ന്യൂഡല്‍ഹി: ഡല്‍ഹി വനിതാ കമ്മീഷന് അധ്യക്ഷ സ്വാതി മാലിവാളിന്റെ പീഡന ആരോപണങ്ങള്‍ വ്യാജമാണെന്ന് മുന്‍ ഭര്‍ത്താവ് നവീന്‍ ജയ്ഹിന്ദ്. കുട്ടിക്കാലത്ത് പിതാവ് തന്നെ ലൈംഗികമായി പീഡിപ്പിച്ചട്ടുണ്ടെന്നായിരുന്നു കഴിഞ്ഞ ദിവസം സ്വാതി മാലിവാള്‍ വെളിപ്പെടുത്തിയത്. വനിതാ കമ്മീഷന് സംഘടിപ്പിച്ച ഒരു പുരസ്കാര ദാന ചടങ്ങില്‍വെച്ചായിരുന്നു വെളിപ്പെടുത്തല്‍. എന്നാല്‍ സ്വാതിയുടെ ആരോപണം വ്യാജമാണെന്നും പിതാവില്‍ നിന്നും പീഡനത്തിന് ഇരയാട്ടുണ്ടെന്ന് ഒരിക്കല്‍ പോലും തന്നോട് പറഞ്ഞിട്ടില്ലെന്നും നവീന്‍ ജയ്ഹിന്ദ് പറയുന്നു. സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് വെളിപ്പെടുത്തല്‍.
സ്വാതി മാത്രമെ ഈ വെളിപ്പെടുത്തലിന്റെ സത്യം അറിയുകയുള്ളു, 20 വര്‍ഷം മുമ്പ് അവരുടെ അച്ഛന് മരണപ്പെട്ടതാണ്. ഈ സാഹചര്യത്തില്‍ സത്യം തെളിയിക്കേണ്ടത് സ്വാതിയുടെ കടമയാണെന്നും ഇതിനായി പോളിഗ്രാഫ് ടെസ്റ്റ് നടത്തണമെന്നും വീഡിയോയില്‍ നവീന്‍ പറയുന്നുണ്ട്. മാനസിക സംഘര്‍ഷങ്ങള്‍ നേരിടുന്നുണ്ടെങ്കില്‍ സ്വാതി മാലിവാള്‍ ചികിത്സ തേടാന്‍ തയ്യാറാകണമെന്നും നവീന്‍ ജയ്ഹിന്ദ് കൂട്ടിച്ചേര്‍ത്തു.
പിതാവിനെതിരെ ഗുരുതരമായ വെളിപ്പെടുത്തലുകളാണ് കഴിഞ്ഞ ദിവസം സ്വാതി മാലിവാള്‍ നടത്തിയത്. പിതാവ് തന്നെ നിരന്തരം ഉപദ്രവിക്കുമായിരുന്നുവെന്നും പിതാവില്‍ നിന്ന രക്ഷനേടാന്‍ താന്‍ കട്ടിലിനടിയില്‍ ഒളിക്കുമായിരുന്നുവെന്നും സ്വാതി മാലിവാള്‍ വെളിപ്പെടുത്തിയിരുന്നു. തന്റെ മുടിയില്‍ കുത്തിപ്പിടിച്ച തല ചുമരില്‍ ഇടിക്കുമായിരുന്നുവെന്നും കൊടിയ പീഡനങ്ങളാണ് ബാല്യത്തില്‍ നേരിടേണ്ടി വന്നതെന്നും സ്വാതി മാലിവാള്‍ പറഞ്ഞിരുന്നു. എന്നാല്‍ സ്വാതിയുടെ വെളിപ്പെടുത്തലിനെ വിമര്‍ശിച്ച് മുന്‍ ഡല്‍ഹി വനിതാ കമ്മീഷന് അധ്യക്ഷ ബര്‍ക്ക ശുക്ല രംഗത്ത് വന്നിരുന്നു. സ്വാതിയുടെ മാനസിക നില തെറ്റിയിരിക്കുകയാണെന്നായിരുന്നു വിമര്‍ശനം.
Read Latest National News and Malayalam News
എൻ കെ പ്രേമചന്ദ്രനെതിരെ ശക്തനായ സ്ഥാനാർഥി