന് നല്ലൊരു വഴിയാണ് ഇത്. ആന്റിബാക്ടീരിയല്‍, ആന്റിഫംഗല്‍ ഗുണങ്ങളുള്ള ഇത് വായിലെ ദോഷകരമായ ബാക്ടീരിയകളെ കൊന്നൊടുക്കുന്നു. വായ്പ്പുണ്ണു പോലുള്ള പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണിത്. ഇതിട്ട വെള്ളം കവിള്‍ക്കൊള്ളാം. രക്തപ്രവാഹം ശക്തിപ്പെടുത്താനുള്ള നല്ലൊരു വഴിയാണ് ദിവസവും ആര്യവേപ്പില കഴിയ്ക്കുന്നത്. പ്രമേഹത്തിനൊപ്പം കൊളസ്ട്രോള്‍ തടയാനും ഇത് ഏറെ നല്ലതാണ്.ഇതുകൊണ്ടുതന്നെ ഹൃദയസംബന്ധമായ രോഗങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരവും. Also read: മുടി വളരാനും നര മാറാനും ഇന്‍ഡിക പൗഡര്‍ ഇങ്ങനെ
ശരീരത്തിന്റെ പ്രതിരോധ ശേഷി
ശരീരത്തിന്റെ പ്രതിരോധ ശേഷിയ്ക്കാവശ്യമായ ടോണിക് എന്നു വേണമെങ്കില്‍ ഇതിനെ വിളിയ്ക്കാം. വേപ്പില കൊണ്ടുണ്ടാക്കുന്ന ആര്യവേപ്പില ടീ ഈ ഗുണം നല്കുന്നു. ഇത് സാധാരണ ചായ അല്ല. ഒരു ഗ്ലാസ് ചൂടുവെള്ളത്തില്‍ അല്പം ആര്യവേപ്പില ചതച്ചിടുക. അല്പം കഴിയുമ്പോള്‍ കുടിയ്ക്കാം. ഇത് രാത്രി വെള്ളത്തില്‍ ഇട്ടു വച്ചു രാവിലെ കുടിയ്ക്കുന്നതും നല്ലതാണ്. ഇളം ചൂടോടെ വെറുംവയറ്റില്‍ കുടിയ്ക്കുന്നത് ഏറെ ഗുണകരം.
ചര്‍മത്തിനും മുടിയ്ക്കുമെല്ലാം
ചര്‍മത്തിനും മുടിയ്ക്കുമെല്ലാം ഒരു പോലെ ഗുണകരമാണ് ഇത്. ചർമ്മത്തിന്റെ നിറം വർദ്ധിപ്പിക്കൽ, ബലമുള്ള മുടി എന്നിവയ്ക്ക് വരെ വെറും വയറ്റിൽ ആര്യവേപ്പ് ഇല ചവച്ച് കഴിക്കുന്നത് ഗുണകരമാണ്. ആര്യവേപ്പ് ഹെയർ പായ്ക്കുകൾ നിങ്ങളുടെ മുടിക്ക് സ്വാഭാവിക കണ്ടീഷണറായി പ്രവർത്തിക്കുന്നു. യുവത്വം കാത്തുസൂക്ഷിക്കുവാൻ സഹായിക്കുന്നു. ചർമ്മത്തിലെ ചുളിവുകളും നേർത്ത വരകളും തടയാൻ ആര്യവേപ്പ് ഒരു മികച്ച ഒറ്റമൂലിയായി പ്രവർത്തിക്കുന്നു.