അധ്യാപകൻ ലൈംഗികച്ചുവയോടെ സന്ദേശങ്ങൾ അയച്ചെന്ന് തെളിവ് സഹിതമാണ് വിദ്യാർഥിനി പരാതി നൽകിയതെന്നാണ് റിപ്പോർട്ട്. തേഞ്ഞിപ്പാലം പോലീസും പരാതി രജിസ്റ്റർ ചെയ്തിട്ടുണ്ട്
പ്രതീകാത്മക ചിത്രം. PHOTO: TNN
ഹൈലൈറ്റ്:
- കാലിക്കറ്റ് സർവകലാശാല വിദ്യാർഥിനിയുടെ പരാതി
- സസ്പെൻഡ് ചെയ്തത് ഹാരിസെന്ന അധ്യാപകനെ
- തേഞ്ഞിപ്പാലം പോലീസ് കേസെടുത്തു
സംഭവവുമായി ബന്ധപ്പെട്ട് സർവകലാശാല റജിസ്ട്രാർ പോലീസിലും പരാതി നൽകിയിട്ടുണ്ട്. അധ്യാപകൻ ലൈംഗികച്ചുവയോടെ സന്ദേശങ്ങൾ അയച്ചെന്ന് തെളിവ് സഹിതമാണ് വിദ്യാർഥിനി പരാതി നൽകിയത്. നിലവിൽ ഒരു വിദ്യാർഥിനിയാണ് പരാതി നൽകിയതെങ്കിലും അധ്യാപകനെതിരെ കൂടുതൽപേർ രംഗത്തെത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
Also Read : ‘കേസുമായി മുന്നോട്ട് പോയാൽ കുടുംബത്തെ ഇല്ലാതാക്കും’: മയൂഖ ജോണിക്ക് ഭീഷണിക്കത്ത്, ഡിജിപിക്ക് പരാതി നൽകി
അധ്യാപകനായ ഹാരിസിനെതിരെ വൈസ് ചാൻസലർക്കും വകുപ്പ് തലവനുമാണ് വിദ്യാർഥി പരാതി നൽകിയത്. തുടർന്ന് ഇത് ഇന്റേണൽ കംപ്ലെയന്റ് സെല്ലിന് കൈമാറുകയായിരുന്നു. ഇവരുടെ നിർദേശപ്രകാരമാണ് അധ്യാപകനെ സസ്പെൻഡ് ചെയ്യാൻ റജിസ്ട്രാർ തീരുമാനിച്ചത്.
Also Read : സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലർട്ട്
വിദ്യാർഥിനികളെ മാനസികമായി അപമാനിക്കുന്ന രീതിയിലുള്ള സമീപനമാണ് കാലങ്ങളായി അധ്യാപകനിൽനിന്നു ഉള്ളതെന്നും പരാതിയിലുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ തേഞ്ഞിപ്പലം പോലീസ് ഐപിസി 354, 354 ഡി വകുപ്പുകൾ പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
‘ഇന്ധന നികുതി വിഹിതം ഒഴിവാക്കൂ’; സര്‍ക്കാരിനോട് കെ സുധാകരൻ
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : teacher suspended after misbehaving complaint by calicut university student
Malayalam News from malayalam.samayam.com, TIL Network