Also Read : സ്വാതി മാലിവാളിന്റെ പീഡനാരോപണങ്ങൾ വ്യാജമെന്ന് മുൻ ഭർത്താവ്; നുണപരിശോധന നടത്തണമെന്ന് ആവശ്യം
പെൺസുഹൃത്തിന്റെ ചിത്രങ്ങൾ പുറത്തുവന്നത് മകന്റെ വ്യക്തിപരമായ കാര്യമാണ്. ഒരാളുടെ വ്യക്തിപരമായ കാര്യങ്ങളി ഇടപെടുന്നതിനും പരിധിയുണ്ട്. താനും ഭാര്യയും മകനും തമ്മിൽ സംസാരിക്കുന്ന കാര്യങ്ങൾ പൊതുസ്ഥലത്ത് പറയാൻ സാധിക്കില്ലെന്നും ഉദയനിധി വ്യക്തമാക്കി.
‘ഇൻബനിധിക്ക് 18 വയസിന് മുകളിൽ പ്രായമുണ്ട്. അവൻ മുതിർന്ന് കഴിഞ്ഞു. അത് അവന്റെ സ്വകാര്യ ജീവിതമാണ്. ഞാനും എന്റെ ഭാര്യയും ഇൻബനിധിയും ഒരു കുടുംബമാണ് അതിനാൽ തന്നെ ഞങ്ങളുടെ സ്വകാര്യ ജീവിതം പൊതുവാക്കാൻ ഉദ്ദേശിക്കുന്നില്ല. ഒരു പരിധിക്കപ്പുറം അയാളുടെ വ്യക്തിജീവിതത്തിൽ ഇടപെടാൻ പോലും ഞാൻ ആഗ്രഹിക്കുന്നില്ല’ എന്നായിരുന്നു ഉദയനിധിയുടെ വാക്കുകൾ.
Also Read : ഓൾ വുമൻ ബൈക്ക് റാലിയുമായി നവ്ഭാരത് ടൈംസ്, ഫ്ലാഗ് ഓഫ് ചെയ്ത് രാഷ്ട്രപതി
ഉദയനിധിയുടെ പ്രതികരണത്തെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തുവന്നിരിക്കുന്നത്. ഇരുവരും ഒന്നിച്ചുള്ള സ്വകാര്യ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
ജനുവരി മാസം മുതൽ ഇൻബനിധിയുടേയും സുഹൃത്തിന്റേയും സ്വകാര്യ ചിത്രങ്ങൾ പ്രചരിക്കുകയും ചർച്ചയാകുകയും ചെയ്യുന്നുണ്ട്. വിവാദം ഉയർന്നതിന് തൊട്ടുപിന്നാലെ തന്നെ ഉദയനിധിയുടെ ഭാര്യ കൃതിക മകനെ പിന്തുണച്ച് രംഗത്തുവന്നിരുന്നു.
‘ഒരാളെ പ്രണയിക്കുന്നതിനോ അത് പ്രകടിപ്പിക്കുന്നതിനോ ഭയക്കുകയോ ചെയ്യരുത്. ഇത് പ്രകൃതിയെ അതിന്റെ പൂർണ്ണതയിൽ മനസ്സിലാക്കാനുള്ള വഴികളിൽ ഒന്നാണിത്.’ എന്നും അവർ പറയുന്നു. സമൂഹമാധ്യമങ്ങളിലെ ഈ കുറിപ്പിനും വലിയ റീച്ചാണ് ലഭിച്ചിരിക്കുന്നത്.
Also Read : ചൈനീസ് പ്രസിഡൻ്റ് ഷി ചിൻപിങ്ങിന് ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ
സഹാന എന്ന പെൺകുട്ടിയാണ് ഇൻബനിധിക്കൊപ്പമുള്ളതെന്നും തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതേസമയം, പെൺകുട്ടിയുടെ പ്രായം ഇതുവരെ പുറത്തുവന്നിട്ടില്ല.
Read Latest National News and Malayalam News
എൻ കെ പ്രേമചന്ദ്രനെതിരെ ശക്തനായ സ്ഥാനാർഥി