Sumayya P | Samayam Malayalam | Updated: 12 Mar 2023, 8:53 pm
ബന്ധുക്കൾ ദുബായ് കോണ്‍സുലേറ്റില്‍ പരാതി നൽകിയിട്ടുണ്ട്.
നാട്ടിലേക്ക് പോകാനായി തയ്യാറെടുക്കുന്നതിന് ഇടയിൽ ആണ് ഇദ്ദേഹത്തെ കാണാതാകുന്നത്. റാസല്‍ഖൈമയിലുള്ള തന്റെ സുഹൃത്തിനെ കാണാൻ പോകുകയാണെന്ന് പറഞ്ഞാണ് അദ്ദേഹം ഇവിടെ നിന്നും പോയതെന്ന് ദുബായിലുള്ള സുഹൃത്തുക്കൾ പറയുന്നു. കഴിഞ്ഞ ജനുവരിയിൽ ആണ് ഇദ്ദേഹം താമസ സ്ഥലത്ത് നിന്നും ഇറങ്ങിയത്. ഫെബ്രുവരി ആദ്യ ആഴ്ചയിൽ എല്ലാം ഫോണിൽ ലഭ്യമായിരുന്നു. ഫെബ്രുവരി പത്തിന് ചില സുഹൃത്തുക്കൾ അദ്ദേഹത്തെ കണ്ടെന്ന് സാക്ഷ്യപ്പെടുത്തുന്നു. പിന്നീട് ഒരു വിവരവും ഇദ്ദേഹത്തെ കുറിച്ച് ലഭ്യമായിട്ടില്ല. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ +971 559036156 എന്ന നമ്പറില്‍ ബന്ധപ്പെടണം. എന്നാണ് ബന്ധുക്കൾ അറിയിച്ചിരിക്കുന്നത്.
Also Read: പുതിയ ചരിത്രം സൃഷ്ടിക്കാൻ ഒരുങ്ങി സൗദി; പ്രഖ്യാപനം നടത്തി കിരീടവകാശി മുഹമ്മദ് ബിൻ സൽമാൻ
അതേസമയം, സൗദി അറേബ്യയിലെ ജിസാനിൽ മൊബൈൽ ഫോൺ ചാർജർ പൊട്ടിത്തെറിച്ച് തീ പടർന്നു. സൗദി സ്വദേശിയുടെ വീട്ടിൽ ആണ് തീ പടർന്നത്. വീട്ടിലെ ഫർണിച്ചറും മറ്റും കത്തിനശിച്ചു. വലിയ നാശനഷ്ടം ആണ് ഉണ്ടായതെന്നാണ് റിപ്പോർട്ട്. വീടിന്റെ മുറിയിൽ മകൾ ഫോൺ ചാർജ് ചെയ്യാൻ വെച്ചതായിരുന്നു. അവിടെ വെച്ചാണ് ഫോൺ പൊട്ടിത്തെറിച്ചത്. തുടർന്നാണ് തീ പിടിച്ചത്.ആദ്യം മുറിയിലും പിന്നീട് സമീപത്തെ ഹാളിലേക്കും തീ പടർന്നു ഫർണിച്ചർ അടക്കം എല്ലാ സാധനങ്ങൾ കത്തി നശിച്ചു.
Read Latest Gulf News and Malayalam News
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക