കൊച്ചി : പാപ്പരാസികൾ എന്ന സിനിമയ്ക്ക് ശേഷം മുനാസ് മൊയ്തീൻ കഥാ തിരക്കഥ സംഭാഷണം എഴുതി സംവിധാനം ചെയ്യുന്ന ചിത്രം വെറുപ്പ് കുറ്റിപ്പുറത്ത് തുടങ്ങി. ക്ലബ് 10 ഫിലിംസിന്റെ ബാനറിൽ ഐ പി രാജലക്ഷ്മി ടീച്ചർ,വിഷ്ണു വി എം, മുബാഷിർ പട്ടാമ്പി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൻ്റെ പൂജാ ചടങ്ങിൽ നാസർ മാനൂ, ഷാഫി തറയിൽ, നിർമ്മാതാവ് ജയശ്രി, സംവിധായകനായ ശ്രീനാഥ് ശിവ,നടനായ ശ്രീജിത്ത് വർമ്മ, മുനാസ് മൊയ്തീൻ, ഐപി രാജലക്ഷ്മി ടീച്ചർ, വിഷ്ണു, മുബാഷിർ പട്ടാമ്പി.തുടങ്ങിയവർ പങ്കെടുത്തു.
രാഹുൽ സിമല ക്യാമറയും എഡിറ്റിംഗ് സിയാദ് റഷീദ്,ജോമോൻ. ഗാനരചന : ബഷീർ മാറാഞ്ചേരി. സംഗീതം : നിർഷിദ് നിന്നിയും നിർവഹിക്കുന്നു. ചീഫ് അസോസിയേറ്റ് ഡയറക്ടർ ജയേന്ദ്രശർമ. കലാസംവിധാനം ധനരാജ് ബാലുശ്ശേരി. മേക്കപ്പ് ഷിജി താനൂർ.പ്രൊഡക്ഷൻ കൺട്രോളർ നിഷാന്ത് കെ ആർ. പ്രോജക്ട് ഡിസൈനർ നിഖിൽ. ദിവാകരൻ. മാർച്ച് അവസാന വാരം പൊള്ളാച്ചി, എടപ്പാൾ പരിസര പ്രദേശങ്ങളിൽ ഷൂട്ടിംഗ് ആരംഭിക്കും.പി ആർ ഒ : എം കെ ഷെജിൻ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..