Also Read: പുതിയ ചരിത്രം സൃഷ്ടിക്കാൻ ഒരുങ്ങി സൗദി; പ്രഖ്യാപനം നടത്തി കിരീടവകാശി മുഹമ്മദ് ബിൻ സൽമാൻ
വിസ പുതുക്കി തിരിച്ച് സൗദിയിലേക്ക് മടങ്ങുമ്പോൾ അൽഖർജ് എത്തുന്നതിന് 150 കിലോമീറ്റർ അകലെവെച്ച് ആണ് കാർ അപകടത്തിൽപെടുന്നത്. ഇവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മറിഞ്ഞതാണ് അപകട കാരണം. ഖമറുനിസ്സ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മുഹമ്മദ് റൈഹാനെ കൂടാതെ മുഹമ്മദ് റാസി, ഫാത്തിമ റിഫ എന്നീ രണ്ട് മക്കൾ ഖമറുനിസ്സക്ക് ഉണ്ട്. ഇവർ നാട്ടിലാണ്. സൗദിയിൽ ജോലി ചെയ്യുന്ന തന്റെ ഭർത്താവിന്റെ അടുത്തേക്ക് വിസിറ്റ് വിസയിൽ എത്തിയതാണ് ഖമറുനിസ്സ.
Also Read: ദുബായില്‍ 2.2 കോടിയുടെ സ്കോളര്‍ഷിപ്പ് നേടി മലയാളി പെണ്‍കുട്ടി
വിസ പുതുക്കണമെങ്കിൽ രാജ്യത്തിന് പുറത്തു പോകണം. അതാണ് നിയമം. അതിനാൽ ഇവർ ദമ്മാം കോസ്വേ വഴി ബഹ്റൈനിൽ പോയി വിസ പുതുക്കി വരുമ്പോൾ ആണ് അപകടം സംഭവിക്കുന്നത്. മൃതദേഹം നടപടിക്രമങ്ങൾ പൂർത്തീകരിച്ച് നാട്ടിൽ കൊണ്ടുപോകാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. അൽഖർജ് കെ.എം.സി.സി വെൽഫെയർ വിങ്, റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല വെൽഫെയർ വിങ് ഭാരവാഹികൾ രംഗത്തുണ്ട്.
Read Latest Gulf News and Malayalam News
ആക്രി കച്ചവടത്തിന്റെ മറവിൽ മോഷണം